ജഗതി ശ്രീകുമാര്‍ പഴയ ഭാവരസങ്ങളിലൂടെ വീണ്ടും; ഹാസ്യസാമ്രാട്ടിന്റെ തിരിച്ചു വരവ് കാത്ത് ആരാധകര്‍

91

മലയാളസിനിമയിലെ ചിരിയുടെ അമ്പിളിച്ചന്തമാണ് നടന്‍ ജഗതി ശ്രീകുമാര്‍. സിനിമയിലെ പ്രധാന താരത്തിനേക്കാള്‍ അഭിനയം കൊണ്ടും കോമഡികള്‍ കൊണ്ടും കൈയടി വാങ്ങുന്ന താരം.

Advertisements

എല്ലാ ഹാസ്യ കഥാപാത്രങ്ങളും മനോഹരമാക്കിയ ജഗതി തനിക്ക് കിട്ടുന്ന ചുരുക്കം ചില ക്യാരക്ടര്‍ റോളുകളും അങ്ങേയറ്റം മികച്ചതാക്കിയിരുന്നു. വാഹനപകടത്തില്‍പ്പെട്ട് വെള്ളിത്തിരയില്‍ നിന്ന് നീണ്ടനാളുകളായി വിട്ടു നില്‍ക്കുമ്പോഴും ജഗതിയ്ക്ക് ഒരു പകരക്കാരന്‍ മലയാള സിനിമയില്‍ ഇതുവരെ ഉദയം ചെയ്തിട്ടില്ല.

എന്നാല്‍ ഇപ്പോഴിതാ പ്രശസ്തമായ തന്റെ ആ പഴയ നവരസ ഭാവങ്ങള്‍ ഒരിക്കല്‍ കൂടി ക്യാമറയ്ക്ക് മുന്നില്‍ അവതരിപ്പിച്ചു കൊണ്ടുള്ള ജഗതി ശ്രീകുമാറിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. നടി നവ്യ നായര്‍ ആണ് ഈ വീഡിയോ പങ്കു വെച്ചിരിക്കുന്നത്.

നവ്യ ജഗതിയുടെ വീട്ടില്‍ പോയി അദ്ദേഹത്തെ കാണുകയും അവിടെ വെച്ച് ജഗതിയുടെ ഈ നവരസ ഭാവ പ്രകടനത്തിന്റെ വീഡിയോ എടുക്കുകയുമായിരുന്നു. ഏതായാലും തന്നിലെ അഭിനയ മികവ് ഇപ്പോഴും നില നില്‍ക്കുന്നു എന്ന് തെളിയിച്ച് തിരിച്ചു വരും എന്ന പ്രതീക്ഷ ശക്തമാക്കിയിരിക്കുകയാണ് ജഗതി പുതിയ വീഡിയോയിലൂടെ.

വീഡിയോയ്ക്ക് വന്‍ സ്വീകാര്യതയാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. താരം വേഗം സുഖം പ്രാപിച്ച് തിരിച്ച് വരട്ടേയെന്നാണ് ആരാധകര്‍ ആശംസിക്കുന്നത്. പതുക്കെ ആണെങ്കിലും സാധാരണ ജീവിതഗതിയിലേക്ക് തിരിച്ചു വന്നു കൊണ്ടിരിക്കുകയാണ് ജഗതി. ആരോഗ്യകരമായ ഓരോ പുരോഗതിയും വലിയ പ്രതീക്ഷയാണ് ആരാധകരില്‍ ഉയര്‍ത്തുന്നത്.

Advertisement