സീരിയല്‍ ആരാധകരായ മലയാളം ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട പരമ്പരയാണ് ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യുന്ന കുടുംബവിളക്ക് എന്ന സീരിയല്‍. ആവേശം നിറയ്ക്കുന്ന നിമിഷങ്ങളിലൂടെ ആണ് പ്രമുഖ ചലച്ചിത്ര നടി മീരാ വാസുദേവ് കേന്ദ്ര കഥാപാത്രമായ സീരിയല്‍ കടന്നുപോകുന്നത്.
ഈ സീരിയലില്‍ മീര വാസുദേവ് അവതരിപ്പിക്കുന്ന സുമിത്രയെന്ന കഥാപാത്രത്തിന്റെ ഇളയമകനായി അഭിനയിക്കുന്നത് മോഡലും നടനുമായ നൂബിന്‍ ജോണിയാണ്. മോഡലാകാന്‍ ആഗ്രഹിച്ച് ഒടുവില്‍ അഭിനയ ലോകത്താണ് നൂബിന്‍ ജോണി എത്തിപ്പെട്ടത്. രണ്ട് സീരിയലുകള്‍ കൊണ്ടുതന്നെ പ്രേക്ഷകരുടെ പ്രിയതാരമാകാനും നൂബിന് കഴിഞ്ഞു.
കുടുംബവിളക്കില്‍ പ്രതീഷ് എന്ന കഥാപാത്രത്തെയാണ് നൂബിന്‍ അവതരിപ്പിക്കുന്നത്. അമ്മ സുമിത്രയോട് ഏറ്റവും കൂടുതല്‍ സ്നേഹമുള്ള സ്നേഹ നിധിയായ മകനാണ് നൂബിന്‍ അവതരിപ്പിക്കുന്ന പ്രതീഷ്. അതുകൊണ്ട് തന്നെ നൂബിനോട് കുടുംബപ്രേക്ഷകര്‍ക്ക് പ്രത്യേക സ്നേഹമാണ്.
ഇപ്പോഴിതാ ആറ് വര്‍ഷത്തെ പ്രണയത്തിന് ശേഷം വിവാഹിതനായിരിക്കുകയാണ് നൂബിന്‍. ഭാര്യ ബിന്നി സെബാസ്റ്റിയനെ വിവാഹദിവസത്തിലാണ് താരം പരിചയപ്പെടുത്തിയത്. ‘ഇതാണ് എന്റെ പെണ്ണ്’ എന്ന് പരിചയപ്പെടുത്തിയ്‌ക്കൊണ്ട് നൂബിന്‍ പങ്കുവച്ച നിറമേ എന്ന മ്യൂസിക് ആല്‍ബത്തിലൂടെയാണ്. ഡോക്ടറാണ് ബിന്നി. ആരാധകരോട് പ്രണയിനി ആരാണെന്ന് വെളിപ്പെടുത്താതെ വിവാഹത്തിന് തൊട്ടുമുന്‍പാണ് താരം സര്‍പ്രസായി ഭാര്യ ബിന്നിയെ പരിചയപ്പെടുത്തിയത്.
ഇടുക്കി രാജാക്കാട് സ്വദേശിയായ നൂബിന്റെ വിവാഹം നടന്നത് സ്വന്തം നാട്ടില്‍ വച്ചായിരുന്നു. തന്റെ എന്‍ഗേജ്‌മെന്റ് ദിവസം വരേയും ആരാണ് ഭാവി വധുവെന്ന് നൂബിന്‍ പറഞ്ഞിരുന്നില്ല. പ്രീ വെഡ്ഡിംഗ് ഫോട്ടോഷൂട്ടുകളില്‍ പോലും മുഖമില്ലാത്ത സുന്ദരിയാണ് ഉണ്ടായിരുന്നത്.
വിവാഹത്തിന് ശേഷമാണ് ബിന്നിയെ നൂബിന്‍ ആരാധകര്‍ക്ക് പരിചയപ്പെടുത്തിയും, ഒന്നിച്ചുള്ള നിരവധി റീലുകളും ചിത്രങ്ങളും പങ്കുവച്ചതും. മനോഹരമായി ഷൂട്ട് ചെയ്ത പ്രീ വെഡ്ഡിംഗ് ഫോട്ടോഷൂട്ടുകള്‍ ഇപ്പോഴാണ് മൂബിന്‍ പങ്കുവെച്ചിരിക്കുന്നത്.
കഴിഞ്ഞദിവസം ബിന്നി നൂബിനെ ടാഗ് ചെയ്തുകൊണ്ട് പങ്കുവച്ച വീഡിയോയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. മനോഹരമായ വെള്ളച്ചാട്ടത്തിന്റെ മുന്നില്‍ ജാക്കിന്റേയും റോസിന്റേയും പോസിലാണ് വധൂവരന്മാരുള്ളത്. വീഡിയോ ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു.
‘അന്ന് മുഖം പോലും കാണിക്കാതെ ഒരു ഫോട്ടോ പോസ്റ്റ് ചെയ്ത് ഞങ്ങളെയെല്ലാം കണ്‍ഫ്യൂഷനിലാക്കിയിട്ട്, ഇത്രേം നല്ല പ്രീ വെഡ്ഡിംഗ് ഫോട്ടോഷൂട്ട് വീഡിയോ ഇപ്പോഴാണോ നൂബിനേട്ടാ ഇടുന്നത്’- എന്നാണ് ആരാധകര്‍ പരിഭവം പറയുന്നത്.
പ്രൈവറ്റ് വെള്ളച്ചാട്ടത്തില്‍ നിന്നുമുള്ള ഞങ്ങളുടെ പ്രീ വെഡ്ഡിംഗ് ഫോട്ടോഷൂട്ട് എന്നുപറഞ്ഞാണ് താരദമ്പതികള്‍ വീഡിയോ പങ്കുവച്ചിട്ടുള്ളത്. മുന്‍പ് ഇവിടെ നിന്നെടുത്ത ഫോട്ടെ താരം പങ്കുവെച്ചിരുന്നെങ്കിലും അന്നും ബിന്നിയുടെ മുഖം കാണിച്ചിരുന്നില്ല.