ഇരുപത് വർഷത്തെ ഇടവേളയ്ക്ക് ശേഷം ശാലിനി വീണ്ടും സിനിമാ മേഖലയിലേക്ക്. മണിരത്നത്തിന്റെ ‘പൊന്നിയിൻ സെൽവൻ’ ചിത്രത്തിൽ ശാലിനിയും വേഷമിടും എന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തു വരുന്നത്. ചിത്രത്തിൽ ശക്തമായൊരു കഥാപാത്രത്തെയാണ് ശാലിനി അവതരിപ്പിക്കുന്നതെന്നും റിപ്പോർട്ടുകൾ പറയുന്നു.
2000ൽ അജിത്തുമായുള്ള വിവാഹത്തിന് ശേഷം സിനിമയിൽ നിന്നും വിട്ടു നിൽക്കുകയായിരുന്നു ശാലിനി. സോഷ്യൽ മീഡിയയിൽ പോലും സജീവമല്ല താരം. ‘പിരിയാത വരം വേണ്ടും’ എന്ന ചിത്രത്തിൽ ആയിരുന്നു ശാലിനി അവസാനം അഭിനയിച്ചത്.
Also read
രണ്ട് ഭാഗങ്ങളായാണ് പൊന്നിയിൻ സെൽവൻ ഒരുങ്ങുന്നത്. നിരവധി താരങ്ങളാണ് ചിത്രത്തിൽ വേഷമിടുന്നത്.
വിക്രം, കാർത്തി, ജയം രവി, ഐശ്വര്യാ റായി, തൃഷ, അദിതി റാവു ഹൈദരി, ശോഭിത ധുലിപാല, ജയറാം, പ്രഭു, ശരത്കുമാർ, ലാൽ റഹ്മാൻ തുടങ്ങി വലിയ താരനിര അണിനിരക്കുന്ന ചിത്രമാണ് പൊന്നിയിൻ സെൽവൻ.
Also read
സാനിയയുടേയും റംസാന്റേയും പുതിയ വീഡിയോ ശ്രദ്ധ നേടുന്നു ; ഇത് പറക്കുമെന്ന് ആരാധകർ
കൽക്കി കൃഷ്ണമൂർത്തി രചിച്ച ചരിത്ര നോവലിനെ അടിസ്ഥാനമാക്കിയാണ് സിനിമചോള സാമ്രാജ്യത്തിലെ ഏറ്റവും കരുത്തനായ ചക്രവർത്തി രാജരാജ ചോളന്റെ ചരിത്രം അടിസ്ഥാനമാക്കി രചിച്ച കൃതിയാണ് പൊന്നിയിൻ സെൽവൻ.