ഇന്ത്യൻ 2 ൽ കമൽ ഹാസനൊപ്പം ഇന്ദ്രജിത് സുകുമാരനും

35

സൂപ്പര്‍ സംവിധായകന്‍ ഷങ്കർ 2.o (എന്തിരൻ 2 )എന്ന രജനികാന്ത്- അക്ഷയ് കുമാർ ചിത്രത്തിന് ശേഷം ഒരുക്കുന്ന പുതിയ ചിത്രമാണ് ഇന്ത്യൻ 2 . ഷങ്കർ- കമൽ ഹാസൻ കൂട്ടുകെട്ടിൽ വർഷങ്ങൾക്ക്‌ മുൻപ് പുറത്തു വന്ന ബ്ലോക്ക്ബസ്റ്റർ ചിത്രമായ ഇന്ത്യന്റെ രണ്ടാം ഭാഗം ആയാണ് ഈ ചിത്രം ഒരുക്കുന്നത്.

ചില സാങ്കേതിക തടസ്സങ്ങൾ മൂലം ഇപ്പോൾ ഷൂട്ടിംഗ് നിർത്തി വെച്ചിരിക്കുകയാണ് എങ്കിലും ഇന്ത്യൻ 2 അധികം വൈകാതെ തന്നെ പുനരാരംഭിക്കും എന്ന് തന്നെയാണ് റിപ്പോർട്ടുകൾ പറയുന്നത്.

Advertisements

കമൽ ഹാസൻ സേനാപതി എന്ന റോൾ ചെയ്യുമ്പോൾ ഈ ചിത്രത്തിലെ നായികാ വേഷത്തിൽ എത്തുന്നത് കാജൽ അഗർവാൾ ആണ്. വമ്പൻ താര നിര അണിനിരക്കുന്ന ഈ ചിത്രത്തിൽ മലയാളത്തിൽ നിന്നും ഇന്ദ്രജിത് സുകുമാരനും ഉണ്ടെന്ന തരത്തിലുള്ള റിപ്പോർട്ടുകൾ ആണ് ഇപ്പോൾ പുറത്തു വരുന്നത്.

കാർത്തിക് നരെയ്ൻ ഒരുക്കിയ നരകാസുരൻ എന്ന തമിഴ് ചിത്രത്തിൽ ഇന്ദ്രജിത് അഭിനയിച്ചിരുന്നു എങ്കിലും ആ ചിത്രം ഇത് വരെ റിലീസ് ചെയ്തിട്ടില്ല. മോഹൻലാൽ- പൃഥ്വിരാജ് ചിത്രമായ ലൂസിഫർ ആണ് ഇന്ദ്രജിത്തിന്റെ ഇനി വരാൻ പോകുന്ന റിലീസ്.

ഷാജി കൈലാസ് നിർമ്മിക്കുന്ന താക്കോൽ എന്ന ചിത്രവും ഇന്ദ്രജിത്തിന്റേതായി പുറത്തു വരാൻ ഉണ്ട്. ഇന്ത്യൻ 2 ഇൽ കമൽ ഹാസനോടൊപ്പം ഒരു ബോളിവുഡ് താരവും ഉണ്ടാകും എന്നുള്ള സൂചനകൾ വന്നിരുന്നു. അതുപോലെ തന്നെ തമിഴിൽ നിന്ന് ചിമ്പുവും ഈ ചിത്രത്തിന്റെ ഭാഗം ആകുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

അനിരുദ്ധ് രവിചന്ദറാണ് ഈ ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത്. ലൈക്ക പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ നിർമ്മാണ പങ്കാളി ആയി മറ്റൊരു നിർമ്മാതാവ് കൂടി ഉടൻ എത്തും എന്നാണ് സൂചന.

Advertisement