വെറുതേ സങ്കടം വരും, വീട്ടില്‍ പോകാനും തോന്നിയില്ല, കുറേക്കാലം ഡിപ്രഷന്റെ അവസ്ഥയിലായിരുന്നു, തുറന്നുപറഞ്ഞ് രഞ്ജിനി ഹരിദാസ്

136

അവതാരകയായും നടിയായും തിളങ്ങി മലയാളികളുടെ ഇഷ്ടം നേടിയെടുത്ത താരമാണ് രഞ്ജിനി ഹരിദാസ്. ഏഷ്യാ നെറ്റിലെ സാഹസികന്റെ ലോകം എന്ന സ്പോണ്‍സേര്‍ഡ് പരിപാടി അവതരപ്പിച്ചെത്തി പിന്നീട് ഐഡിയ സ്റ്റാര്‍ സിംഗര്‍ എന്ന സൂപ്പര്‍ റിയാലിറ്റി ഷോയിലെ അവതാരകയായി ആരാധകരുടെ പ്രിയങ്കരിയായി മാറുകയായിരുന്നു രഞ്ജിനി ഹരിദാസ്.

Advertisements

വളരെ വ്യത്യസ്തമായ അവതരണ ശൈലിയിലൂടെയാണ് രഞ്ജിനി മലയാളി പ്രേക്ഷകരുടെ ഇടയില്‍ ശ്രദ്ധിക്കപ്പെടുന്നത്. താരങ്ങള്‍ക്ക് ലഭിക്കുന്ന പരിഗണനയായിരുന്നു രഞ്ജിനിയ്ക്ക് ലഭിച്ചത്. സോഷ്യല്‍ മീഡിയയിലും ഏറെ സജീവമായ രഞ്ജിനി തന്റെ വിശേഷങ്ങളും പുതിയ ഫോട്ടോകളും എല്ലാം ആരാധകര്‍ക്കായി പങ്കുവെയ്ക്കാറുണ്ട്.

Also Read: തെന്നിന്ത്യയിലേക്ക് ചേക്കേറാൻ പുതിയ ഡിമാൻഡുമായി ജാൻവി കപൂർ; ഇനി നായികയാകുന്നത് ജൂനിയർ എൻ ടി ആറിനൊപ്പം തെലുങ്കിൽ

കഴിഞ്ഞ ദിവസമായിരുന്നു ഈ വര്‍ഷത്തെ ആദ്യ വീഡിയോ താരം പങ്കുവെച്ചത്. പുതുവര്‍ഷത്തിലെ തന്റെ പ്രതീക്ഷകളെ കുറിച്ചാണ് താരം പറയുന്നത്. കഴിഞ്ഞ വര്‍ഷം തനിക്ക് എങ്ങനെയുണ്ടായിരുന്നുവെന്നും താരം വീഡിയോയില്‍ പറയുന്നുണ്ട്.

വലിയ പ്രശ്‌നങ്ങള്‍ ഒന്നുമില്ലായിരുന്നുവെങ്കിലും തനിക്ക് 2022 നല്ല ഒരു വര്‍ഷമായിരുന്നില്ലെന്ന് രഞ്ജിനി പറയുന്നു. താന്‍ ഒന്നും ചെയ്തിട്ടുമില്ല, ഒന്നും നേടിയിട്ടുമില്ല. 2022 ന്റെ അവസാനമാസങ്ങളില്‍ താന്‍ ഡിപ്രഷനിന്റെ അവസ്ഥയിലാരുന്നുവെന്ന് താരം പറയുന്നു.

Also Read: എന്നോട് വഴക്കിട്ടാണ് മകൻ പോയത്, നഷ്ടങ്ങളിൽ നിന്ന് കരകയറിക്കൊണ്ടിരിക്കുകയാണ്; വികാരധീനയായി സുധ

തനിക്ക് വീട്ടിലേക്ക് പോകാനോ യാത്രകള്‍ ചെയ്യാനോ ഒന്നും തോന്നിയിരുന്നില്ല, ഒരു തരത്തിലുള്ള മടുപ്പായിരുന്നുവെന്നും ജീവിതത്തില്‍ എന്തോ പ്രശനം ഉള്ളതുപോലൊക്കെ തോന്നിയിരുന്നുവെന്നും എന്നാല്‍ തനിക്ക് എല്ലാവരെയും പോലെ 2023 നല്ല ഒരു വര്‍ഷമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും താരം പറയുന്നു.

Advertisement