‘എന്റെയും ശ്രീനിവാസന്റെയും നായികയായതിന് ഉർവശിയെ ഒരുപാട് പരിഹസിച്ചിട്ടുണ്ട്; അവർ കരിയറിൽ താഴേയ്ക്ക് പോകുന്നെന്ന് പോലും പറഞ്ഞു’: ജഗദീഷ്

413

തെന്നിന്ത്യയിലെ മികച്ച നായികമാരുടെ പേരെടുത്താൽ അതിൽ ആദ്യ പത്തിൽ സ്ഥാനം പിടിക്കുന്ന നടിയാണ് ഉർവ്വശി. തെന്നിന്ത്യയിലെ വിവധ ഭാഷകളിലായി ഏകദേശം 700 ഓളം ചിത്രങ്ങളിലാണ് താരം അഭിനയിച്ചിട്ടുള്ളത്. വലിയ നടിയാണെന്നുള്ള ഭാവം തൊട്ടു തീണ്ടിയിട്ടില്ലാത്ത, അതിന്റെ തലകനം തീരെ ഇല്ലാത്ത നായികയാണ് അവരെന്ന് പറയേണ്ടതായി വരും. വ്യത്യസ്തമായ നിരവധി നായികാ വേഷങ്ങൾ ചെയ്താണ് ഉർവശി തന്റേതായ സ്ഥാനം സിനിമാ ലോകത്ത് സൃഷ്ടിച്ചത്.

താരം സൂപ്പർതാരങ്ങളുടെ കൂടെ മാത്രമല്ല, രണ്ടാം നിര താരങ്ങൾ എന്ന് വിശേഷിപ്പിക്കുന്നവർക്ക് ഒപ്പവും നായികയായി തിളങ്ങി. ഇപ്പോഴിതാ ഇതേ കുറിച്ച് സംസാരിക്കുകയാണ് നടൻ ജജഗദീഷ്. തന്റേയും ശ്രീനിവാസന്റേയുമൊക്കെ നായികയായതിന് ഉർവശി ഒരുപാട് പഴി കേട്ടെന്നാണ് ജഗദീഷ് പറയുന്നത്.

Advertisements

ഒരു കാലത്ത് കോമഡി വേഷങ്ങളിൽ മാത്രം ഒതുങ്ങേണ്ടിയിരുന്ന താൻ നായകനായി പോലും വളർന്നത് നടി ഉർവശിയുടെ പിന്തുണ കാരണമാണെന്ന് ജഗദീഷ് പറയുന്നു. തനിക്ക് സിനിമയിൽ ഏറ്റവും കൂടുതൽ അടുപ്പമുള്ള നായിക ഉർവ്വശി മാത്രമാണെന്നും താൻ സിനിമയിൽ ശ്രദ്ധിക്കപ്പെട്ട് തുടങ്ങുമ്പോൾ തന്നെ ഉർവശി വളരെ സീനിയറായിട്ടുള്ള നായികയായിരുന്നു എന്നും ജഗദീഷ് പറയുന്നു.


ഉർവശി ഒട്ടേറെ സിനിമകളിലൂടെ തന്റെ നായിക പദവി ഉറപ്പിച്ചു. അങ്ങനെയുള്ള ഉർവശി തുടക്കക്കാരനായ തന്നോട് കാണിക്കുന്ന സ്‌നേഹം വളരെ വലുതാണ്. വളരെ നല്ലൊരു സൗഹൃദമാണ് തങ്ങൾക്കിടയിലുണ്ടായത്. തൻരെ നായികയായി ആറേഴ് സിനിമകളിൽ ഉർവശി എത്തി. വളരെ പ്രിയപ്പെട്ട ചിത്രങ്ങളാണ് അവയിൽ പലതെന്നും ജഗദീഷ് വിശദീകരിക്കുന്നു.

ALSO READ- ‘ഇത്രയും നല്ലൊരു ഒരു കുഞ്ഞിനെ സമ്മാനിച്ചതിന് നന്ദി’; ഏക മകൻ സായ് ടീനേജിലേക്ക്; പിറന്നാൾ ആഘോഷം ഗംഭീരമാക്കാൻ നവ്യയും സന്തോഷും

കൊമേഡിയനായി മാത്രം സിനിമയിൽ നിലനിൽക്കാൻ ആഗ്രഹിച്ച തന്നെ അതിനപ്പുറത്തേയ്ക്ക് ചിന്തിക്കാൻ പ്രേരിപ്പിച്ചത് ഉർവശിയാണ്. അഭിനയത്തിൽ ഒരുപാട് പരിമിതികൾ ഉണ്ടെന്ന് കരുതിയിരുന്നു. ആ എന്റെ പരിമിതികളെ അന്ന് തിരുത്തിത്തന്ന ഒരാളാണ് ഉർവശി. ഒരു കൊമേഡിയൻ ആണെന്ന തന്റെ ധാരണ തിരുത്തുകയും നിങ്ങൾക്ക് ഒരു നല്ല നായകനാകാനും സാധിക്കും എന്ന് മനസ്സിലാക്കിത്തന്നതും അവരാണെന്നും ജഗദീഷ് പറയുന്നു.

ALSO READ-‘രണ്ട് വിവാഹങ്ങൾ, രണ്ടും പരാജയം മക്കളെല്ലാം വിദേശത്തും’; ആദ്യ ഭർത്താവിന് ജോലി കൊടുത്തതും, അവസാനം വരെ തണലായതും പറഞ്ഞ് നടി കുട്ടി പത്മിനി

ആ പിന്തുണ അന്ന് ലഭിച്ചില്ലായിരുന്നു എങ്കിൽ താനൊരുപക്ഷേ ഒരു ഹാസ്യനടൻ മാത്രമായി മലയാള സിനിമയിൽ നിന്നേനെ. മലയാളത്തിലെ സൂപ്പർ താരങ്ങളുടെ നായികയായാണ് അക്കാലത്ത് ഉർവശി തിളങ്ങിയിരുന്നത്. മോഹൻലാലും മമ്മൂട്ടിയും കമൽഹാസനും ഒപ്പം നായികയായി അഭിനയിക്കുന്ന ഉർവശി ജഗദീഷിന്റെ നായികയാകാൻ തീരുമാനിച്ചത് തന്നെ ഇൻഡസ്ട്രിയിൽ വലിയ ചർച്ചയായി.

സൂപ്പർ താരങ്ങളുടെ നായികയായി അഭിനയിച്ച ഉർവശി എന്റെ നായികയായി എത്തുമ്പോൾ അവർ കരിയറിൽ താഴേയ്ക്ക് പോകുന്നെന്ന് പോലും പറയപ്പെട്ടിരുന്നു. പക്ഷെ, ഇതിനൊന്നും ചെവികൊടുക്കാതെ ഉർവശി അന്ന് തന്റെ നായികയായി. തുടർന്നും ഒട്ടേറെ ചിത്രങ്ങളിൽ ഒന്നിച്ച് അഭിനയിച്ചു.

അതേസമയം, തന്റെ നായികയായി അഭിനയിച്ചതിന്റെ പേരിൽ ഉർവശിയെ ഒരുപാട് ആളുകൾ പരിഹസിച്ചിട്ടുണ്ട്.
തന്റെയും ശ്രീനിവാസന്റെയുമൊക്കെ നായികയായിട്ട് അഭിനയിച്ചതിന്റെ പേരിൽ ഉർവശിയെ ഒരുപാട് പരിഹസിച്ചിട്ടുണ്ടെന്നും ജഗദീഷ് പറയുന്നു.

Advertisement