നമ്മൾ നമ്മളെ മറന്ന് മറ്റുള്ളവരുടെ പുറകെ നടന്ന് കാലുപിടിക്കേണ്ട കാര്യമില്ല; നമ്മൾ ചെയ്യാത്ത കാര്യത്തിന് മറ്റൊരാളോട്‌ ക്ഷമ ചോദിക്കേണ്ടതില്ല, അഭിരാമി

930

ഗായിക അമൃത സുരേഷിനേയും, സഹേദരി അഭിരാമി സുരേഷിനെയും പ്രേക്ഷകർക്ക് ഒരുപാട് ഇഷ്ടമാണ്. സംഗീതത്തിലും, അഭിനയത്തിലും സജീവമാണ് അഭിരാമി. തന്റെ പുതിയ പുതിയ വിശേഷങ്ങൾ താരം തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ പുറത്ത് പറയുകയും ചെയ്യാറുണ്ട്.

ഇപ്പോഴിതാ താരം പങ്കുവെച്ച ഒരു വീഡിയോയും, അതിൽ താരം പറഞ്ഞ കാര്യങ്ങളുമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. തന്റെ ജീവിതത്തിൽ സംഭവിച്ചതും, മറ്റുള്ളവരുടെ ജീവിതത്തിൽ സംഭവിച്ചുക്കൊണ്ടിരിക്കുന്നതുമായ കാര്യങ്ങളാണ് അഭിരാമി തന്റെ വീഡിയോയിൽ പറയുന്നത്. നമ്മുടെ ഭാഗത്ത് നിന്ന് തെറ്റുവന്നാൽ ക്ഷമ പറഞ്ഞ് മറ്റെരാളുടെ പിന്നാലെ പോകരുതെന്നാണ് താരം പറഞ്ഞിരിക്കുന്നത്.

Advertisements

Also Read
ബിക്കിനി വിവാദത്തെക്കുറിച്ച് സംസാരിക്കാൻ ഞാനൊരു വിഡ്ഢിയല്ല, ഏറ്റവും മനോഹരമായി തന്നെയാണ് ഗാനരംഗങ്ങൾ ചിത്രീകരിച്ചിരിക്കുന്നത്; പഠാനെ പുകഴ്ത്തി പൂനം പാണ്‌ഢെ

ചെറുപ്പക്കാലത്ത് ഭീതിപ്പെടുത്തുന്ന നിരവധി അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ഒരാളെയോ,ഒരു റിലേഷൻഷിപ്പിനെയോ നമ്മൾ ഒരുപാട് വാല്യൂ ചെയ്യുന്നു എന്ന് കരുതുക. ചെയ്യാത്ത തെറ്റിനും, ഇനി ചെയ്യാൻ പോകുന്ന തെറ്റിനും വരെ നമ്മൾ ക്ഷമ ഫറഞ്ഞുക്കൊണ്ടിരിക്കും. ഞാൻ റിലേഷൻഷിപ്പിൽ അത് സേവ് ചെയ്യാൻ വേണ്ടി ഒരുപാട് ക്ഷമ പറഞ്ഞ വ്യക്തിയാണ്.അതിന്റെ പേരിൽ ഒരുപാട് കരയുകയും ചെയ്തു.

ഞാൻ തിരഞ്ഞെടുത്ത സൗഹൃദങ്ങളും അങ്ങനെ തന്നെയായിരുന്നു. ഞാൻ ആത്മാർത്ഥ സുഹൃത്തായി കണ്ടവർ പോലും എന്നെ വിഷമിപ്പിക്കുകയും കളിപ്പിക്കുകയും ചെയ്തു. എനിക്ക് അധികം സൗഹൃദങ്ങൾ ഉണ്ടായിരുന്നില്ല.അതിനാൽ തന്നെ എന്റെ റിലേഷൻഷിപ്പുകൾക്ക് ഞാൻ ഒരുപാട് മൂല്യം നല്കി തുടങ്ങി. ഒരു പ്രാവശ്യം എന്റെ കയ്യിൽ നിന്ന് തെറ്റു വന്നാലും പിന്നീടങ്ങോട്ട് ഞാൻ ചെയ്യാത്തതിന് പോലും എനിക്ക് ക്ഷമ പറയേണ്ടി വന്നു തുടങ്ങി.

Also Read
അവൾക്ക് എന്നേക്കാൾ വിശ്വാസം ജ്യോത്സനെ ആയിരുന്നു, അവസാനം അവൾക്ക് തന്നെ എല്ലാം മനസിലായി; ആദ്യ ഭാര്യ സരിതയെ കുറിച്ച് മുകേഷ്

നമ്മളൊരു തെറ്റു ചെയ്തു, അത് പൊറുക്കാൻ പറ്റുന്നതാണെങ്കിൽ അതവർ ചെയ്യണം. അവർക്ക് നമ്മളോട് പൊറുക്കാൻ പറ്റുന്നില്ല എങ്കിൽ നമ്മൾ അത്തരം ആളുകളെ വിട്ട് പോരുന്നതാണ് നല്ലത്. നമുക്കിഷ്ടമുള്ള ആളാണ്, ആളെ കൂടെ കൂട്ടി പണിഷ്‌മെന്റ് നല്കാം എന്നാണ് കരുതുന്നതെങ്കിൽ അത് തെറ്റാണ്. ഓരോരുത്തരും വ്യത്യസ്തരായി ചിന്തിക്കുന്നവരാണ്. ഒരു തെറ്റ് സംഭവിച്ചു അതിന്റെ പേരിൽ നമ്മള് ചെയ്യാത്ത കാര്യത്തിനോ. ഇനി ചെയ്യാൻ പോവാത്ത കാര്യത്തിനോ ക്ഷമ ചോദിക്കരുത്. അയാളുടെ പുറകെ സ്‌നേഹത്തിന് വേണ്ടി കെഞ്ചരുത്. നമ്മളെ മറന്ന് നമ്മളൊരിക്കലും മറ്റുള്ളവരുടെ പുറകെ പോകരുത്. ലോകത്തുള്ള ഒരു വിധം കാര്യങ്ങൾ നമുക്ക് ക്ഷമിക്കാനും പൊറുക്കാനും കഴിയും.

Advertisement