നടിമാർ അങ്ങനെ പറയുന്നതിൽ ഒരു സത്യവുമില്ല; 45 രൂപ മുറിയിൽ കിടന്നാണ് ഞാൻ എന്റെ കരിയർ തുടങ്ങിയത്; ജഗതി ശ്രീകുമാർ

797

നാടകത്തിൽ നിന്ന് സിനിമയിലേക്കെത്തിയ നടനാണ് ജഗതി ശ്രീകുമാർ. അച്ഛനൊടൊപ്പമായിരുന്നു അദ്ദേഹത്തിന്റെ നാടകാഭിനയം. തുടർന്ന് സിനിമയിലേക്കത്തിയ അദ്ദേഹം ഇതുവരെ ഏകദേശം 1500 ചിത്രങ്ങളിലധികം അഭിനയിച്ചു. തിരുവനന്തപുരം മോഡൽ സ്‌കൂളിൽ അഞ്ചാം ക്ലാസിൽ പഠിക്കുമ്പോഴാണ് ആദ്യ നാടകാഭിനയം. എന്നാൽ 3-അം വയസ്സിൽ തന്നെ അച്ഛനും മകനും എന്ന ചിത്രത്തിൽ ശ്രീകുമാർ അഭിനയിച്ചു. അച്ഛൻ ജഗതി എൻ കെ ആചാരി ആയിരുന്നു അതിന്റെ തിരക്കഥ.

അതേസമയം തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജിൽ നിന്നും ബോട്ടണിയിൽ ബിരുദമെടുത്ത ശേഷം മദിരാശിയിൽ കുറച്ചു കാലം മെഡിക്കൽ റെപ്രസന്റേറ്റിവായി ജോലി ചെയ്യവേയാണ് സിനിമയിലേയ്ക്ക് കാലെടുത്തു വെയ്ക്കുന്നത്. ചട്ടമ്പി കല്യാണി എന്ന ചിത്രത്തിൽ അടൂർ ഭാസിയുടെ ശിങ്കിടി പയ്യന്റെ വേഷത്തിലൂടെ ജഗതി ശ്രദ്ധിക്കപ്പെട്ടു. ഇപ്പോഴിതാ ജഗതിയുടെ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.

Advertisements

Also Read
സൈസ് സീറോ ട്രൻഡ് ഞാൻ ഒരിക്കലും പ്രോത്സാഹിപ്പിച്ചിട്ടില്ല; ഇതാണ് ഞാൻ; ഞാൻ ഒരു അമ്മയാണ്; തന്റെ ലുക്കിനെ കുറിച്ച് ഐശ്വര്യ റായ്

താരത്തിന്റെ വാക്കുകൾ ഇങ്ങനെ;45 രൂപയുടെ മുറിയിൽ കിടന്നാണ് ഞാൻ എന്റെ സിനിമാ കരിയർ തുടങ്ങുന്നത്. അങ്ങനെയൊരു ഒറ്റമുറിയിൽ ഇനിയും കിടക്കേണ്ടി വന്നാൽ എനിക്ക് അതിൽ ബുദ്ധിമുട്ടില്ല. മറ്റു പലർക്കും അങ്ങനെയല്ല. അവർ ഇതിന്റെ ഗ്ലാമർ വശമാണ് കൂടുതൽ ശ്രദ്ധിക്കു’അതുപോലെ നായികമാർ സംസാരിക്കുന്നത് കണ്ടിട്ടുണ്ടോ. അവർ ഏറ്റവും വലിയ നടനെയും സംവിധായകനെയും മാത്രമേ ഇഷ്ടമുള്ളവരായി പറയൂ. ഇത് പറഞ്ഞില്ലെങ്കിൽ ചാൻസ് കിട്ടില്ല എന്ന ഭയമാണ്.

അതിലൊന്നും ഒരു സത്യസന്ധതയുമില്ല. നിർമ്മാതാക്കൾ ഇല്ലെങ്കിൽ ഈ പറയുന്ന ഒന്നും ഉണ്ടാകില്ല. നമ്മുടെ അവകാശങ്ങൾ ചോദിച്ചു വാങ്ങാം. പക്ഷെ അത് സിനിമയെ തളർച്ചയിലേക്ക് കൊണ്ടുപോകുന്ന രീതിയിൽ ആകരുത്. നാളെയും എസി റൂം നിർമാതാവിനോട് ചോദിക്കണമെങ്കിൽ അയാൾക്ക് ലാഭമുണ്ടായിരിക്കണം. അതുകൊണ്ട് നിർമാതാവിന്റെ നിലനിൽപ്പിനെ കരുതി വേണം ആവശ്യങ്ങൾ പറയാൻ’,

Also Read
അങ്ങനെ ഒരു കൂടിക്കാഴ്ച ഇനി ഉണ്ടാവില്ല എന്ന് ഓര്‍ക്കുമ്പോള്‍ ആകെ ഒരു മരവിപ്പ് ; വേദനയോടെ ഗോപിക അനില്‍

‘പിടിച്ചുവാങ്ങുന്നതും തരുന്നതും വിനയത്തോടെ ചോദിച്ചു വാങ്ങുന്നതും തമ്മിൽ വലിയ വ്യത്യാസമുണ്ട്. പറഞ്ഞ ശമ്പളം പിടിച്ചു വാങ്ങാം. അത് അവകാശമാണ്. അല്ലാതെയുള്ളത് അങ്ങനെയല്ല. അടുത്തിടെ ഒരു യുവനടൻ ഫ്ളൈറ്റ് എടുത്ത് കൊടുക്കാൻ ആവശ്യപ്പെട്ടു. അവസരം പോയി. ഞാനൊന്നും ഒരിക്കലും ചോദിച്ചിട്ടില്ല. അത്യാവശ്യമുണ്ടെങ്കിൽ അതനുസരിച്ച് അവർ എത്തിച്ചോളും, അതാണ് രീതി. ഇനി ഡിമാൻഡുകൾ കൂടുതലാണ്. നിർമ്മാതാവിനെ തളർത്തുന്ന രീതിയിലേക്ക് ഡിമാന്റുകൾ വരുന്നു. അതാണ് യഥാർത്ഥ പ്രതിസന്ധി’, ജഗതി ശ്രീകുമാർ പറഞ്ഞു.

Advertisement