‘പ്രണയമെന്നാൽ എനിക്ക് ആലീസാണ്; കുഴിയിലേക്ക് വെക്കാനായിട്ടും ആലീസിന് എപ്പോഴും സംശയമാണ്’; കണ്ണീരുപടർത്തി ഇന്നസെന്റിന്റെ വാക്കുകൾ

12698

വർഷങ്ങളായി മലയാള സിനിമയിൽ നിറഞ്ഞുനിന്നിരുന്ന താരകമായ ഇന്നസെന്റ് വിടവാങ്ങിയത് കലാലോകത്തിന് തീരാനഷ്ടം സമ്മാനിച്ചുകൊണ്ടാണ്. തലമുറ വ്യത്യാസം ഇല്ലാതെ പ്രേക്ഷകർ നെഞ്ചിലേറ്റുന്ന താരം കൂടിയാണ് ഇന്നസെന്റ്. സിനിമയിൽ മാത്രമല്ല റിയൽ ലൈഫിലും നർമ്മത്തിലുള്ള സംസാരം ശീലമാക്കിയ ഇന്നസെന്റിന് ഏറെ ആരാധകരാണുള്ളത്. ആരാധർക്കൊന്നും ഈ വിയോഗം താങ്ങാനാകുന്നില്ല.

ഇന്നസെന്റിന്റെ പ്രത്യാകത തന്നെ ഏത് വിഷയത്തേയും നർമ്മം കലർത്തിയാണ് അദ്ദേഹം അവതരിപ്പിക്കുക എന്നതാണ്. കടുത്ത ജീവിതാനുഭവങ്ങളെ പോലും ഒരു ചിരിയിലൂടെയാണ് അദ്ദേഹം നേരിടുന്നത്. പോസിറ്റീവ് അനുഭവം തരുന്നതാണ് നടന്റെ പല അഭിമുഖങ്ങളും. വളരെ രസകരമായിട്ടാണ് ജീവിതത്തിലെ സംഭവങ്ങളും പങ്കുവെയ്ക്കുന്നത്.

Advertisements

തന്റെ രോഗാവസ്ഥയെ പോലും നർമ്മത്തിൽ ചാലിച്ചാണ് അദ്ദേഹം പ്രേക്ഷകരിലേയ്ക്ക് എത്തിച്ചത്. ഇപ്പേഴിതാ ഭാര്യ ആലീസിനെ കുറിച്ച് ഒരു അഭിമുഖത്തിൽ താരം പറഞ്ഞ കാര്യങ്ങളാണ് വൈറലാകുന്നത്. എല്ലായ്‌പ്പോഴും ഭാര്യ ആലീസുമായുള്ള ആത്മബന്ധത്തെ കുറിച്ച് അദ്ദേഹം വാചാലനാകാറുണ്ട്.

ALSO READ- കാറിലുണ്ടായിരുന്ന ആ പെൺകുട്ടിയും രണ്ട് ആണുങ്ങളും തെറ്റുകാരായിരുന്നു, പക്ഷെ അവർ എഴുതിയത് എനിക്ക് എതിരായ പീഡന കേസ്; സത്യം തുറന്നുപറഞ്ഞ് ഷാജു

മുൻപ് ആലീസും ഇന്നസെന്റും ചേർന്ന് നൽകിയ ഒരു അഭിമുഖത്തിൽ പറഞ്ഞ ചില കാര്യങ്ങളാണ് ഇപ്പോൾ ആളുകളുടെ കണ്ണുനിറയ്ക്കുന്നത്. തനിക്ക് പ്രണയം എന്നാൽ ആലീസാണ് എന്ന് ഇന്നസെന്റ് പറയുന്നു. അവളെ കാണുന്നതിന് മുമ്പ് എനിക്ക് പ്രണയബന്ധങ്ങൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല, താൻ ആർക്കും ഒരു ലവ് ലെറ്റർ കൊടുക്കുകയോ പ്രണയാഭ്യർത്ഥന നടത്തുകയോ ചെയ്തിട്ടില്ല ഇഷ്ടം തോന്നിയവരെയെല്ലാം നേരം പോക്കുകൾ പറഞ്ഞ് ചിരിപ്പിക്കണം എന്നേ തോന്നിയുള്ളൂ. അല്ലാതെ പ്രണയിക്കണം എന്ന് തോന്നിയിട്ടില്ലെന്നും ഇന്നസെന്റ് തുറന്നുപറയുന്നു.

തന്റേതും ആലീസിന്റേതും പക്കാ ഒരു അറേഞ്ചഡ് മാര്യേജ് ആയിരുന്നു. അന്ന് സിനിമ നടനാണെന്ന് ഒന്നും ആലീസിന് അറിയില്ലായിരുന്നു, ബിസിനസുകാരൻ ആയിട്ടാണ് പെണ്ണ് കാണാൻ വന്നതെന്നും ആദ്യ കാഴ്ചയിൽ തന്നെ ഇഷ്ടപ്പെട്ടെന്നുമാണ് ആലീസ് പറയുന്നത്. അന്നും സിനിമയുമായി ബന്ധപ്പെട്ട് തിരക്കിലായിരുന്നു എങ്കിലും ഒരുമിച്ച് യാത്രകൾ ഒക്കെ പോയിരുന്നുവെന്നും ഇന്നസെന്റ് പറയുന്നു.

ALSO READ- ആ തിരക്കഥ വാങ്ങി കൈയ്യിൽ വച്ചിട്ട് മൂന്ന് വർഷത്തിന് ശേഷം താൽപര്യമില്ലെന്ന് പറഞ്ഞ് മോഹൻലാൽ തിരികെ നൽകി: ജയരാജ് പറഞ്ഞത് കേട്ടോ

‘അറേഞ്ച് മാരേജിനേക്കാൾ നല്ലത് ലവ് മാരേജാണെന്നും കുറച്ചു കൂടി പരസ്പരം മനസിലാക്കി ജീവിക്കാൻ സാധിക്കും’ എന്നും അഭിമുഖത്തിൽ ആലീസ് പറഞ്ഞിരുന്നു. ഉടനെ, അങ്ങനെ പരസ്പരം മനസിലാക്കിയിരുന്നുവെങ്കിൽ ഞാൻ ആലീസിനെ വിവാഹം ചെയ്യില്ലായിരുന്നു എന്നായിരുന്നു അപ്പോൾ ഇന്നസെന്റിന്റെ കൗണ്ടർ. അങ്ങനെ മനസിലാക്കിയിരുന്നുവെങ്കിൽ നേരത്തെ വേണ്ടായെന്ന് വെക്കാൻ സാധിക്കുമായിരുന്നു എന്നായിരുന്നു ആലീസ് തിരിച്ചടിക്കുന്നത്.

അതേസമയം, തന്റെ ചില സിനിമകൾ കണ്ടു കഴിഞ്ഞ് അവൾ തന്നോട് ചോദിക്കും നിങ്ങൾ വീട്ടിൽ തന്നോട് പറയുന്ന പല ഡയലോഗുകൾ തന്നെയാണല്ലോ സിനിമയിലും പറയുന്നത്, അപ്പോൾ നിങ്ങൾ സിനിമയിലാണോ അതോ ജീവിതത്തിലാണോ അഭിനയിക്കുന്നത് എന്ന്. കുഴിയിലേക്ക് വെക്കാനായിട്ടും ആലീസിന് ഇപ്പോഴും സംശയങ്ങളാണ്’ -എന്ന് പറഞ്ഞാണ് ഇന്നസെന്റ് അവസാനിപ്പിക്കുന്നത്.

Advertisement