തെന്നിന്ത്യയിലേക്ക് ചേക്കേറാൻ പുതിയ ഡിമാൻഡുമായി ജാൻവി കപൂർ; ഇനി നായികയാകുന്നത് ജൂനിയർ എൻ ടി ആറിനൊപ്പം തെലുങ്കിൽ

103

അന്തരിച്ച താരറാണി ശ്രീദേവിയുടെയും ബോണി കപൂറിന്റെയും മകളാണ് ബോളിവുഡിലെ യുവ നടി ജാൻവികപൂർ. ഒരു പിടി മികച്ച ചിത്രങ്ങളിലാണ് താരം ഇതുവരെ അഭിനയിച്ചിട്ടുള്ളത്. സൗത്ത് ഇന്ത്യയിൽ നിന്ന് നിരവധി ഓഫറുകളാണ് താരത്തെ തേടി എത്തുന്നത്.

ഇപ്പോഴിതാ സൗത്ത് ഇന്ത്യൻ ഫിലിമിൽ അഭിനയിക്കാനായി പുതിയൊരു ഡിമാൻഡ് വെച്ചിരിക്കുകയാണ് താരം. ജൂനിയർ എൻടിആറിന്റെ പുതിയ സിനിമയിൽ നായികയായി അഭിനയിക്കാനാണ് താരം ഡിമാൻഡ് വെച്ചിരിക്കുന്നത്.

Advertisements

Also Read
എന്നോട് വഴക്കിട്ടാണ് മകൻ പോയത്, നഷ്ടങ്ങളിൽ നിന്ന് കരകയറിക്കൊണ്ടിരിക്കുകയാണ്; വികാരധീനയായി സുധ

തെന്നിന്ത്യൻ സിനിമയുടെ ഭാഗമാകണമെങ്കിൽ രശ്മിക മന്ദാനയെക്കാൾ കൂടുതൽ പ്രതിഫലം വെണമെന്നാണ് താരം ആവശ്യപ്പെട്ടിരിക്കുന്നത്. 2021 റിലീസായ പുഷ്പ ഹിറ്റായതോടെ രശ്മികയുടെ പ്രതിഫലം ഉയർന്നിരുന്നു. നിലവിൽ 5 കോടി രൂപയാണ് താരത്തിന്റെ പ്രതിഫലം.

വിജയ് നായകനായെത്തുന്ന വാരിസാണ് രശ്മികയുടെ പുറത്തിറങ്ങാനുള്ള ചിത്രം. സീതാരാമത്തിലൂടെ പാൻ ഇന്ത്യ താരമായ മൃണാലിനും രശ്മികക്കും ലഭിക്കുന്നതിനേക്കാൾ അധികം തുകയാണ് ജാൻവിക്ക് ജൂനിയർ എൻടിആറിന്റെ നായികയാകാനായി നല്കുന്നത്.

Also Read
കടുത്ത പനിയിലും അഭിനയം മുഖ്യം ബിഗിലെ; ക്ലൈമാക്‌സ് ഷൂട്ടിന് ശേഷം ഇളയ ദളപതി അഡ്മിറ്റായത് ഹോസ്പിറ്റലിൽ; വെളിപ്പെടുത്തലുമായി ഖുശ്ബു

എസ് എസ് രാജമൗലി നിർമ്മിച്ച തെലുങ്ക് ചിത്രം ആർആർആർ ആയിരുന്നു സമീപകാലത്തെ പാൻ ഇന്ത്യ ഹിറ്റ്. ചിത്രത്തിൽ നായികയായി എത്തിയതാകട്ടെ ആലിയ ഭട്ടും. അതേസമയം ലൈഗർ എന്ന സിനിമയിലൂടെ അനന്യ പാണ്ഡെയും പാൻ ഇന്ത്യ ചിത്രങ്ങളുടെ ഭാഗമായിട്ടുണ്ടായിരുന്നു.

Advertisement