തന്റെ സ്വതസിദ്ധമായ ശൈലിയിലൂടെ ആരാധകരെ സൃഷ്ടിച്ച താരമാണ് പ്രിയങ്ക ചോപ്ര. നിലവിൽ ഗ്ലോബൽ ഐക്കൺ ആയി മാറിയെങ്കിലും താരത്തിന്റെ തമാശയോടെയുള്ള മറുപടികൾ ട്രോളൻമാർ ഏറ്റെടുക്കാറുമുണ്ട്.
ഇപ്പോഴിതാ കോഫി വിത്ത് കരൺ ഷോയിൽ വന്നപ്പോൾ പ്രിയങ്ക നൽകിയ മറുപടികളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. താൻ ഫോണിലൂടെ സെ ക്സി ൽ ഏർപ്പെട്ടിട്ടുണ്ട് എന്നാണ് പ്രിയങ്ക തുറന്നു പറഞ്ഞത്. കരണുമായുള്ള സംസാരത്തിനിടെ ബ്രേക്ക് അപ്പ് ചെയ്ത ശേഷം മുൻ കാമുകനെ ചുംബിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് ഉണ്ടെന്ന് ആയിരുന്നു നടിയുടെ മറുപടി.
എന്റെ ഫോണിലൂടെ ഞാൻ സെ ക്ഷ്വ ൽ മെസേജുകൾ അയച്ച് തൃപ്തിപ്പെട്ടിട്ടുണ്ടെന്നും പ്രിയങ്ക പറയുന്നുണ്ട്. നിമിഷങ്ങൾക്കകമാണ് പ്രിയങ്കയുടെ വാക്കുകൾ സോഷ്യൽമീഡിയയിൽ വൈറലായി മാറിയത്. അതേസമയം, ലോസ് ആഞ്ചൽസിൽ ഭർത്താവ് നിക് ജൊനാസിനും മകൾ മാൾട്ടിക്കൊപ്പവുമാണ് പ്രിയങ്ക താമസിക്കുന്നത്.
ദ മാട്രിക്സ് റീസറക്ഷൻസ് എന്ന ഇംഗ്ലീഷ് ചിത്രമാണ് താരത്തിന്റേതായി റിലീസിനൊരുങ്ങുന്നത്. ഡിസംബർ 22ന് ചിത്രം റിലീസ് ചെയ്യുന്ന ചിത്രത്തിൽ സതി എന്ന കഥാപാത്രമായാണ് താരം വേഷമിടുന്നത്. ലവ് എഗെയ്ൻ എന്ന ഇംഗ്ലീഷ് ചിത്രവും പ്രിയങ്കയുടെതായി ഒരുങ്ങുന്നുണ്ട്.
സ്‌കൂളിൽ സഹപാഠിയായിരുന്ന ബോബ് എന്ന കുട്ടിയുമായി താൻ അഗാധ പ്രണയത്തിലായിരുന്നുവെന്ന് പ്രിയങ്ക പറയുന്നു. ബോബിനെ വിവാഹം കഴിക്കാൻ പോലും ആഗ്രഹിച്ചു. ബോബിനെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവരികയും അത് അമ്മായി കയ്യോടെ പിടികൂടുകയും ചെയ്തുവെന്ന് പ്രിയങ്ക കുറിക്കുന്നു.
സ്‌കൂളിൽ വെച്ചാണ് ബോബിനെ കണ്ടുമുട്ടുന്നത്. പതുക്കെ പതുക്കെ അവനുമായി പ്രണയത്തിലായി. വിവാഹം കഴിക്കാൻ വരെ ഞങ്ങൾ ആലോചിച്ചു. അങ്ങനെ ഒരു ദിവസം ബോബിനേയും കൂട്ടി ഞാൻ വീട്ടിലേക്ക് വന്നു.