ഈ ശരീരം ആയതുകൊണ്ട് ഏത് കഥാപാത്രവും എനിക്ക് ചെയ്യാം; ദേശീയ അവാര്‍ഡ് നേട്ടത്തെക്കുറിച്ച് ഇന്ദ്രന്‍സ്

76

പ്രേക്ഷകര്‍ ഒരുതവണയെങ്കിലും കണ്ടിരിക്കേണ്ട സിനിമയാണ് ഹോം. മികച്ച പ്രതികരണം ആയിരുന്നു ചിത്രത്തിന് ലഭിച്ചത്. എന്നാല്‍ സിനിമയിലെ അഭിനയത്തിന് ഇന്ദ്രന്‍സിന് പുരസ്‌കാരം ലഭിച്ചേക്കുമെന്ന വിലയിരുത്തല്‍ ഉണ്ടായിരുന്നു.

Also readകൈയ്യും കാലുമൊക്കെ വളര്‍ന്ന് ആള്‍ വലുതായി, ഒരേസമയം സന്തോഷമുണ്ട് അതേപോലെ തന്നെ സങ്കടവും ; കുഞ്ഞ് പെട്ടെന്ന് വളര്‍ന്നെന്ന് മഷൂറ

Advertisements

സംസ്ഥാന അവാര്‍ഡില്‍ അത് കിട്ടിയില്ലെങ്കിലും ദേശീയ അവാര്‍ഡ് പ്രഖ്യാപനത്തില്‍ ഹോം തിളങ്ങുകയാണ്. മികച്ച മലയാള ചിത്രത്തിനുള്ള പുരസ്‌കാരം സ്വന്തമാക്കിയത് ഹോം ആയിരുന്നു. സിനിമയിലെ അഭിനയത്തിന് ഇന്ദ്രന്‍സിന് പ്രത്യേക ജൂറി പരാമര്‍ശവും ലഭിച്ചു.

സിനിമ ലൊക്കേഷനില്‍ വച്ചായിരുന്നു ഈ സന്തോഷവാര്‍ത്ത ഇന്ദ്രന്‍സ് അറിഞ്ഞത്. ആ സമയത്ത് ഭാര്യയും ഒപ്പം ഉണ്ടായിരുന്നു. ഹോം സിനിമ രണ്ടുമൂന്നു തവണ കണ്ടിട്ടുണ്ടെന്ന് ഇന്ദ്രന്‍സ് പറഞ്ഞു . അന്ന് അവാര്‍ഡ് കിട്ടാത്തതില്‍ സങ്കടം ഒന്നുമില്ല . ഇപ്പോള്‍ അവാര്‍ഡ് കിട്ടിയെന്ന് അറിഞ്ഞപ്പോള്‍ ഒരുപാട് സന്തോഷം എന്നും താരം പറഞ്ഞു.

അതേസമയം തന്റെ രൂപം ഇങ്ങനെ ആയതുകൊണ്ട് ഏതു വേഷവും തനിക്ക് ചെയ്യാന്‍ കഴിയും എന്ന് ഇന്ദ്രന്‍സ് പറയുന്നു . നേരത്തെ ഞാന്‍ ശരീരം വലുതാക്കാന്‍ ഒക്കെ ശ്രമിച്ചിരുന്നു . എന്നാല്‍ അതൊന്നും നടക്കാതെ വന്നതോടെ ദൈവത്തിനു വിട്ടു . ശരീരം വളര്‍ന്നില്ലെങ്കിലും അതിനെ വളരെ കൂളായി അതിജീവിക്കാന്‍ കഴിഞ്ഞു.

അതേസമയം നേരത്തെ ഉള്ളതുപോലെ അല്ല ഇപ്പോഴത്തെ നായക സങ്കല്പം ഇന്ദ്രന്‍സ് പറഞ്ഞു . ഹോം സിനിമയിലെ കഥാപാത്രം ഞാനുമായി ചില ബന്ധങ്ങളൊക്കെയുണ്ട്. ഫോണുമായി തനിക്ക് ഇപ്പോഴും സംശയങ്ങള്‍ ഉണ്ടെന്നും അത് കുട്ടികളോട് ചോദിക്കാറുണ്ടെന്ന് ഇന്ദ്രന്‍സ് പറഞ്ഞു.

 

 

 

Advertisement