ആരോപണം ഉന്നയിക്കുന്നവര്‍ തെളിവ് കൊണ്ടുവരട്ടെ, ആ സംഭവത്തിന് ശേഷം പേടിച്ച് ഞാനും കുടുംബവും ഒന്നരക്കൊല്ലം വീട്ടില്‍ നിന്നും പുറത്തിറങ്ങിയിട്ടില്ല, തുറന്നുപറഞ്ഞ് ജാഫര്‍ ഇടുക്കി

493

മലയാള സിനിമാപ്രേമികള്‍ക്ക് ഏറെ സുപരിചിതനായ നടനാണ് ജാഫര്‍ ഇടുക്കി. ഇന്ന് സിനിമാരംഗത്ത് ഏറെ തിരക്കുള്ള നടന്‍ കൂടിയാണിദ്ദേഹം. സിനിമയിലെ തുടക്കകാലത്ത് ചെറിയ വേഷങ്ങളായിരുന്നു താരം ചെയ്തിരുന്നത്.

Advertisements

എന്നാല്‍ പിന്നീട് ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച് പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടി. ഇപ്പോഴിതാ ജാഫറിന്റെ അഭിമുഖമാണ് വൈറലായിക്കൊണ്ടിരിക്കുന്നത്. നടന്‍ ഷെയിന്‍ നിഗത്തിന് വിലക്കേര്‍പ്പെടുത്തിയതിനെ കുറിച്ചും അദ്ദേഹം സംസാരിച്ചു.

Also Read: ഇന്ന് ഫസ്റ്റ് നൈറ്റ്, നാളെ റേപ്പ് സീന്‍, ഇത് കേട്ടപ്പോള്‍ തന്നെ ദേഷ്യപ്പെട്ട് ചേച്ചി ലൊക്കേഷനില്‍ നിന്നും ഇറങ്ങിയോടി, ഷൂട്ടിംഗിന് പോയപ്പോഴുണ്ടായ അനുഭവം തുറന്നുപറഞ്ഞ് സുഹാസിനി

വര്‍ഷങ്ങള്‍ക്ക് മുമ്പേ തന്നെ തനിക്ക് ഷെയിനെ അറിയാം. ഇഷ്‌ക് എന്ന ചിത്രത്തില്‍ തങ്ങള്‍ ഒന്നിച്ച് അഭിനയിച്ചിരുന്നുവെന്നും സത്യം പറഞ്ഞാല്‍ ആ കൊച്ചിനെ പറ്റി പറയുന്ന രീതിയില്‍ ലൊക്കേഷനില്‍ വരുന്നത് താന്‍ കണ്ടിട്ടില്ലെന്നും ജാഫര്‍ പറയുന്നു.

തനിക്ക് തന്റെ മോനെ പോലെയാണ് ഷെയിന്‍. ചുമ്മാ ഒരാള്‍ക്കെതിരെ ആരോപണം ഉന്നയിക്കുകയല്ല വേണ്ടതെന്നും അതിന് കൃത്യമായ തെളിവ് കൊണ്ടുവരണമെന്നും തനിക്ക് എതിരെയും ഒരിക്കല്‍ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നുവെന്നും ജാഫര്‍ പറയുന്നു.

Also Read: ഐശ്വര്യ റായിയുടെ ആ കഥാപാത്രം ശോഭനക്ക് ചെയ്യാൻ പറ്റിയില്ല, എന്നാൽ ആ ഡാൻസ് എങ്കിലും ശോഭന കളിക്കണം എന്ന് മണിരത്‌നം പറഞ്ഞു; വെളിപ്പെടുത്തൽ

തന്റെ ആത്മാര്‍ത്ഥ സുഹൃത്തായിരുന്നു മണിച്ചേട്ടന്‍. മിമിക്രി കലാകാരന്‍ മാത്രമായിരുന്ന തന്നെ അദ്ദേഹമാണ് സിനിമയിലേക്ക് എത്തിച്ചതെന്നും അദ്ദേഹത്തിന്റെ മരണത്തില്‍ തന്നെ ശരിക്കും കുറ്റവാളിയെ പോലെയാണ് പലരുംകണ്ടിരുന്നതെന്നും ജാഫര്‍ കൂട്ടിച്ചേര്‍ത്തു.

താനും കുടുംബവും മണിയുടെ ആളുകളില്‍ നിന്നും മരണ ഭീഷണി പോലും നേരിട്ടു. തങ്ങള്‍ അദ്ദേഹത്തെ കുടിപ്പിച്ച് കൊന്നു എന്നൊക്കെയാണ് കേസെന്നു ജനങ്ങള്‍ വിശ്വസിച്ചിരുന്നുവെന്നും പേടിച്ച് ഒന്നരക്കൊല്ലം വീട്ടില്‍ നിന്നും ഇറങ്ങിയിട്ടില്ലെന്നും ജാഫര്‍ പറയുന്നു.

Advertisement