Home Entertainment Celebrities

ഇപ്പോൾ കണ്ടാൽ ഒരു പത്ത് വയസ്സ് കുറഞ്ഞത് പോലെയുണ്ട്! അശ്വതി ശ്രീകാന്തിന്റെ കറുപ്പ് വസ്ത്രത്തിലെ ചിത്രം വൈറൽ; കമന്റ് ബോക്‌സിൽ ആറാടി ആരാധകർ

188

മിനി സ്‌ക്രീൻ അവതാരക ആയി എത്തി പിന്നീട് മലയാളി പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്ത താരമാണ് അശ്വതി ശ്രീകാന്ത്. അവതാരകയിൽ നിന്ന് അഭിനേത്രിയായി എത്തിയപ്പോഴും ആരാധകരുടെ ഇഷ്ടം കാത്തു സൂക്ഷിക്കാൻ താരത്തിന് കഴിഞ്ഞിരുന്നു.

സോഷ്യൽ മീഡിയകളിലും ഏറെ സജീവമാണ് അശ്വതി. തന്റെ വിശേഷങ്ങൾ എല്ലാം അശ്വതി സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കാറുമുണ്ട്. താരത്തിന്റെ കുറിപ്പുകൾക്കും ഫോട്ടോകൾക്കും എല്ലാം സോഷ്യൽ മീഡിയയിലും ധാരാളം ആരാധകരാണ് ഉള്ളത്. തന്റെ സ്വകാര്യ ജീവിതത്തിലെ സന്തോഷങ്ങളും കരിയർ സംബന്ധമായ വിഷയങ്ങളും അശ്വതി നിരന്തരം സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്.

Advertisements

അതേ സമയം രണ്ടാമതും ഗർഭിണി ആപ്പോൾ അശ്വതി അഭിനയത്തിൽ നിന്നും ഇടവേള എടുത്തിരുന്നു. പിന്നീട് ഈയടുത്ത് തങ്ങളുടെ പത്താം വിവാഹ വാർഷികം ആഘോഷമാക്കി മാറ്റിയ താരം ആരാധകരുമായി വിശേഷങ്ങളും പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ മനോഹരമായ ഒരു ചിത്രമാണ് നടി ഏറ്റവും ഒടുവിൽ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിയ്ക്കുന്നത്. ആ ഫോട്ടോയ്ക്ക് വരുന്ന കമന്റുകളാണ് ചർച്ചയാകുന്നത്.

ALSO READ- ഇത് ബിഗ് ബോസിൽ പങ്കെടുക്കുമ്പോൾ ഉള്ള എന്റെ സൗന്ദര്യമാണ്;ഫിൽറ്റർ ആയാലും അല്ലെങ്കിലുമൊക്കെ ഞാൻ സുന്ദരിയാണ്: ദിയ സന

‘കറുപ്പ് നിറം തിരഞ്ഞെടുക്കുമ്പോൾ ഞാൻ ഒന്ന് സംശയിക്കാറുണ്ട്’ എന്ന് പറഞ്ഞുകൊണ്ടാണ് കറുത്ത ഷോർട്ട് ഗൗൺ ധരിച്ച് നിൽക്കുന്ന ഫോട്ടോ നടി പങ്കുവച്ചിരിയ്ക്കുന്നത്. ഫോട്ടോയ്ക്ക് വരുന്ന കമന്റുകളാണ് രസകരം. അശ്വതിയുടെ സൗന്ദര്യത്തെ പ്രശംസിച്ചാണ്ഭൂരിഭാഗം കമന്റുകളും. സോ ക്യൂട്ട്, ലുക്കിങ് നൈസ് എന്നൊക്കെയുള്ള കമന്റുകൾക്കൊപ്പം സ്നേഹം അറിയിക്കുന്ന ഇമോജികളും കമന്റ് ബോക്സിൽ നിറയുകയാണ്.

ഇപ്പോൾ കണ്ടാൽ ഒരു പത്ത് വയസ്സ് കുറഞ്ഞത് പോലെയുണ്ട് എന്ന് ഒരാൾ കമന്റ് എഴുതിയിരിയ്ക്കുന്നു. ആരാധകരേ ശാന്തരാകുവിൻ എന്നാണ് ഒരാളുടെ കമന്റ്. ഇതെങ്ങനെ ഇത്രയും മെലിഞ്ഞു എന്ന് ചോദിക്കുന്നവരും ഉണ്ട്. കാലിൽ ഒരു ടാറ്റു അടിച്ചാൽ നന്നായിരിയ്ക്കും എന്നാണ് ഒരാളുടെ അഭിപ്രായം. സംശയമില്ല കറുപ്പ് സൂപ്പറാണ് എന്നും ചിലർ അശ്വതിക്ക് ആത്മവിശ്വാസം നൽകുന്നു.

ALSO READ- ഞാൻ പ്രേമിച്ചിരുന്ന പെൺകുട്ടിയാണോ ഇതെന്ന് ഞെട്ടി എംജി ശ്രീകുമാർ; ആദ്യമായി ക്യാമറയ്ക്ക് മുന്നിലെത്തിയ വിശേഷം പറഞ്ഞ് ദേവിക നമ്പ്യാർ

രണ്ടാമത്തെ കുഞ്ഞിന്റെ പ്രസവവുമായി ബന്ധപ്പെട്ട് ഇന്റസ്ട്രിയിൽ നിന്ന് ചെറിയ ഒരു ബ്രേക്ക് എടുത്തുവെങ്കിലും പിന്നീട് ഷോകളിലൂടെ അശ്വതി തിരിച്ചെത്തി. നിരവധി സ്റ്റേജ് ഷോകളിൽ അവതാരകയായി എത്തിയ താരം ഇപ്പോൾ വീണ്ടും ചക്കപ്പഴം ടീമിനൊപ്പം ചേർന്നിക്കുകയാണ്. സീരിയൽ ഷൂട്ടിങ് വിശേഷങ്ങളും അശ്വതി തന്റെ ഇൻസ്റ്റഗ്രാം – യൂട്യൂബ് ചാനലിലൂടെ പങ്കുവയ്ക്കാറുണ്ട്.

Advertisement