Home Entertainment Celebrities

അവിനാഷിനെ എനിക്ക് നഷ്ടമായത് അഞ്ചാം ദിനത്തിൽ; ഹൃദയം തൊടുന്ന കുറിപ്പുമായി നേഹ അയ്യർ

223

മഞ്ഞ മഞ്ഞ മഞ്ഞ ബൾബുകൾ എന്ന പാട്ടിലൂടെ പ്രേക്ഷകരെ കയ്യിലെടുത്ത നടിയാണ് നേഹ അയ്യർ. തെന്നിന്ത്യൻ സിനിമകളിലൂടെയാണ് താരം പ്രേക്ഷകരുടെ കണ്ണിലുണ്ണിയായത്. എല്ലാവരെയും വേദനിപ്പിക്കുന്ന ജീവിത കഥയാണ് നേഹക്കുള്ളത്. ഗർഭിണിയായി അഞ്ചാം ദിവസത്തിലാണ് നേഹക്ക് തന്റെ ഭർത്താവിനെ നഷ്്ടമാകുന്നത്.

ഇപ്പോഴിതാ ഭർത്താവിന്റെ ഓർമ്മ ദിനത്തിൽ ഹൃദയം തൊടുന്ന കുറിപ്പുമായി എത്തിയിരിക്കുകയാണ് നേഹ. എന്റെ കഥ, ഞാനെന്റെ കൂട്ടുക്കാരനെ വിവാഹം കഴിച്ചു എന്നാണ് തലക്കെട്ടായി നേഹ നല്കിയിരിക്കുന്നത്. കോളേജിൽ പഠിക്കുമ്പോൾ ഞാനും അവിനാഷും നല്ല സുഹൃത്തുക്കളായിരുന്നു. തുടർന്ന് 8 വർഷങ്ങൾക്ക് ശേഷമാണ് ഞങ്ങൾ വിവാഹിതരാകുന്നത്.

Advertisements

Also Read
പൊട്ടിത്തെറിച്ച് ശ്രുതി ഹാസൻ, മനോരോഗത്തിന് ചികിത്സയിലെന്ന് റിപ്പോർട്ടുകൾ; പ്രതികരണവുമായി ശ്രുതി ഹാസൻ

അന്ന് മുതലാണ് ഞങ്ങളുടെ റൊമാന്റിക് യാത്ര തുടങ്ങുന്നത്. 6 വർഷം കഴിഞ്ഞപ്പോൾ ഒരു കുഞ്ഞിനായി ഞങ്ങൾ ഒരുങ്ങാൻ തുടങ്ങി. പക്ഷേ കുഞ്ഞു വരുന്നു എന്നറിഞ്ഞ അഞ്ചാം ദിവസം എനിക്കെന്റെ അവിനാഷിനെ നഷ്ടപ്പെട്ടു. പക്ഷേ അവന്റെ ജന്മദിനത്തിൽ തന്നെ എനിക്കെന്റെ മകനെയും ലഭിച്ചു.

ഇന്നലെ അവിനാഷിന്റെ നാലാം ചരമ വർഷമായിരുന്നു. അവിനാഷിന് ഇത്രയും നല്ല ട്രിബ്യൂട്ട് ഒരുക്കിയ സുഹൃത്തുക്കൾക്ക് നന്ദി. നീ ഞങ്ങളുടെ കാവൽ മാലാഖയാണ് നിന്നെ ഞങ്ങൾ ഒരുപാട് സ്‌നേഹിക്കുന്നു എന്നാണ് നേഹയുടെ കുറിപ്പ്.

Also Read
പോലീസാകാന്‍ നിര്‍ബന്ധിച്ചിട്ടും എത്തിയത് മോഡലിങിലും അഭിനയത്തിലും; വേദികയുടെ ആദ്യ ഭര്‍ത്താവ് സമ്പത്തിന്റെ യഥാര്‍ഥ ജീവിതം ഇങ്ങനെ

ടേബിൾ ടെന്നീസ് കളിക്കുന്നതിനിടെ കുഴഞ്ഞ് വീണ അവിനാഷ് പിന്നീട് ഹൃദയാഘാതം മൂലം മരണപ്പെടുകയായിരുന്നു. തന്റെയും ഭർത്താവിന്റെയും ജീവിതത്തെ ചെറിയൊരു വീഡിയോ രൂപത്തിലാണ് നടി അവതരിപ്പിച്ചിരിക്കുന്നത്. ആദ്യം കണ്ടുമുട്ടിയത് മുതൽ മരണം വരെയുള്ള നിമിഷങ്ങളെ പറ്റി താരം വീഡിയോയിൽ പറയുന്നുണ്ട്.

Advertisement