Home Entertainment Celebrities

നടൻ ആര്യയ്ക്കും സയേഷയ്ക്കും കുഞ്ഞ് പിറന്നു ; താരങ്ങൾ രഹസ്യമാക്കി വച്ച വിശേഷം പുറത്ത് വിട്ടത് നടൻ വിശാൽ

254

തെന്നിന്ത്യയുടെ പ്രിയ താരദമ്പതികളായ ആര്യയ്ക്കും സയേഷയ്ക്കും പെൺ കുഞ്ഞു പിറന്നു. കഴിഞ്ഞ ദിവസമാണ് ഇരുവരുടെയും ജീവിതത്തിലേക്ക് കുഞ്ഞ് അതിഥി എത്തിയ സന്തോഷം നടൻ വിശാൽ പുറത്തുവിട്ടത്.

അമ്മയാവാൻ ഒരുങ്ങുന്ന കാര്യം സയേഷയോ ആര്യയോ സോഷ്യൽ മീഡിയയിലൂടെ വെളിപ്പെടുത്തിയിരുന്നില്ല. അതിനാൽ തന്നെ ആരാധകർക്ക് സർപ്രൈസാവുകയാണ് ഈ വാർത്ത.

Advertisements

Also read

ഒരു ഗെയിമും കളിച്ചിട്ടില്ല, ആ സൂപ്പർ സിനിമയിലെ ഐശ്വര്യ റായ് ചെയ്യേണ്ട വേഷം തനിക്ക് കിട്ടിയതിനെ കുറിച്ച് അമീഷ പട്ടേൽ

‘ഗജിനികാന്ത്’ (2018) എന്ന ചിത്രത്തിലായിരുന്നു ആര്യയും സയേഷയും ആദ്യമായി ഒരുമിച്ച് അഭിനയിക്കുന്നത്. 2019 മാർച്ചിലാണ് ആര്യയും സയേഷയും വിവാഹിതരായത്.

പിന്നീട് ഒന്നിച്ചുള്ള യാത്രകളുടെയും സിനിമകളുടെയും വിശേഷങ്ങൾ ഇവർ ആരാധകരുമായി പങ്കുവച്ചിരുന്നു. എന്നാൽ സയേഷ ഗർഭിണിയാണെന്ന വിവരം ഇരുവരും പുറത്തുവിട്ടിരുന്നില്ല. അടുത്തിടെ ആര്യ ചില വീവാദങ്ങളിൽ കുടുങ്ങിയിരുന്നു.

തെലുങ്ക് ചിത്രം ‘അഖിൽ’ ആയിരുന്നു സയേഷയുടെ അരങ്ങേറ്റചിത്രം. 2017 ൽ അജയ് ദേവ്ഗണിന്റെ ‘ശിവായ്’ എന്ന ചിത്രത്തിലൂടെ ബോളിവുഡിലും അരങ്ങേറ്റം കുറിച്ചിരുന്നു.

Also read

നൈറ്റ് പാർട്ടി ഒന്നും ഉണ്ടാകില്ല, എട്ടുമണിക്ക് മുൻപ് വീട്ടിൽ കയറി പത്ത് മണി ആകുമ്പോൾ ഉറങ്ങാൻ റെഡി ആകുന്ന കുട്ടികളിൽ ഒരാളാണ് ഞാൻ: അഹാന കൃഷ്ണ

ആര്യ നായകനായ പുതിയ ചിത്രം ‘സർപാട്ട പരമ്പരൈ’ രണ്ടു ദിവസം മുൻപാണ് ആമസോൺ പ്രൈമിൽ റിലീസ് ചെയ്തത്. ചിത്രം മികച്ച പ്രതികരണം നേടി മുന്നേറുകയാണ്.

മുൻപ് പരിചയമുണ്ടെങ്കിലും സയേഷ- ആര്യ ജോഡികളുടേത് പ്രണയവിവാഹമല്ല, അറേഞ്ച്ഡ് മാര്യേജ് ആണെന്ന് ഒരു അഭിമുഖത്തിൽ സയേഷയുടെ അമ്മ വെളിപ്പെടുത്തിയിരുന്നു. ഏറ്റവും ഒടുവിൽ ഇരുവരും ഒന്നിച്ചെത്തിയ ചിത്രം സൂര്യ നായകനായ ‘കാപ്പാൻ’ ആയിരുന്നു.

 

Advertisement