മഡോണയുടെ വരവ് ശരിക്കും ഞെട്ടിച്ചു, സിനിമയില്‍ അഭിനയിക്കുന്നത് അമ്മയ്ക്ക് മാത്രമായിരുന്നു അറിയുള്ളു ; നടി പറയുന്നു

1478

കാത്തിരിപ്പുകൾക്കൊടുവിൽ ലിയോ ചിത്രം കഴിഞ്ഞ ദിവസമാണ് റിലീസ് ചെയ്തത്. മികച്ച പ്രതികരണമാണ് ചിത്രം നേടിക്കൊണ്ടിരിക്കുന്നത്. പ്രേമം എന്ന ചിത്രത്തിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ മഡോണ സെബാസ്റ്റ്യനും ഈ ചിത്രത്തിൽ ഒരു പ്രധാനപ്പെട്ട കഥാപാത്രത്തെ അവതരിപ്പിച്ചു. മഡോണ ലിയോ സിനിമയിൽ ഉള്ളത് ആരും തന്നെ അറിയില്ലായിരുന്നു.

Advertisements

കഴിഞ്ഞദിവസം തമിഴ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിനിടെ ഇതേക്കുറിച്ച് മഡോണ സംസാരിച്ചു. ഞാൻ അധികം ആരോടും സംസാരിക്കാത്ത ആളാണ് അതുകൊണ്ടുതന്നെ രഹസ്യം ഒളിപ്പിച്ചു വെക്കാൻ എനിക്ക് വലിയ ബുദ്ധിമുട്ടുണ്ടായിരുന്നില്ല എന്ന് നടി പറഞ്ഞു.

അതിലെ ഡാൻസ് ഷൂട്ട് ചെയ്യുമ്പോൾ രണ്ടായിരത്തോളം ആളുകൾ ഉണ്ടായിരുന്നു. ആ സമയത്താണ് ഇത്രയും ആളുകൾ ഇത് രഹസ്യമാക്കി വയ്ക്കുക ഇല്ലല്ലോ എന്ന് ഞാൻ ചിന്തിച്ചത്. ആ ഷൂട്ടിന് ശേഷം എവിടെയൊക്കെയോ ഞാൻ ഉണ്ടെന്നുള്ള വാർത്തയും വന്നിരുന്നു.

ലോകേഷ് ആ കഥാപാത്രം ചെയ്യാൻ വേണ്ടി എന്നെ വിളിക്കുമ്പോൾ എനിക്ക് ഒറ്റ സ്റ്റോറി ആണ് ഉള്ളത് എന്നായിരുന്നു പറഞ്ഞത്. പിന്നീട് ഞാൻ ആ സിനിമയിൽ ചെയ്തതൊന്നും എന്നോട് നേരത്തെ പറഞ്ഞിരുന്നില്ല. അവിടെ എത്തിയ ശേഷമാണ് ഞാൻ അതെല്ലാം അറിഞ്ഞത്.

also read
ആരെന്തു പറഞ്ഞാലും ചെയ്യും , വ്യത്യസ്തമായ ഒരു ഹെയര്‍ കട്ട് ആയിരുന്നു; ശാലിനിയെ കുറിച്ച് ശാന്തിവിള ദിനേശ്
ഇതേക്കുറിച്ച് ലോകേഷ് പറഞ്ഞപ്പോൾ ഞാൻ അദ്ദേഹത്തോട് ചോദിച്ചിരുന്നു ഒരു പാവം അനിയത്തി ആണോ എന്നൊക്കെ. അപ്പോൾ എന്നോട് പറഞ്ഞു എന്നെ വിശ്വസിച്ച് വന്നോളൂ എന്നൊക്കെ. എൻറെ അമ്മയ്ക്ക് മാത്രമായിരുന്നു അറിയുള്ളൂ ഞാൻ ഇതിൽ അഭിനയിക്കുന്നത്. അതേ സമയം ലിസ്റ്റിൽ എൻറെ പേര് വന്നപ്പോൾ ചിലരൊക്കെ എന്നോട് ഇതേകുറിച്ച് ചോദിച്ചു , അപ്പോൾ ഞാൻ യെസ് എന്ന മറുപടി പറഞ്ഞു മഡോണ പറഞ്ഞു.

Advertisement