സൈസ് സീറോ ട്രൻഡ് ഞാൻ ഒരിക്കലും പ്രോത്സാഹിപ്പിച്ചിട്ടില്ല; ഇതാണ് ഞാൻ; ഞാൻ ഒരു അമ്മയാണ്; തന്റെ ലുക്കിനെ കുറിച്ച് ഐശ്വര്യ റായ്

89

1994 ലെ മിസ്സ് വേൾഡ് മത്സരവേദി, അന്ന് അവിടെ മിസ്സ് വേൾഡ് അനൗൺസ് ചെയ്യുമ്പോൾ പിന്നീട് അവരായിരിക്കും ഇന്ത്യൻ സൗന്ദര്യത്തിന്റെ അവസാന വാക്കെന്ന് ആരും ചിന്തിച്ചിട്ടുപ്പോലും ഉണ്ടാവില്ല. അന്നും, ഇന്നും, ഇന്ത്യക്കാരുടെ സൗന്ദര്യത്തിന്റെ അവസാന വാക്കായി മാറാൻ ഐശ്വര്യറായിക്ക് സാധിച്ചു. മിസ്സ് വേൾഡ് മത്സരത്തിന് ശേഷം മുഴുവൻ സമയ മോഡലിങ്ങിലേക്ക് തിരിഞ്ഞ താരം മണിരത്‌നം സംവിധാനം ചെയ്ത് സിനിമയിലൂടെ അഭിനയത്തിലേക്ക് എത്തുന്നത്.

ഇരുവർ എന്ന ചിത്രത്തിൽ മോഹൻലാലിന്റെ നായികയായി താരം എത്തി. പിന്നീട് ജീൻസ് എന്ന ചിത്രത്തിലും ഐശ്വര്യ തിളങ്ങി. ഓർ പ്യാർ ഹോഗയാ എന്ന ഹിന്ദി ചിത്രമായിരുന്നു ഐശ്വര്യയുടെ ആദ്യ ബോളിവുഡ് ചിത്രം. പക്ഷേ ചിത്രം വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല. പക്ഷേ ഐശ്വര്യ ശ്രദ്ധിക്കപ്പെട്ടു. തുടർന്ന് നിരവധി അവസരങ്ങൾ അവരെ തേടി എത്തുകയും ചെയ്തു. ഇപ്പോഴിതാ തന്റെ ശരീരത്തിലെ മാറ്റങ്ങളെ കുറിച്ച് മനസ്സ് തുറന്നിരിക്കുകയാണ് നടി.

Advertisements

Also Read
അങ്ങനെ ഒരു കൂടിക്കാഴ്ച ഇനി ഉണ്ടാവില്ല എന്ന് ഓര്‍ക്കുമ്പോള്‍ ആകെ ഒരു മരവിപ്പ് ; വേദനയോടെ ഗോപിക അനില്‍

2012 ൽ നൽകിയ അഭിമുഖത്തിലാണ് ഐശ്വര്യ റായ് തന്റെ നിലപാട് വ്യക്തമാക്കിയത്. രൂപത്തിൽ വന്ന മാറ്റം കാര്യമാക്കുന്നില്ലെന്ന് താരം അന്ന് പറഞ്ഞു. ഇതാണ് യാഥാർത്ഥ്യം. ഇതാണ് ഞാൻ. ഞാനൊരു അമ്മയാണ്. ഇങ്ങനെ സംഭവിക്കാം. എനിക്ക് സംഭവിച്ചു. കുഴപ്പമില്ല, അതാണ് ജീവിതം. സൈസ് സീറോ ട്രെൻഡ് ഒരിക്കലും ഞാൻ പ്രോത്സാഹിപ്പിച്ചിട്ടില്ല. ഗർഭിണിയാകുന്നതിന് എത്രയോ മുമ്പേ ഞാൻ അമ്മയാകാൻ പോകുന്നെന്ന് നിങ്ങൾ ഊഹിച്ചു. പൊതുജനത്തിന് മുന്നിൽ താൻ യാഥാർത്ഥ ജീവിതമാണ് ജീവിച്ചതെന്നും ഐശ്വര്യ അന്ന് വ്യക്തമാക്കി.

2007 ൽ വിവാഹിതയായ ഐശ്വര്യ 2011 ലാണ് അമ്മയാകുന്നത്. അതിന് ശേഷമാണ് താരത്തിന് വണ്ണം കൂടിയതും. അതിന് ശേഷം കാൻ ഫിലിം ഫെസ്റ്റിവലിൽ എത്തിയ താരത്തിന് വണ്ണത്തിന്റെ പേരിൽ ഏറെ വിമർശനങ്ങൾ കേൾക്കേണ്ടതായി വന്നു. പക്ഷേ അന്ന് അത് കാര്യമാക്കാതിരുന്ന ഐശ്വര്യ പിന്നീട് തന്റെ വണ്ണം കുറച്ചുക്കൊണ്ട് പ്രത്യക്ഷപ്പെട്ടു.

Also Read
മഡോണയുടെ വരവ് ശരിക്കും ഞെട്ടിച്ചു, സിനിമയില്‍ അഭിനയിക്കുന്നത് അമ്മയ്ക്ക് മാത്രമായിരുന്നു അറിയുള്ളു ; നടി പറയുന്നു

എന്നാൽ ഐശ്വര്യ വീണ്ടും വണ്ണം വെച്ചെന്നാണ് സോഷ്യൽ മീഡിയ പറയുന്നത്. പ്രായം 50 നോട് അടുത്തെന്നും, അതിന്റെ ഭാഗമാകാം വണ്ണം വെക്കൽ എന്നും പലരും അഭിപ്രായം പറയുന്നുണ്ട്. അടുത്തിടെ പാരീസ് ഫാഷൻ വീക്കിലെ ഐശ്വര്യയുടെ റാംപ് വാക്ക് ഇതിന്റെ പേരിൽ വിമർശിക്കപ്പെടുകയും ചെയ്തു. ഐശ്വര്യയെ കണ്ടാൽ ഗർഭിണിയെ പോലെ തോന്നുനെന്നും ചിലർ കുറ്റപ്പെടുത്തി. എന്നാൽ സോഷ്യൽ മീഡിയയിലെ ബഹളങ്ങൾക്കൊന്നും ഐശ്വര്യ മറുപടി നൽകിയില്ല.

Advertisement