ഞാന്‍ സഖാവോ സംഘിയോ അല്ല, ഇഷ്ടം ഗണേഷ് കുമാറിനെയാണ്: നടി അനുശ്രീ

38

തന്റേതായ അഭിനയ ശൈലിയിലൂടെ ചുരുക്കം ചില സമയം കൊണ്ട് സിനിമമേഖലയില്‍ തന്റേതായ ഒരു സ്ഥാനം കണ്ടെത്തിയ നടിയാണ് അനുശ്രീ. സിനിമ മാത്രമല്ല പൊതുകാര്യങ്ങളും അനുശ്രീയ്ക്ക് തന്റേതായ ഒരു നിലപാട് ഉണ്ട്. തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളേയും വിവാദങ്ങളേയും അനുശ്രീ ജീവിതത്തിന്റെ ഭാഗമായിട്ടാണ് കാണുന്നത്.

Advertisements

അതിനാല്‍ തന്നെ ഇതിനെ കുറിച്ച് അധികം ചിന്തിച്ച് തല പുകയ്ക്കാറുമില്ലത്രേ. സ്റ്റാര്‍ അന്‍ഡ് സ്‌റ്റൈലിനു നല്‍കിയ അഭിമുഖത്തിലാണ് താരം ഇതിനെ കുറിച്ചു തുറന്നു പറഞ്ഞത്. തന്റെ രാഷ്ട്രീയ നിലപാടും താരം വ്യക്തമാക്കുന്നുണ്ട്. രാഷ്ട്രീയം എന്തെന്ന് പോലും നന്നായിട്ട് അറിയില്ല. വ്യക്തമായ രാഷ്ട്രീയ കാഴ്ചപ്പാട് ഉള്ള ഒരു വ്യക്തിയല്ല താനെന്ന് അനുശ്രീ പറയുന്നു.

പക്ഷേ, രാഷ്ട്രീയത്തില്‍ തനിയ്ക്ക് ഏറ്റവും ഇഷ്ടപ്പെട്ട നേതാവ് ഗണേഷ് കുമാറാണ്. കാരണം തനിയ്ക്ക് ഓര്‍മവെച്ച നാളുമുതല്‍ തന്റെ നാടിനു വേണ്ടി നല്ലത് ചെയ്തിട്ടുള്ള വ്യക്തയാണ് അദ്ദേഹം. ഗണേഷ് കുമാര്‍ ഏത് പാര്‍ട്ടിയില്‍ നിന്നാലും ഞങ്ങള്‍ വേട്ട് ചെയ്ത് വിജയിപ്പിക്കുമെന്നും അനുശ്രീ വ്യക്തമാക്കി.

കഴിഞ്ഞ വര്‍ഷം ശ്രീകൃഷ്ണ ജയന്തി ആഘോഷത്തിന്റെ ഭാഗമായി ഭാരതാമയുടെ വേഷം കെട്ടി അനുശ്രീ ഘോഷയാത്രയ്ക്ക് പങ്കെടുത്തത് വലിയ വാര്‍ത്തയായിരുന്നു. അനുശ്രീ സംഘപരിവാര്‍ പ്രവര്‍ത്തകയാണെന്നുരെ പ്രചരിച്ചിരുന്നു.

ഇതിന് ശേഷം സഖാവ് എന്ന കവിത ആലപിച്ച്പാടുന്നത് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇതോടെ അനുശ്രീയെ എല്ലാവരും കമ്മ്യൂണിസ്റ്റ് ആക്കി. ഒരുപാട്ട് ഇഷ്ടമായി അങ്ങനെ അത് പാടിയെന്നേ ഉള്ളൂവെന്നും അനുശ്രീ പറഞ്ഞു.

Advertisement