ജീവിതത്തിൽ എനിക്ക് ഒറ്റ സ്വപ്നമേ ഉള്ളൂ;വിവാഹ ജീവിതം പ്രതീക്ഷിച്ച പോലെ ആയില്ല; കുഞ്ഞിനെയും നഷ്ടപ്പെട്ടു; ജീവിത് പറഞ്ഞ് ലളിത ശ്രീ

337

നാടകരംഗത്ത് നിന്ന് സിനിമയിലേക്ക് വന്ന്, പിന്നീട് കോമഡി വേഷങ്ങളിലൂടെ മലയാളി മനസ്സിൽ ഇടം നേടിയ താരമാണ് ലളിതശ്രീ. മലയാളത്തിലെ എണ്ണം പറഞ്ഞ താരങ്ങൾക്കൊപ്പം അവരുടെ ജോഡിയായാണ് താരം അഭിനയിച്ചത്. നിലവിൽ സിനിമയിൽ നിന്നും വിട്ടു നില്ക്കുന്ന താരം ചെന്നെയിലാണ് താമസിക്കുന്നത്. ഇപ്പോഴിതാ കാൻ മീഡിയക്ക് നല്കിയ അഭിമുഖത്തിൽ തന്റെ ജീവിതത്തിൽ മറക്കാൻ ആഗ്രഹിക്കുന്ന ഒരു അധ്യായത്തെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് ലളിത ശ്രീ.

താരത്തിന്റെ വാക്കുകൾ ഇങ്ങനെ; ജീവിതത്തിൽ മറക്കാൻ ആഗ്രഹിക്കുന്ന അധ്യായമാണ് വിവാഹ ജീവിതം. ബന്ധുക്കളും സിനിമാ രംഗത്തുള്ളവരും ഈ വിവാഹത്തിൽ നിന്ന് പിൻമാറാൻ പറഞ്ഞിരുന്നു. അതൊക്കെ ധിക്കരിച്ച് വിവാഹം ചെയ്തതിന് എനിക്ക് തിരിച്ചടി കിട്ടി. പറയാൻ മാത്രമുള്ള പ്രണയം എനിക്കദ്ദേഹത്തോട് ഉണ്ടായിരുന്നില്ല. എന്നോട് അദ്ദേഹം ഇഷ്ടമാണെന്ന് പറഞ്ഞു. വെറുതെ ഇഷ്ടമാണെന്ന് പറഞ്ഞിട്ട് കാര്യമില്ലെന്ന് ഞാനും പറഞ്ഞു.

Advertisements

Also Read
പ്രായം പ്രശ്‌നമാണെന്ന് തോന്നി; പക്ഷെ എനിക്ക് കിട്ടിയ അവസരത്തിന്റെ പ്രാധാന്യം എനിക്ക് അറിയാമായിരുന്നു; അദ്ദേഹത്തൊടൊപ്പം ഞാൻ അഭിനയിച്ചു

കല്യാണം കഴിക്കാമെന്ന് പറഞ്ഞപ്പോൾ വീട്ടിൽ വന്ന് ചോദിക്കാൻ ആവശ്യപ്പെട്ടു. എന്റെ അമ്മയ്ക്ക് താൽപര്യം ഇല്ലായിരുന്നു. അമ്മ ജാതിയൊക്കെ നോക്കുമായിരുന്നു. എനിക്ക് ജാതിയും മതവും ഇല്ലെന്ന് പറഞ്ഞ് വാശിയിൽ കല്യാണം കഴിച്ചു. ഭയങ്കര അനുഭവം ആയിരുന്നു. കുരങ്ങ് ഒരു മരത്തിൽ നിന്ന് അടുത്ത മരത്തിലക്ക് ചാടുന്നത് പോലെ അദ്ദേഹം നല്ല ബന്ധം നോക്കി പോയി. ഇതോടെ വിവാഹമോചനം നേടി.

ഒരു കൊച്ചിനെ ഞാൻ പ്രസവിച്ചിട്ടുണ്ട്. ആ കുഞ്ഞ് മൂന്ന് മാസമേ ഉണ്ടായിരുന്നുള്ളൂ. മരിച്ച് പോയി. അത് കഴിഞ്ഞാണ് ഞങ്ങൾ ബന്ധം വേർപിരിയുന്നത്. എനിക്ക് ജീവിതത്തിൽ എല്ലാ അനുഭവങ്ങളും ദൈവം തന്നിട്ടുണ്ട്. കുഞ്ഞിന്റെ മരണശേഷം അമ്മയും മരിച്ചു.എനിക്ക് തോന്നിയിരുന്നത് നല്ല കുടുംബിനി ആകാൻ കഴിയാത്തത് കൊണ്ടാണ് വിവാഹ മോചനം സംഭവിക്കുന്നത് എന്നാണ്. എന്നാൽ ആ ധാരണ തെറ്റാണെന്ന് എനിക്ക് വൈകാതെ മനസ്സിലായി.

Also Read
സദ്യ അവൾക്ക് ഭയങ്കര ഇഷ്ടമായിരുന്നു; മരിക്കുന്നതിന്റെ തലേദിവസവും അവളെന്നെ വിളിച്ചു; പിറ്റേ ദിവസം അവൾ പോയി എന്നറിഞ്ഞപ്പോൾ വിശ്വസിക്കാൻ സാധിച്ചില്ല; ചിത്രയുടെ ഓർമ്മകളിൽ ലളിതശ്രീ

ജീവിതത്തിൽ എനിക്ക് ഒറ്റ സ്വപ്നമേ ഉള്ളൂ. അവസാനം വരെ വരുമാനം ഉണ്ടാകണം. ആരുടെ അടുത്ത് നിന്നും അഞ്ച് പൈസ കൈ നീട്ടി വാങ്ങിക്കരുത്. മരണത്തിന് മുമ്ബ് എന്നെ കിടത്തരുത്. കാരണം അനാഥത്വമാണ് എനിക്ക്. ഭർത്താവില്ല, മക്കളില്ല, അച്ഛനും അമ്മയും ഇല്ല. അതിനാൽ തന്നെ എന്നെ കിടത്തരുത് എന്ന ഒറ്റ പ്രാർത്ഥന മാത്രമേയുള്ളൂയെന്നും കണ്ണീരോടെ ലളിതശ്രീ പറഞ്ഞു.

Advertisement