എന്നോട് വഴക്കിട്ടാണ് മകൻ പോയത്, നഷ്ടങ്ങളിൽ നിന്ന് കരകയറിക്കൊണ്ടിരിക്കുകയാണ്; വികാരധീനയായി സുധ

135

സൗത്ത് ഇന്ത്യയിലെ അറിയപ്പെടുന്ന നടിമാരിൽ ഒരാളാണ് സുധ എന്നറിയപ്പെടുന്ന ഹേമസുധ. തമിഴ് നാട്ടിൽ ജനിച്ച താരം അക്ഷരം എന്ന സിനിമയിലൂടെയാണ് മലയാളത്തിലേക്ക് എത്തിയത്. മലയാളത്തിൽ യുവതുർക്കിയടക്കം ഒരുപിടി നല്ല ചിത്രങ്ങളുടെ ഭാഗമായ സുധ തെലുങ്കിലും, തമിഴിലുമായി നിരവധി ചിത്രങ്ങളുടെ ഭാഗമായി കഴിഞ്ഞു.

ഇപ്പോഴിതാ തന്റെ ജീവിതത്തെ കുറിച്ചുള്ള സുധയുടെ തുറന്ന് പറച്ചിലാണ് സോഷ്യൽ മീഡിയയിൽ ചർച്ചയായിക്കൊണ്ടിരിക്കുന്നത്. നാലു ജേഷ്ഠ്യൻമാരുടെ അനിയത്തിയായാണ് സുധയുടെ ജനനം. കോടീശ്വരി ആയിരുന്നു. അച്ഛന് അസുഖം വന്നതോടെ തന്റെ ജീവിതം മാറി മറിയുകയായിരുന്നുവെന്നാണ് സുധ പറയുന്നത്.

Advertisements

Also Read
കടുത്ത പനിയിലും അഭിനയം മുഖ്യം ബിഗിലെ; ക്ലൈമാക്‌സ് ഷൂട്ടിന് ശേഷം ഇളയ ദളപതി അഡ്മിറ്റായത് ഹോസ്പിറ്റലിൽ; വെളിപ്പെടുത്തലുമായി ഖുശ്ബു

അച്ഛന് കാൻസർ ആയിരുന്നു. ചികിത്സക്കായി സ്വത്തുക്കൾ വിറ്റു. പിന്നീട് വളരെ കഷ്ടപ്പെട്ടാണ് ജീവിച്ചത്. ആ സമയത്തൊക്കെ ബന്ധുക്കൾ മാറി പോയിരുന്നു. താലിമാല വിറ്റാണ് അമ്മ ഞങ്ങളുടെ വിശപ്പടക്കിയത്. സുധയെ സിനിമയിലേക്ക് കൊണ്ടുവന്നത് തിയ്യറ്റർ ആർട്ടിസ്റ്റായിരുന്ന അമ്മ തന്നെയാണ്. സിനിമയിൽ അഭിനയിച്ച് പൈസ വന്ന് തുടങ്ങിയപ്പോഴാണ് പല ബന്ധുക്കളും അന്വേഷിച്ച് വന്നതെന്നാണ് സുധ പറഞ്ഞത്.

ഭർത്താവുമായി പിരിഞ്ഞാണ് സുധ താമസിക്കുന്നത്. മകനായിരുന്നു കൂടെ ഉണ്ടായിരുന്നത്. പക്ഷേ താരത്തോട് വഴക്കിട്ട് പോയ മകൻ വിദേശ വനിതയെ വിവാഹം ചെയ്ത് അവിടെ സെറ്റിലായിരിക്കുകയാണ്. മകൻ ഇപ്പോൾ വിളിക്കാറില്ലെന്നാണ് താരം പറയുന്നത്.

Courtesy: Public Domain

Also Read
പതിനെട്ട് വയസുള്ള ഒരു മകളുണ്ട് എനിക്ക്; മാറ്റം വരുത്തണമെന്നാണ് ആഗ്രഹം; തന്റെ വേഷം കണ്ട് മകളുടെ കൂട്ടുകാരികള്‍ ചിരിച്ചെന്നും കാര്‍ത്തിക് പ്രസാദ്

അതേസമയം സിനിമയിൽ സജീവമായ സമയത്ത് താരം ബിസിനസിലേക്ക് തിരിഞ്ഞിരുന്നു. ഡൽഹിയിൽ ഹോട്ടൽ ബിസിനസാണ് നടത്തിയിരുന്നത്. പക്ഷെ കോടി കണക്കിന് രൂപയുടെ നഷ്ടം വന്ന് ജീവിതം വീണ്ടും പ്രതിസന്ധിയിലായി. ഇപ്പോൾ ആ നഷ്ടങ്ങളിൽ നിന്നെല്ലാം താരം കര കയറി വരികയാണ്.

Advertisement