ഇന്നലെ അടിച്ചതിന്റെ കെട്ട് വിട്ടില്ലെന്ന് മുഖത്തു നോക്കുമ്പോൾ തന്നെ അറിയാമെന്ന് കമന്റ്, ധർമ്മജൻ കൊടുത്ത കിടു മറുപടി കേട്ടോ

734

മലയാള സിനിമയിലേക്ക് മിമിക്രി രംഗത്ത് നിന്നും എത്തി കോമഡി വേഷങ്ങൾ ചെയ്ത് ശ്രദ്ധേയനായ താരമാണ് ധർമ്മജൻ ബോൾഗാട്ടി. ടെലിവിഷനിലെ കോമഡി സ്‌കിറ്റുകളിലും തിളങ്ങിയ ധർമ്മജൻ നിരവധി സിനിമകളിൽ ചെറുതും വലുതുമായ ഹാസ്യ വേഷങ്ങൾ ചെയ്ത് നിറഞ്ഞു നിൽക്കുകയാണ്.

സിനിമാ അഭിനയത്തിനും മിമിക്രിക്കും പിന്നാലെ കൊച്ചിയിൽ മീൻ ബിസിനസ്സും നടത്തുന്നുണ്ട്. അതേ സമയം അടുത്തിടെ രാഷ്ട്രീയത്തിൽ ഇറങ്ങിയ ധർമ്മജൻ ബോൾഗാട്ടി ഇക്കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ ബാലുശ്ശേരിയിലെ കോൺഗ്രസിന്റെ സാഥാനാർത്ഥിയായി മൽസരിച്ച് വൻ പരാജയം ഏറ്റുവാങ്ങിയിരുന്നു.

Advertisements

മിനിസ്‌ക്രീൻ പരിപാടികളിലെ കോമഡി സ്‌ക്റ്റുകളിലൂടെയാണ് ധർമ്മജൻ ശ്രദ്ധേയൻ ആവുന്നത്. മിമിക്രി ആർട്ടിസ്റ്റു നടനും സംവിധായകനുമായ രമേശ് പിഷാരടിക്കൊപ്പം ചോർന്നായിരുന്നു ധർമ്മജൻ സ്റ്റേജ് ഷോകൾ ചെയ്തിരുന്നത്.

Also Read
25 കൊല്ലം പഴക്കമുള്ള അമ്മയുടെ സ്‌കർട്ട് ഇട്ട് അനിഖ സുരേന്ദ്രൻ, അന്നത്തെ മൈലാഞ്ചിയുടെ കറ ഇപ്പോഴും ഇതിലുണ്ടെന്ന് താരം, ഏറ്റെടുത്ത് ആരാധകർ

അതേ സമയം തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതോടെ വൻ ട്രോളുകളായിരുന്നു ധർമ്മജന് നേരിടേണ്ടി വന്നത്. ഇപ്പോഴും നടൻ സോഷ്യൽ മീഡിയയിൽ എന്തെങ്കിലും പോസ്റ്റ് ചെയ്ത് കഴിഞ്ഞാൽ അപ്പോൾ തന്നെ അതിനെതിരെ വിമർശനവും ട്രോളുകളുമായി ഒരു കൂട്ടർ രംഗത്ത് എത്തുന്നത് സ്ഥിരം സംഭവമാണ്.

ഇത്തരത്തിൽ കഴിഞ്ഞ ദിവസം ധർമ്മജൻ ബോൾഗാട്ടി പങ്കുവെച്ച ഒരു ഗുഡ് മോർണിംഗ് സന്ദേശത്തിൽ നിരവധി പേരാണ് കമന്റുകളുമായി എത്തിയത്. ഗുഡ് മോർണിംഗ് മുഖത്തു നോക്കുമ്പോൾ തന്നെ അറിയാം ഇന്നലെ കഴിച്ചതിന്റെ പിടുത്തം മാറിയിട്ടില്ലെന്നായിരുന്നു ഒരു കമന്റ്.

Also Read
അന്ന് സംവിധായകന്റെ ഭീഷണിക്ക് വഴങ്ങിപ്പോയി, ഇന്നായിരുന്നെങ്കിൽ പോയി പണി നോക്കെന്ന് പറയുമായിരുന്നു; ആ ജയറാം സിനിമയ്ക്ക് സംഭവിച്ചത് ഇങ്ങനെ

എന്നാൽ ആ കമന്റിന് ഉടൻ തന്നെ ധർമ്മജൻ കിടു മറുപടിയുമായി എത്തി. താഴ്ത്തികെട്ടരുത്, ഞാൻ വെറും പാവമല്ലേ എന്നായിരുന്നി ധർമ്മജന്റെ പ്രതികരണം. വളരെ വേഗം തന്നെ കമന്റും അതിന് താരം നൽകിയ
നൽകിയ മറുപടിയും വൈറലായി മാറിയരുന്നു.

Advertisement