ബിക്കിനി വിവാദത്തെക്കുറിച്ച് സംസാരിക്കാൻ ഞാനൊരു വിഡ്ഢിയല്ല, ഏറ്റവും മനോഹരമായി തന്നെയാണ് ഗാനരംഗങ്ങൾ ചിത്രീകരിച്ചിരിക്കുന്നത്; പഠാനെ പുകഴ്ത്തി പൂനം പാണ്‌ഢെ

167

ബോളിവുഡിൽ വിവാദങ്ങൾക്ക് തിരിതെളിച്ചിരിക്കുകയാണ് ഷാരുഖ് ഖാൻ നായകനായെത്തിയ പഠാൻ. ചിത്രത്തിന്റെ ആദ്യ ഗാനത്തിന്റെ റിലീസൊടെ ബിക്കിനി വിവാദവും എത്തിക്കഴിഞ്ഞു. ഗാനരംഗത്തിൽ ദീപിക ധരിച്ച വസ്ത്രത്തിന്റെ നിറമാണ് പ്രശ്‌നങ്ങൾക്ക് തുടക്കമിട്ടത്. വൻ മേക്കോവറിലാണ് ഷാരുഖ് ഖാൻ ചിത്രത്തിൽ എത്തിയിരിക്കുന്നത്. ഇപ്പോഴിതാ നടി പൂനം പാണ്‌ഢെയുടെ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.

ബിക്കിനി വിവാദത്തെക്കുറിച്ച് എന്താണ് പറയാനുള്ളതെന്ന് താരത്തിനോട് ചോദ്യമുയർന്നിരുന്നു. എന്നാൽ അത്തരം കാര്യങ്ങളെക്കുറിച്ചുള്ള സംസാരം തന്നെയൊരു വിഡ്ഢിയാക്കുമെന്നായിരുന്നു നടിയുടെ പ്രതികരണം. വളരെ മനോഹരമായ ഗാനമാണ് ബേഷ്‌റം. ദീപികയുടെ ലുക്ക് തന്നെ മനോഹരമാണ്. അതുമാത്രമല്ല ചിത്രത്തൽ അത്രയും ഹോട്ട് ലുക്കിലാണ് എന്റെ ഇഷ്ടതാരമായ എസ് ആർ കെ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. അദ്ദേഹത്തിനല്ലാതെ മറ്റാർക്കും ഇത്രയ്ക്കും ഹോട്ട് ആകാൻ സാധിക്കില്ല എന്നാണ് പൂനം പാണ്ഡെ പറഞ്ഞത്.

Advertisements

Also Read
അവൾക്ക് എന്നേക്കാൾ വിശ്വാസം ജ്യോത്സനെ ആയിരുന്നു, അവസാനം അവൾക്ക് തന്നെ എല്ലാം മനസിലായി; ആദ്യ ഭാര്യ സരിതയെ കുറിച്ച് മുകേഷ്

അതേസമമയം നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഷാരുഖ് ഖാൻ ബിഗ് സ്‌ക്രീനിലേക്ക് തിരികെയെത്തുന്നത്. ചിത്രത്തിന്റേതായി പുറത്തിറങ്ങിയ പോസ്റ്ററുകളും, പാട്ടുകളും ആരാധകരിൽ ആവേശം നിറച്ചിരിക്കുകയാണ്. ഷാരുഖ് ചിത്രം പരാജയങ്ങളിൽ നിന്ന് ബോളിവുഡിനെ രക്ഷിക്കുമെന്നാണ് പൊതുവെയുള്ള വിശ്വാസം. അത്തരമൊരു പ്രവചനം തന്നെയാണ് ട്രേഡ് അനലിസ്റ്റുകളും നടത്തിയിരിക്കുന്നത്.

ഏതാനും നാളുകൾക്ക് മുൻപാണ്് ചിത്രത്തിലെ ആദ്യ ഗാനം റിലീസ് ചെയ്തത്. പിന്നാലെ വിവാദങ്ങളും പൊട്ടിപ്പുറപ്പെട്ടു.ഗാനരംഗത്ത് ദീപിക കാവി നിറത്തിലുള്ള ബിക്കിനി ധരിച്ചിരുന്നു. ഇത് ഒരു വിഭാഗത്തെ ചൊടിപ്പിക്കുകയും പഠാൻ ബഹിഷ്‌കരിക്കണമെന്നും ചിത്രം തിയറ്ററിൽ എത്തിക്കരുതെന്നുമുള്ള ആഹ്വാനങ്ങൾ ഉയർത്തുകയും ചെയ്തു.

Courtesy: Public Domain

Also Read
അമ്മയെ തന്ത്രത്തില്‍ ഒഴിവാക്കി പ്രമുഖതാരം റൂമിലേക്ക് വന്നു; ഒടുവില്‍ കഷ്ടപ്പെട്ട് ഇറക്കിവിട്ടു; ഇന്‍ഡസ്ട്രിയിലെ അഡ്ജസ്റ്റ്‌മെന്റ് തുറന്നുപറഞ്ഞ് മഹിമ

അതേസമയം, പഠാനിലെ ‘ഝൂമേ ജോ പഠാൻ’ എന്ന പുതിയ ഗാനവും അണിയറ പ്രവർത്തകർ റിലീസ് ചെയ്തിട്ടുണ്ട്. സിദ്ധാർഥ് ആനന്ദാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. 2023 ജനുവരി 25ന് പഠാൻ തിയറ്ററിൽ എത്തും. ഷാരൂഖ് ഖാനും ദീപിക പദുക്കോണിനും പുറമേ ജോൺ എബ്രഹാമും പ്രധാന കഥാപാത്രത്തെ ചിത്രത്തിൽ അവതരിപ്പിക്കുന്നുണ്ട്.

Advertisement