സദ്യ അവൾക്ക് ഭയങ്കര ഇഷ്ടമായിരുന്നു; മരിക്കുന്നതിന്റെ തലേദിവസവും അവളെന്നെ വിളിച്ചു; പിറ്റേ ദിവസം അവൾ പോയി എന്നറിഞ്ഞപ്പോൾ വിശ്വസിക്കാൻ സാധിച്ചില്ല; ചിത്രയുടെ ഓർമ്മകളിൽ ലളിതശ്രീ

1583

നാടകരംഗത്ത് നിന്ന് സിനിമയിലേക്ക് വന്ന്, പിന്നീട് കോമഡി വേഷങ്ങളിലൂടെ മലയാളി മനസ്സിൽ ഇടം നേടിയ താരമാണ് ലളിതശ്രീ. മലയാളത്തിലെ എണ്ണം പറഞ്ഞ താരങ്ങൾക്കൊപ്പം അവരുടെ ജോഡിയായാണ് താരം അഭിനയിച്ചത്. നിലവിൽ സിനിമയിൽ നിന്നും വിട്ടു നില്ക്കുന്ന താരം ചെന്നെയിലാണ് താമസിക്കുന്നത്. ഇപ്പോഴിതാ കാൻ മീഡിയക്ക് നല്കിയ അഭിമുഖത്തിൽ മലയാളികളുടെ ഇഷ്ടപ്പെട്ട താരമായിരുന്ന ചിത്രയെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് ലളിത ശ്രീ.

ചിത്രയുമായി വളരെ അടുപ്പത്തിലായിരുന്നു താനെന്നാണ് ലളിതശ്രീ പറയുന്നത്. താരത്തിന്റെ വാക്കുകൾ ഇങ്ങനെ; ചിത്രയുമായി ഞാൻ വളരെ അടുപ്പത്തിലായിരുന്നു. ദിവസവും അവൾ എന്നെ അവൾ വിളിക്കും. കൊറോണ തുടങ്ങിയ സമയത്ത് അലാറം പോലെയായിരുന്നു അവളുടെ വിളി. മൂന്നുമണി എന്നൊരു സമയം ഉണ്ടെങ്കിൽ അവൾ വിളിച്ചിരിക്കും. ഒരു നാലു മണിക്കൂറാണ് ഞങ്ങളുടെ സംസാരം. എന്താണെന്ന് ഞങ്ങൾക്കും അറിയില്ല. സംസാരത്തിൽ പലപ്പോഴും കയറി വരുന്നത് പഴയ കഥകളായിരിക്കും.

Advertisements

Also Read
കഠിനമായ ആറ് മാസങ്ങളാണ് കടന്ന് പോയതെന്ന് നടി സാമന്ത; താരത്തിന്റെ ചികിത്സാ വിവരങ്ങളും പുറത്ത്

എന്നെ ലല്ലു എന്നാണ് ചിത്ര വിളിക്കാറ്. സദ്യ എന്ന് കേട്ടാൽ അവൾ ചാടി വീഴും. ഭയങ്കര ഇഷ്ടമാണ് സദ്യ. ഉത്രാട ദിനത്തിൽ അവൾ എന്നെ വിളിച്ചിരുന്നു. രണ്ട് വർഷമായിട്ട് നീ എന്താണ് എനിക്ക് സദ്യ തരാത്തത് എന്നാണ് അവൾ ചോദിച്ചത്. എന്റെ കുടുംബത്തിൽ അതിന്റെ മുൻപത്തെ വർഷം മരണം നടന്നിരുന്നു. അതുകൊണ്ട് എനിക്ക് ഓണമില്ലെന്ന് പറഞ്ഞു. അത് കേട്ടതോടെ പോട്ടെ സാരമില്ല എന്നാണ് അവൾ പറഞ്ഞത്. പക്ഷെ അവൾക്ക് സദ്യയോടുള്ള ഇഷ്ടം കാരണം ഓൺലൈനായി ബുക്ക് ചെയ്യാൻ പോകുന്നുവെന്നും, എനിക്ക് വേണമോ എന്നും ചോദിച്ചു. ഞാനന്ന് വേണ്ട എന്ന് പറഞ്ഞ് ഫോൺ വെച്ചു.

പക്ഷെ പിറ്റേ ദിവസം ഞങ്ങളെ വിട്ട് ചിത്തു പോയി എന്നാണ് കേൾക്കുന്നത്. അവളുടെ മകൾ വിളിച്ച് ആന്റി അമ്മ പോയി എന്നു പറഞ്ഞു കരയുകയായിരുന്നു. അപ്പോൾ സമയം ഏകദേശം 5 മണിയായി കാണും. ബാത്‌റൂമിൽ പോകുന്നു എന്ന് പറഞ്ഞാണ് അവൾ അതിനകത്ത് കയറിയത്. ഏറെ സമയം കഴിഞ്ഞിട്ടും കാണാതായതോടെ വാതിൽ ഇടിച്ച് തുറന്നു. പക്ഷെ ജീവനില്ലാത്ത അവളെയാണ് കാണാൻ കഴിഞ്ഞത്.

Also Read
വ്യക്തി എന്ന നിലയിൽ എന്നെ സ്വയം പാകപ്പെടുത്തിയത് അവിടെയുള്ള ദിവസങ്ങളായിരുന്നു; സിനിമയിൽ കണ്ടത് നേരിട്ട് അനുഭവിക്കേണ്ടി വന്നു; തുറന്ന് പറഞ്ഞ് ശാലുമേനോൻ

90കളിൽ സൂപ്പർസ്റ്റാറുകൾക്കൊപ്പം അഭിനയിച്ച നടിയായിരുന്നു ചിത്ര. പക്ഷെ വിവാഹത്തോടെ അഭിനയത്തിൽ നിന്നും അവർ അകന്നു. അവസാന കാലത്ത് ചില തമിഴ് സീരിയലുകളിൽ ചിത്ര അഭിനയിച്ചിരുന്നു. 2021 ലാണ് ഹൃദയാഘാതം മൂലം നടി മരിക്കുന്നത്. ആ സമയത്ത് വെറും 56 വയസ്സായിരുന്നു താരത്തിന്റെ പ്രായം. ചെന്നൈയിലായിരുന്നു ആ സമയത്ത് കുടുംബത്തോടൊപ്പം ചിത്ര താമസിച്ചിരുന്നത്.

Advertisement