ഞാൻ അദ്ദേഹത്തെ മനോരഞ്ജിതവുമായാണ് എപ്പോഴും താരതമ്യപ്പെടുത്തുക ; ഇന്ത്യൻ സിനിമയുടെ അനുഗ്രഹമാണ് മോഹൻലാലെന്ന് ഷീല

64

മോഹൻലാൽ എന്ന നടൻ ഇന്ത്യൻ സിനിമയുടെ അനുഗ്രഹമാണെന്ന് നടി ഷീല. അദ്ദേഹം ഒരു കഥാപാത്രത്തെ അവതരിപ്പിക്കുമ്പോൾ ആ കഥാപാത്രമായി മാറുന്നു എന്ന് ഷീല പറഞ്ഞു. ഇൻസ്റ്റാഗ്രാമിലൂടെയാണ് നടിയുടെ പ്രതികരണം.

‘നിങ്ങൾ കണ്ണടച്ച് ഏതെങ്കിലും ഒരു പൂവിനെ മനസ്സിൽ വിചാരിച്ചാൽ ആ പൂവിന്റെ ഗന്ധം കിട്ടുന്ന പൂവാണ് മനോരഞ്ജിതം. ഞാൻ അദ്ദേഹത്തെ മനോരഞ്ജിതവുമായാണ് എപ്പോഴും താരതമ്യപ്പെടുത്തുക. എന്തെന്നാൽ അദ്ദേഹം ഒരു കഥാപാത്രത്തെ അവതരിപ്പിക്കുമ്പോൾ ആ കഥാപാത്രമായി മാറുന്നു. ഇന്ത്യൻ സിനിമയുടെ അനുഗ്രഹമാണ് അദ്ദേഹം’ എന്നുമാണ് ഷീല പറയുന്നത്.

Advertisements

ALSO READ

എതെങ്കിലും തരത്തിൽ ആ സിനിമ നടക്കാതെ പോയാൽ എനിക്കിഷ്ടപ്പെടാത്തതിന്റെ പേരിലാണ് അങ്ങനെ സംഭവിച്ചതെന്ന് പറയരുതല്ലോ, മോഹൻലാൽ സിനിമകളുടെ കഥ തിരഞ്ഞെടുക്കുന്നതിനെ കുറിച്ച് ആന്റണി പെരുമ്പാവൂർ

2011ൽ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ചിത്രം സ്നേഹവീടിലാണ് മോഹൻലാലും ഷീലയും ഒന്നിച്ച് അഭിനയിച്ചത്. കുടുംബ ബന്ധങ്ങളുടെ കഥ പറഞ്ഞ സിനിമയിൽ അമ്മയും മകനുമായാണ് ഇരുവരും എത്തിയത്. മോഹൻലാൽ നായകനാകുന്ന പുതിയ ചത്രം ആറാട്ടിലും ഷീല ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ബി ഉണ്ണികൃഷ്ണന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രം ഫെബ്രുവരിയിൽ റിലീസ് ചെയ്യും. നെയ്യാറ്റിൻകര ഗോപൻ എന്ന കഥാപാത്രമായാണ് മോഹൻലാൽ ചിത്രത്തിൽ എത്തുന്നത്.

ALSO READ

എന്റെ സിനിമയിലെ പാട്ടുകളെക്കുറിച്ച് അച്ഛൻ ഒന്നും എന്നോടു പറയാറില്ല, ദിവ്യയുടെ പാട്ട് കേട്ടതിന് ശേഷം അച്ഛന്റെ പ്രതികരണം ഇങ്ങനെയായിരുന്നു ; മരുമകളുടെ പാട്ട് കേട്ടതിന് ശേഷം ശ്രീനിവാസൻ പറഞ്ഞതിനെ കുറിച്ച് വിനീത്

 

View this post on Instagram

 

A post shared by chemeen Sheela (@sheelachemeen)

Advertisement