Home Entertainment Celebrities

ആരെന്തു പറഞ്ഞാലും ചെയ്യും , വ്യത്യസ്തമായ ഒരു ഹെയര്‍ കട്ട് ആയിരുന്നു; ശാലിനിയെ കുറിച്ച് ശാന്തിവിള ദിനേശ്

203

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ശാലിനി. കുട്ടിക്കാലം മുതലേ സിനിമാലോകത്ത് സജീവമായ ശാലിനി വിവാഹത്തോടെ അഭിനയത്തിൽ നിന്ന് മാറി നിൽക്കുകയായിരുന്നു. തനിക്ക് സിനിമയിലേക്ക് ഇപ്പോൾ വരാൻ താൽപര്യമില്ലെന്നാണ് ശാലിനി അറിയിച്ചത്. ഇപ്പോഴിതാ ശാലിനിയെ കുറിച്ച് ശാന്തിവിള ദിനേശൻ പറഞ്ഞ വാക്കുകളാണ് വൈറൽ ആവുന്നത്.

Advertisements

ശാലിനി ജനിച്ചതോടെയാണ് താരത്തിന്റെ അച്ഛൻ ബാബുവിന്റെ ജീവിതം മാറിമറിഞ്ഞതെന്ന് ഇദ്ദേഹം പറയുന്നു. ശാലിനി പാട്ടും ഡാൻസും ഒക്കെയായി നല്ല ആക്ടീവ് ആയിരുന്നു. ആരെന്തു പറഞ്ഞാലും ചെയ്യുമായിരുന്നു. എല്ലാവരുമായി പെട്ടെന്ന് അടുക്കും ശാന്തിവിള പറഞ്ഞു.

വ്യത്യസ്തമായ ഒരു ഹെയർ കട്ട് ആയിരുന്നു ശാലിനിയുടെത്. യാദൃശ്ചികമായാണ് ശാലിനിക്ക് സിനിമയിൽ അഭിനയിക്കാൻ അവസരം ലഭിച്ചത്. മുൻനിര താരങ്ങളെ പോലും വെല്ലുന്ന തരത്തിലുള്ള പ്രകടനമായിരുന്നു ശാലിനിയുടെ. ഒന്നിന് പുറകെ ഓരോ മികച്ച അവസരങ്ങൾ ശാലിനിയെ തേടിയെത്തി അദ്ദേഹം പറഞ്ഞു.

also read
മകന്റെ സിനിമകള്‍ ഞാന്‍ കണ്ടിട്ടില്ല, ഗോകുലിന് ഭാരമാകുന്ന തരത്തില്‍ നിലവാരമുള്ള നടനല്ല ഞാന്‍; സുരേഷ് ഗോപി
അതേസമയം ബാലതാരമായി സിനിമയിലേക്ക് എത്തിയ ശാലിനി നായികയായി നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ഈ ചിത്രങ്ങളെല്ലാം ഹിറ്റ് ആവുകയും ചെയ്തു. പിന്നീട് മറ്റു ഭാഷകളിലേക്ക് ചേക്കേറുകയായിരുന്നു ശാലിനി.

Advertisement