കാറിലുണ്ടായിരുന്ന ആ പെൺകുട്ടിയും രണ്ട് ആണുങ്ങളും തെറ്റുകാരായിരുന്നു, പക്ഷെ അവർ എഴുതിയത് എനിക്ക് എതിരായ പീഡന കേസ്; സത്യം തുറന്നുപറഞ്ഞ് ഷാജു

566

ഏറെക്കാലമായി മലയാളം സീരിയൽ രംഗത്തെ സജീവ സാന്നിധ്യമാണ് ഡോക്ടർ ഷാജു എന്ന നടൻ. ദൂരദർശനിൽ സംപ്രേഷണം ചെയ്തിരുന്ന ടി എസ് സജി സംവിധാനം ചെയ്ത ഇണക്കം പിണക്കം എന്ന സീരിയലിലൂടെ ആയിരുന്നു തുടക്കം. ആദ്യമായി നായകനായെത്തുന്നത് ജ്വാലയായ് എന്ന സീരിയലിലാണ്.

ഇതിനോടകം തന്നെ ആരാധകർക്കെല്ലാം പ്രിയങ്കരനാണ് ഡോ ഷാജു. നിരവധി സൂപ്പർ ഹിറ്റ് സീരിയലുകളിൽ താരമായ ഡോക്ടർ ഷാജു ഏഷ്യാനെറ്റിലെ കുടുംബവിളക്ക് എന്ന സീരിയലാലണ് ഇപ്പോൾ പ്രത്യക്ഷപ്പെടുന്നത്. ഈ പരമ്പരയിലെ രോഹിത്ത് എന്ന കഥാപാത്രത്തെ മനോഹരമായാണ് ഷാജു കൈകാര്യം ചെയ്യുന്നത്. ഇപ്പോഴിതാ ഷാജു ഫ്‌ളവേഴ്‌സ് ഒരു കോടിയിൽ എത്തിയിരിക്കുകയാണ്.

Advertisements

ഈ ഷോയിൽ വെച്ച് താരം പറഞ്ഞ കാര്യങ്ങളാണ് വൈറലാകുന്നത്. തന്റെ പേരിൽ ഇതിനിടെ വന്ന പീഡനക്കേസിനെ പറ്റിയും താരം തുറന്ന് പറയുന്നുണ്ട്. ആ വാർത്ത എല്ലാവരെയും തെറ്റിദ്ധരിപ്പിച്ചിരുന്നെന്നും അന്ന് ആ കേസ് വരാൻ കാരണമായത് മറ്റൊരു സംഭവമായിരുന്നുവെന്നും പക്ഷെ, ന്യൂസ് വന്നപ്പോൾ താൻ പീഡനക്കേസിലകപ്പെട്ടു എന്നാണ് വന്നതെന്നും താരം രസകരമായി പറയുകയാണ്.

ALSO READ- ആ തിരക്കഥ വാങ്ങി കൈയ്യിൽ വച്ചിട്ട് മൂന്ന് വർഷത്തിന് ശേഷം താൽപര്യമില്ലെന്ന് പറഞ്ഞ് മോഹൻലാൽ തിരികെ നൽകി: ജയരാജ് പറഞ്ഞത് കേട്ടോ

ഒരു ഫിലിം ഫെസ്റ്റിവൽ കാലത്ത് ഒരു തിയേറ്ററിൽ നിന്നും മറ്റൊന്നിലേക്ക് പോവുകയായിരുന്നു. പെട്ടെന്ന് എന്റെ വണ്ടി അപകടത്തിൽ പെട്ടു. വണ്ടിയുടെ പുറകിൽ വന്ന് ഒരു കാർ ഇടിക്കുകയായിരുന്നു. ഞാൻ പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകാൻ ചെന്നു.

ഈ സമയത്ത് ചെറിയ വല്ലതും ആണെങ്കിൽ ഇത് ചെറിയ വല്ല നഷ്ടവും ആണെങ്കിൽ കളഞ്ഞിട്ട് പോ സാറേ എന്ന് ഒരു പോലീസുകാരൻ പറിരുന്നു. എന്നാൽ അവർ എന്റെ കാറിന്റെ പിറകിലാണ് വന്നിടിച്ചത്. പിന്നെ പരാതി കൊടുക്കാതിരിക്കേണ്ട ആവിശ്യമില്ലെന്ന് കരുതുകയായിരുന്നു. എന്നാൽ, ഒരു ആക്സിഡന്റല്ലേ, ഇതൊക്കെ സർവ്വ സാധാരണമല്ലേ എന്നാണ് അവർ പറഞ്ഞത്. ‘എന്റെ കാറിന് പുറകിൽ ഒരു കാർ വന്ന് ഇടിച്ചു എന്നാണ് ഞാൻ പരാതി എഴുതുന്നത്. എന്നാൽ മറ്റേ കാറിലുണ്ടായിരുന്നവർ വേറൊരു പരാതി എഴുതി കൊണ്ടിരിക്കുകയാണ്.’- എന്നാണ് ഷാജു പറയുന്നത്.

