അവന്‍ എന്നെ ചതിച്ചു, ആള്‍ ഇപ്പോഴും സിനിമയില്‍ ഉണ്ട്; തുറന്നു പറഞ്ഞ് ജാനകി

124

ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്തിരുന്ന സൂപ്പർഹിറ്റ് റിയാലിറ്റി ഷോ ആയിരുന്ന ബിഗ് ബോസ് മലയാളം സീസൺ നാലിലൂടെ ശ്രദ്ധ നേടിയ ഒരു മത്സരാർത്ഥിയാണ് ജാനകി സുധീർ. നേരത്തെ തന്നെ സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു എങ്കിലും ബിഗ് ബോസിലൂടെയാണ് ജാനകി സുധീറിനെ മലയാളികൾ അടുത്തറിയുന്നത്.

Advertisements

ബിഗ് ബോസിൽ എത്തി പെട്ടെന്ന് തന്നെ ശ്രദ്ധ നേടാനും ജാനകിക്ക് കഴിഞ്ഞു. എന്നാൽ ആദ്യ ആഴ്ചയിൽ തന്നെ ബിഗ് ബോസ് വീട്ടിൽ നിന്ന് താരം പുറത്തു പോവുകയും ചെയ്തു. പലപ്പോഴും നിരവധി വിമർശനം ജാനകി നേരിടേണ്ടി വന്നിട്ടുണ്ട്. ഇതിനോട് താരം പ്രതികരിക്കുകയും ചെയ്തിട്ടുണ്ട്. ഇപ്പോൾ തന്നെ ഒരാൾ ചതിച്ചതിനെ കുറിച്ചാണ് ജാനകി പറയുന്നത്.

ഞാൻ സീരിയൽ ചെയ്തിരുന്ന സമയം ആയിരുന്നു അത്. ഒരു ദിവസം രണ്ട് ഷെഡ്യൂൾ ആയിട്ട് ഷൂട്ട് ചെയ്യുകയായിരുന്നു. അത് ഷൂട്ട് ചെയ്യാൻ സാറിന്റെ അസിസ്റ്റന്റ് ആയിട്ടുള്ളൊരു പുള്ളിക്കാരൻ വന്നിരുന്നു. അവിടെ വച്ചാണ് ആളെ പരിചയപ്പെട്ടത്. പിന്നെ വേറൊരു ഷൂട്ടിന് പോകുമ്പോൾ പുള്ളിയെ മറ്റൊരു നിർമ്മാതാവിന്റെ കൂടെ കണ്ടു, നിർമ്മാതാവുമായി സംസാരിച്ചു.

കുറേ മീറ്റിംഗുകളൊക്കെ അറ്റൻഡ് ചെയ്ത് പ്രൊജക്ട് എന്താണെന്നൊക്കെ പറഞ്ഞു. അതിന് ശേഷം എന്നോട് വണ്ണം കുറയ്ക്കാനും, സീരിയൽ അഭിനയം നിർത്താനും ആവശ്യപ്പെട്ടു. നാല് സീരിയലോളം ചെയ്യുന്ന സമയം ആയിരുന്നു അത്. പിന്നീട് സീരിയൽ നിർത്തി ജിമ്മിലൊക്കെ പോയി തടി കുറച്ച്. പക്ഷെ ഒടുവിൽ ആ പ്രൊജക്ട് നടന്നില്ല , അത് നടക്കാത്തതിന് കുറെ കാരണം പറഞ്ഞു.

also read
കുറേ ഓഫറുകള്‍ വരുന്നുണ്ട്, എനിക്ക് ഫുള്‍ നഗ്‌നയായിട്ടുള്ള ഫോട്ടോഷൂട്ട് ചെയ്യാനാകില്ല ; ജാനകി സുധീര്‍
ആൾ വേറെ സിനിമ ചെയ്തു , അപ്പോഴും എന്നെ വിളിച്ചില്ല. ഇപ്പോഴും സിനിമ ചെയ്യുന്നുണ്ട്. എനിക്ക് ആണേൽ സീരിയലിലേക്ക് പിന്നീട് പോവാൻ പറ്റിയില്ല ജാനകി പറഞ്ഞു.

 

 

Advertisement