Home Entertainment Celebrities

മോഹന്‍ലാലിന്റെ ആ മാസ് ഇന്‍ഡ്രോയെ കുറിച്ച് മമ്മൂക്കയ്ക്ക് പോലും അറിയില്ല, എല്ലാം രഹസ്യമായിരുന്നു, ട്വന്റി ട്വന്റി സിനിമയെ കുറിച്ച് ഇടവേള ബാബു പറയുന്നു

106

മലയാളികള്‍ക്ക് ഏറെ സുപരിചിതരായ സിനിമാതാരമാണ് ഇടവേള ബാബു. കോമഡി കഥാപാത്രങ്ങളിലൂടെയും വില്ലന്‍ വേഷങ്ങളിലൂടെയും മറ്റും മലയാളത്തിലെ ശക്തമായ സാന്നിധ്യമായി മാറുകയായിരുന്നു ഇടവേള ബാബു.

Advertisements

അതേ സമയം നായകനായി സിനിമയില്‍ എത്തിയ ഇടവേള ബാബുവിന് പിന്നീട് ആ സ്ഥാനം നിലനിര്‍ത്താന്‍ ആയിരുന്നില്ല. താര സംഘനയായി അമ്മയുടെ ഭാരവാഹിയായും ചില്ലറ ചെറിയ വേഷങ്ങളും ചെയ്ത് ഇടവേള ബാബു ഇപ്പോഴും സിനിമാ രംഗത്ത് ഉണ്ട്.

Also Read:അവസരങ്ങളെല്ലാം അയാള്‍ കാരണം നഷ്ടപ്പെടുത്തി, ഇഷ്ടമുള്ള വസ്ത്രം ധരിക്കാന്‍ പോലും സ്വാതന്ത്ര്യം ഇല്ലായിരുന്നു, ഇപ്പോള്‍ ഞാന്‍ കടന്നുപോകുന്നത് ബ്രേക്കപ്പിലൂടെ, തുറന്ന് പറഞ്ഞ് സുചിത്ര

ഇപ്പോഴിതാ മലയാളത്തിലെ വമ്പന്‍ വിജയമായ ട്വന്റി ട്വന്റി എന്ന ചിത്രത്തെ കുറിച്ച് സംസാരിക്കുകയാണ് ഇടവേള ബാബു. ജോഷി സംവിധാനം ചെയ്ത ചിത്രം മമ്മൂട്ടി മോഹന്‍ലാല്‍ ആരാധകരെ ഒരുപോലെ തൃപ്തിപ്പെടുത്തിയിരുന്നു.

ഇപ്പോഴിതാ മോഹന്‍ലാലിന്റെ സെക്കന്റ് ഇന്‍ഡ്രോയായ തന്റെ വ്യക്തിത്വം വെളിപ്പെടുത്തുന്ന സീന്‍ ഷൂട്ട് ചെയ്തതിനെ കുറിച്ച് സംസാരിക്കുകയാണ് ഇടവേള ബാബു. ആ സീനിന്‍ ചെരുപ്പ് വെക്കുന്ന ഒരു ഷോട്ടുണ്ട്. അതായിരുന്നു രാവിലെ മുതല്‍ ഉച്ചവരെ ഷൂട്ട്‌ചെയ്തതെന്നും ഷൂട്ട് ആവര്‍ത്തിച്ച് ചെയ്യുന്നത് കണ്ട് പലര്‍ക്കും കാര്യം മനസ്സിലായില്ലെന്നും കുറച്ച് പേര്‍ക്ക് മാത്രമേ ആ സീനിന്റെ രഹസ്യം അറിയുമായിരുന്നുളളൂവെന്നും മമ്മൂക്കയ്ക്ക് പോലും മനസ്സിലായില്ലെന്നും താരം പറയുന്നു.

ശരിക്കും ലാലേട്ടന്റെ ഇന്‍ഡ്രോ സീനായിരുന്നു അത്. ഈ ചെരുപ്പിട്ടായിരുന്നു ആ സീന്‍, താനാണ് ആ ചെരുപ്പ് കൊണ്ടുവച്ചതെന്നും അവിടെ നിന്നായിരുന്നു പടത്തിന്റെ ടേണിങ്ങെന്നും സുരേഷേട്ടെന്നും തകര്‍ത്തഭിനയിച്ചുവെന്നും ഇടവേള ബാബു പറയുന്നു.

Advertisement