ഞാന്‍ പരമാവധി സഹിക്കും, എല്ലാവരുടെയും ചരിത്രം എനിക്കറിയാം, അവസാനം അത് പറയിപ്പിക്കരുത്: പൊട്ടിത്തെറിച്ച് ജഗദീഷ്

28

താന്‍ പരമാവധി സഹിക്കുമെന്നും എന്നാല്‍ പരിധി വിട്ടാല്‍ അവസാനം പൊട്ടിത്തെറിക്കുമെന്നും നടന്‍ ജഗദീഷ്. എല്ലാവരുടെയും ചരിത്രം തനിക്കറിയാമെന്നും കൂടുതലൊന്നും വിട്ടുപറയാന്‍ തന്നെ പ്രേരിപ്പിക്കരുതെന്നും ജഗദീഷ് തുറന്നടിച്ചു.

Advertisements

താരസംഘടനയായ അമ്മയില്‍ സിദ്ദിക്കുമായി നടക്കുന്ന വാദപ്രതിവാദങ്ങള്‍ക്ക് മറുപടിയെന്നോണമാണ് ജഗദീഷിന്റെ പ്രതികരണം.

ഒരു വാട്‌സ് ആപ്പ് സന്ദേശത്തിലാണ് ജഗദീഷ് രൂക്ഷമായി പ്രതികരിക്കുന്നത്. വരത്തന്‍ എന്ന സിനിമ എല്ലാവരും കാണണം.

അതിലെ ഫഹദ് ഫാസിലിന്റെ കഥാപാത്രമാണ് ഞാന്‍. എല്ലാം പരമാവധി സഹിക്കും. അവസാനം ഒരു പൊട്ടിത്തെറി ഉണ്ടാകും – ജഗദീഷ് വ്യക്തമാക്കി.

എല്ലാവരുടെയും ചരിത്രം എനിക്കറിയാം. ഒരു വാര്‍ത്താസമ്മേളനം വിളിച്ച്‌ എല്ലാം വെളിപ്പെടുത്താന്‍ എനിക്ക് കഴിയും.

പക്ഷേ അച്ചടക്കമുള്ള ആളാണ് ഞാന്‍. എല്ലാ കാര്യങ്ങളും പുറത്തുപറയാന്‍ എന്നെ പ്രേരിപ്പിക്കരുത് – വാട്‌സ് ആപ്പ് സന്ദേശത്തില്‍ ജഗദീഷ് പറയുന്നു.

Advertisement