ആരാധകരെ ആവേശം കൊള്ളിച്ച് കിടലന്‍ ഡാന്‍സുമായി തമന്ന, ജയിലറിലെ ആദ്യ ഗാനം കാവാല എത്തി, വൈറല്‍

114

തമിഴകത്തെ സൂപ്പര്‍ താരം രജനികാന്തിന്റെ ചിത്രത്തിനായി ഏറെ ആകാംഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. താരത്തിന്റെ ഏറ്റവും പുതിയ ചിത്രമായ ജയ്ലര്‍ അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുകയാണ്.

Advertisements

ചിത്രത്തിന്റെ ഒരോ വിവരങ്ങള്‍ക്കായും കാത്തിരിക്കുകയാണ് താരത്തിന്റെ ആരാധകര്‍. ഇപ്പോഴിതാ സ്റ്റൈല്‍ മന്നന്റെ ചിത്രത്തിലെ ആദ്യ ഗാനം പുറത്തെത്തിയിരിക്കുകയാണ്. കാവാല എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്തുവന്നിരിക്കുന്നത്.

Also Read: വിമാനയാത്രക്കിടെ രോഗിയുടെ ജീവന്‍ രക്ഷിച്ച് ഡോക്ടര്‍ നീരജ, ഭാര്യയെ ഓര്‍ത്ത് എന്നും അഭിമാനം കൊള്ളുന്നുവെന്ന് റോണ്‍സണ്‍, വൈറലായി വീഡിയോ

തെന്നിന്ത്യന്‍ സിനിമാസുന്ദരി തമന്നയുടെ ഐറ്റം ഡാന്‍സോടെയുള്ള ഗാനത്തിന്റെ വീഡിയോ സണ്‍ ടിവിയുടെ യൂട്യൂബ് അക്കൗണ്ടിലൂടെയാണ് പുറത്തുവിട്ടിരിക്കുന്നത്. പ്രമുഖ സംഗീത സംവിധായകന്‍ അനിരുദ്ധാണ് ഈ ഗാനം ഒരുക്കിയിരിക്കുന്നത്.

തമന്നയുടെ കിടിലം ഡാന്‍സാണ് ഇതിലെ മെയിന്‍ അട്രാക്ഷന്‍. പാട്ട് പുറത്തിറങ്ങി നിമിഷ നേരങ്ങള്‍ കൊണ്ട് തന്നെ വൈറലായിട്ടുണ്ട്. ചിത്രത്തില്‍ മുത്തുവേല്‍ പാണ്ഡ്യന്‍ എന്ന കഥാപാത്രത്തെയാണ് രജനികാന്ത് അവതരിപ്പിക്കുന്നത്.

Also Read: വിമാനയാത്രക്കിടെ രോഗിയുടെ ജീവന്‍ രക്ഷിച്ച് ഡോക്ടര്‍ നീരജ, ഭാര്യയെ ഓര്‍ത്ത് എന്നും അഭിമാനം കൊള്ളുന്നുവെന്ന് റോണ്‍സണ്‍, വൈറലായി വീഡിയോ

നെല്‍സണ്‍ ദിലീപ് കുമാറാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. സണ്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ കലാനിധി മാരനാണ് ചിത്രം നിര്‍മ്മിക്കുന്നത്. മലയാള സിനിമാനടന്‍ മോഹന്‍ലാലും ചിത്രത്തില്‍ എത്തുന്നുണ്ട്.

Advertisement