ഒരു ഗെയിമും കളിച്ചിട്ടില്ല, ആ സൂപ്പർ സിനിമയിലെ ഐശ്വര്യ റായ് ചെയ്യേണ്ട വേഷം തനിക്ക് കിട്ടിയതിനെ കുറിച്ച് അമീഷ പട്ടേൽ

264

ബോളിവുഡിന്റെ മിസ്റ്റർ പെർഫക്ഷനിസ്റ്റ് ആമിർ ഖാനെ നായകനാക്കി കേതൻ മെഹ്ത സംവിധാനം ചെയ്ത ചിത്രമായിരുന്നു മംഗൽ പാണ്ഡെ ദി റൈസിങ്. ഇതിഹാസ നായകനെയും ചരിത്രത്തെയും ആസ്പദമാക്കി ഹിന്ദിയിൽ നിർമ്മിച്ച മംഗൽ പാണ്ഡെ ദി റൈസിങ് മികച്ച വിജയം ആയിരുന്നു നേടിയെടുത്തത്.

താരസുന്ദരിമാരായ റാണി മുഖർജി, അമീഷ പട്ടേൽ എന്നിവരായിരുന്നു നായികമാർ. ഈ ചിത്രത്തിലെ അമീഷ പട്ടേൽ ചെയ്ത വേഷം ലോകസുന്ദരി ഐശ്വര്യ റായി ചെയ്യാനിരുന്ന വേഷമായിരുന്നു. പിന്നീട് നടി മാറിയതിനുള്ള കാരണം ഒരു അഭിമുഖത്തിൽ ഐശ്വര്യ റായി തന്നെ വ്യക്തമാക്കിയത് ഇപ്പോൾ വീണ്ടും ശ്രദ്ധേയമാവുകയാണ്.

Advertisements

ഏറെ രസകരമായ കാര്യം റിപ്ലേസ് ചെയ്തു എന്നുള്ള കാര്യം കൊത്തി വെച്ചത് പോലെ എല്ലാവരും ഓർത്തിരിക്കുന്നു എന്നതാണ്. എന്നാൽ അവിടെ സ്ഥിതി വളരെ വ്യത്യസ്തമായിരുന്നു എന്നതാണ് വസ്തുത. ആ സാഹചര്യം മുതൽ ഇന്ന് വരെ ആ നിർമാതാവിന് ഞാൻ ഉത്തരം നൽകിയിരുന്നു.

Also Read
ഫെമിനസത്തിലെ എന്റെ സ്റ്റാൻഡ് ഒരിക്കലും മാറില്ല, അതെ ഞാൻ അഹങ്കാരി ആണ്: തുറന്നു പറഞ്ഞ് റിമ കല്ലിങ്കൽ

സത്യത്തിൽ നിർമ്മാതാവ് എന്നോട് ക്ഷമ ചോദിച്ചു എന്നുമാണ് ഐശ്വര്യ റായി പറയുന്നു. മാധ്യമങ്ങളിൽ അദ്ദേഹം എന്നെ കുറിച്ച് സംസാരിച്ച കാരണങ്ങൾ കൊണ്ടാണ് താൻ പുറത്ത് പോയത്. അദ്ദേഹം നേരിട്ട മറ്റ് സമ്മർദ്ദങ്ങളും ഉണ്ടായിരുന്നു. അദ്ദേഹവും എന്റെ ഏജന്റുമാരും തമ്മിൽ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായി.

എല്ലാം മുഹുർത്തത്തിന് മുൻപ് തന്നെ അവസാനിച്ചു. അതെല്ലാം തികച്ചും വേറിട്ടൊരു സാഹചര്യമായിരുന്നു. അതിന്റെ പേരിൽ നിർമ്മാതാവ് എന്നോട് ക്ഷമയും ചോദിച്ചിട്ടുണ്ടെന്ന് ഐശ്വര്യ റായ് പറയുന്നു. അതേ സമയം ഐശ്വര്യ റായി അഭിനയിക്കാൻ വേണ്ടി ഒപ്പിട്ട വേഷത്തിലായിരുന്നു പിന്നീട് അമീഷ പട്ടേൽ അഭിനയിച്ചത്.

ഈ വേഷം തനിക്ക് ലഭിച്ചതിനെ കുറിച്ച് അമീഷയും തുറന്ന് സംസാരിച്ചിരുന്നു. ഞാൻ വളരെ സന്തോഷവതിയാണ് സാമർഥ്യത്തിലൂടെ എനിക്ക് ഇത്തരമൊരു വേഷം കിട്ടിയില്ല. എന്റെ വിശ്വാസ്യതയുടെ അടിസ്ഥാനത്തിലാണ് ഇതെനിക്ക് ലഭിച്ചത്.

Also Read
മലയാളത്തിൽ ഏഴുമണിക്ക് ചിത്രീകരണം വച്ചാൽ ഓ അത്രയും നേരത്തെ വരാൻ പറ്റില്ലെന്ന് പറയുന്ന ജയറാമാണ് അവിടെ കിടന്ന് വിശ്രമമില്ലാതെ വർക്ക് ചെയ്യുന്നത്: തുറന്നു പറഞ്ഞ് ലാൽ

അവർക്ക് നിഷ്‌കളങ്കമായ, മേക്കപ്പ് ഇല്ലാത്തൊരു രൂപമായിരുന്നു വേണ്ടത്. അതുകൊണ്ടാണ് എന്നെ സമീപിച്ചത്. അതിൽ ഞാൻ ഒരു ഗെയിമും കളിച്ചിട്ടില്ല. ഇത്രയും മഹത്തമുള്ള ഒരു സിനിമയ്ക്കായി എന്നെ സമീപിച്ചതിൽ വലിയ അഭിമാനമുണ്ടെന്നും അമീഷ പറഞ്ഞിരുന്നു.

Advertisement