രാത്രി തെണ്ടി തിരിഞ്ഞു നടക്കുന്ന സകല അവളുമാരും കുഴിയിൽ ചെന്ന് വീഴും; കമന്റ് ഷെയർ ചെയ്ത് ഇഷ്‌കിന്റെ സംവിധായകൻ

27

യുവ നടൻ ഷെയിൻ നിഗം നായക വേഷത്തിലെത്തുന്ന ഇഷ്‌ക തീയറ്ററുകളിൽ എത്തിക്കഴിഞ്ഞു.

പ്രണയമായിരിക്കും കഥയെന്ന് കരുതിയിരുന്നെങ്കിലും ‘ഇഷ്‌ക് ഒരു പ്രണയകഥയല്ല’ എന്ന ചിത്രത്തിന്റെ ടാഗ് ലൈൻ മുതൽ പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.

Advertisements

ടീസറും ട്രെയിലറും നേടിയ മികച്ച അഭിപ്രായം തീയറ്ററിലും ആവർത്തിക്കുകയാണ്.

കേരളത്തിലെ സദാചാര പൊലീസിങ്ങിന്റെ കഥ പറയുന്ന ചിത്രത്തിൽ ഇത്തരം ആളുകളെ നിശിതമായി വിമർശിക്കുന്നുമുണ്ട്.

ചിത്രത്തിനെ വിമർശിച്ചുകൊണ്ട് സമൂഹമാധ്യമങ്ങളിൽ നിറയുന്ന ചില കുറിപ്പുകളും ഇത് സൂചിപ്പിക്കുന്നതാണ്.

ഇത്തരത്തിലുള്ള ഒരു കമന്റ് ചൂണ്ടിക്കാട്ടി ഇഷ്‌കിന് കിട്ടിയ മഹത്തായ പുരസ്‌കാരം എന്ന് പറയുകയാണ് ചിത്രത്തിന്റെ സംവിധായകൻ അനുരാജ് മനോഹർ.

‘പാതിരാത്രി തെണ്ടി തിരിഞ്ഞു നടക്കുന്ന സകല അവളുമാരും എവിടേലും കുഴിയിൽ ചെന്ന് വീഴും.. എന്നിട്ട് ഫെമിനിസം എന്ന് പറഞ്ഞിറങ്ങും’, ഇതായിരുന്നു കമന്റ്.

തന്റെ ഫേസ്ബുക്ക് പേജിൽ വന്ന കമന്റിന്റെ സ്‌ക്രീൻഷോട്ട് പങ്കുവച്ചുകൊണ്ട് ‘ഒരവാർഡ് കിട്ടിയിട്ടുണ്ട് കൊള്ളേണ്ടിടത്ത് കൊള്ളുന്നുണ്ട്, എന്നാണ് അനുരാജ് കുറിച്ചത്.

Advertisement