ALSO READ- അകത്തു പ്രവേശിച്ചതും അയാൾ എന്നെ കയറിപ്പിടിച്ച് വസ്ത്രങ്ങൾ വലിച്ചൂരി, സമാന രീതിയിൽ പല നിർമ്മാതാക്കളും സംവിധായകരും പെരുമാറി: യുവ നടി ഗായത്രി

ആ സമയത്ത് ആ കാറിൽ ഒരു പെൺകുട്ടിയും രണ്ട് പുരുഷന്മാരും ഉണ്ടായിരുന്നു. ഒരു പെൺകുട്ടി ഉള്ളതിനാൽ തന്നെ അവർ വേറെ രീതിയിലാണ് പരാതി നൽകിയത്. വണ്ടി ഇടിച്ചപ്പോൾ ഞാൻ പുറകിലുണ്ടായിരുന്ന കാറുകാരെ ചീത്ത വിളിച്ചെന്നും സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിൽ മോശമായി പെരുമാറിയെന്നുമുള്ള രീതിയിലാണ് അവർ പരാതി എഴുതിയത്.

കാർ ഓടിച്ച ആ പെൺകുട്ടിക്ക് ലൈസൻസ് ഇല്ലായിരുന്നു. താൻ ഈ പരാതി കൊടുക്കുകയാണെങ്കിൽ അവരും അവരുടെ പരാതിയുമായി മുന്നോട്ട് പോകുമെന്ന് പറഞ്ഞു. എന്നാൽ കാർ ആക്‌സിഡന്റ് കേസ് ആയത് കൊണ്ട് താൻ പരാതി നൽകിയെങ്കിലും അവർക്ക് തിരികെ പോകാൻ പറ്റുമായിരുന്നു.

പക്ഷെ തന്റെ പേരിൽ അവർ പരാതി നൽകിയാൽ തനിക്ക് കേസുമായി അവിടെ നിൽക്കേണ്ടി വരും. ഇതിനെ പറ്റി ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. സ്ത്രീകളെ സംരംക്ഷിക്കാനാണ് നാട്ടിൽ നിയമം ഉള്ളതെന്നും എന്നാൽ ചിലർ അതിനെ ദുരുപയോഗം ചെയ്യുകയാണെന്നും അന്ന് പറഞ്ഞിരുന്നു. ഇത്തരത്തിലുള്ള പല അനുഭവങ്ങളും മിക്കവർക്കും ഉണ്ടെന്നും ഷാജു പറയുകയാണ്.

ALSO READ- 16 വർഷത്തിന് ശേഷം കടുംപിടുത്തം ഒഴിവാക്കി നയൻതാര, ജവാനിൽ ഷാരൂഖ് ഖാന് ഒപ്പം നടി ബിക്കിനിയിൽ എത്തുമെന്ന് റിപ്പോർട്ടുകൾ

അന്ന് അക്കാരണത്താൽ തന്നെ തനിക്ക് പരാതി അന്ന് കീറി കളഞ്ഞ് ആ പോലീസ് സ്റ്റേഷനിൽ നിന്ന് ഇറങ്ങി പോരേണ്ടി വന്നു. തുടർന്ന് ആ പെൺകുട്ടിയോട് ഇത്ര ചെറിയ പ്രായത്തിൽ തന്നെ ഇങ്ങനെ കള്ളത്തരം പറയുന്നത് ശരിയാണോന്നും മുന്നോട്ട് ജീവിക്കേണ്ടേ എന്നും ചോദിച്ചു. എന്നാൽ, ചെറുതായി മുട്ടിയെന്നും ഷാജു പീഡനക്കേസിൽ പെട്ടുവെന്നുമാണ് വാർത്തയുടെ തലക്കെട്ട് വന്നതെന്നും താരം പറയുകയാണ്.

Advertisement