ആ സംഭവത്തോടെ എന്റെ ജീവിതം ഒരു തുറന്ന പുസ്തകമായി മാറി! അന്ന് താനത് നിഷേധിച്ചതിന്റെ പ്രതികാരം തീർക്കുകയായിരുന്നു ; രാജ് കുന്ദ്രയ്ക്കെതിരെ പുതിയ ആരോപണവുമായി പൂനം പാണ്ഡെ

48

ബോളിവുഡ് നടി ശിൽപ ഷെട്ടിയുടെ ഭർത്താവും ബിസിനസ്സുകാരനുമായ രാജ് കുന്ദ്രയുടെ അറസ്റ്റ് ബോളിവുഡ് സിനിമാ ലോകത്തെ ആകെ ഞെട്ടിച്ചിരിയ്ക്കുകയാണ്.

പല വിധത്തിലുള്ള വാർത്തകളാണ് ഇപ്പോൾ കുന്ദ്രയെ കുറിച്ച് പുറത്ത് വന്നുകൊണ്ടിരിയ്ക്കുന്നത്. അശ്ലീല വീഡിയോകൾ മൊബൈൽ ആപ്പിലൂടെ വിൽപന ചെയ്തതിനെ തുടർന്നാണ് രാജ് കുന്ദ്രയെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തത്.

Advertisements

ഇപ്പോൾ രാജ് കുന്ദ്രയ്ക്കെതിരെ പുതിയ ആരോപണവുമായി രംഗത്തെത്തിയിരിയ്ക്കുകയാണ് മോഡലും നടിയുമായ പൂനം പാണ്ഡെ. തന്റെ മൊബൈൽ നമ്പർ അനുവാദം കൂടാതെ രാജ് കുന്ദ്ര ലീക്കാക്കി എന്നാണ് നടിയുടെ ആരോപണം.

Also read

സാനിയയുടേയും റംസാന്റേയും പുതിയ വീഡിയോ ശ്രദ്ധ നേടുന്നു ; ഇത് പറക്കുമെന്ന് ആരാധകർ

അയാൾ പ്രമോട്ട് ചെയ്യുന്ന മൊബൈൽ ആപ്പിന് വേണ്ടി കൂടെ പ്രവൃത്തിയ്ക്കാൻ താൻ നിഷേധിച്ചതിന്റെ പ്രതികാരം തീർക്കുകയായിരുന്നു എന്നാണ് പൂനത്തിന്റെ ആരോപണം.

2019 ൽ ആണ് ഇതിന്റെയെല്ലാം തുടക്കം. മൊബൈൽ അപ്ലിക്കേഷൻ കമ്പനിയുമായി ഒപ്പുവച്ച കരാർ രാജ് കുന്ദ്ര ദുരുപയോഗം ചെയ്യുന്നു എന്ന് പൂനം പാണ്ഡെ ആരോപിയ്ക്കുന്നുണ്ട്.

അതോടെ കമ്പനിയുമായുള്ള കരാർ നടി സ്വമേധയാ ഉപേക്ഷിച്ചു. അതിന് ശേഷം അതിലെ പൂനം പാണ്ഡെയുടെ ചില കണ്ടന്റുകൾ കുന്ദ്ര വിൽക്കുകയായിരുന്നുവത്രെ.

എന്റെ ജീവിതം ഒരു തുറന്ന പുസ്തകമായി മാറി. ആ സംഭവത്തോടെ എനിക്കുണ്ടായ ആഘാതത്തിന് അതിരുകളില്ല. അയാളുമായി ഒരു പ്രൊഫഷണൽ ബന്ധം തുടർന്നതാണ് ജീവിതത്തിൽ ഞാൻ ചെയ്ത ഏറ്റവും വലിയ തെറ്റ്.

Also read

നടൻ ആര്യയ്ക്കും സയേഷയ്ക്കും കുഞ്ഞ് പിറന്നു ; താരങ്ങൾ രഹസ്യമാക്കി വച്ച വിശേഷം പുറത്ത് വിട്ടത് നടൻ വിശാൽ

‘ഹോട്ട് ഷൂട്ട്സ്’ എന്ന ഒരു മൊബൈൽ ആപ്പിന് വേണ്ടി ഞാൻ പ്രവൃത്തിയ്ക്കണം എന്ന് രാജ് കുന്ദ്ര എന്നോട് പറഞ്ഞിരുന്നു. അത് ഒരു തരം ഭീഷണിയുടെ സ്വരത്തിലായിരുന്നു എന്നും പൂനം പാണ്ഡെ വെളിപ്പെടുത്തുന്നുണ്ട്.

Advertisement