എന്റെ റൂമിലെ ബാത്‌റൂമിന് ലോക്ക് ഇല്ല; അമ്മയ്ക്ക് പേടി അതായിരുന്നു. അന്തരിച്ച നടി ശ്രീദേവിയുടെ ഭയത്തെ കുറിച്ച് പറഞ്ഞ് മകൾ ജാൻവി കപൂർ

1064

തെന്നിന്ത്യയും കടന്ന് ബോളിവുഡിലെത്തിയ താരമാണ് ശ്രീദേവി. ഇന്ത്യൻ സിനിമയിലെ ആദ്യ ലേഡി സൂപ്പർസ്റ്റാർ എന്നാണ് താരം അറിയപ്പെടുന്നത്. വിവാഹശേഷവും മക്കൾ ഉണ്ടായതിന് ശേഷവും സിനിമയിൽ നിന്ന് ഒരു ചെറിയ ഇടവേള എടുത്ത താരം പിന്നീട് ഗംഭീര തിരിച്ച് വരവാണ് നടത്തിയത്. ഇന്ത്യയിലെ ഒട്ടുമിക്ക ഭാഷകളിലും താരം അഭിനയിച്ചിട്ടുണ്ട്. അതു കൊണ്ട് തന്നെ ശ്രീദേവിയോളമെത്താൻ മറ്റ് താരങ്ങൾക്ക് കഴിയില്ല എന്നാണ് ആരാധകർ പറയുന്നത്.

ഇപ്പോഴിതാ അമ്മയായ ശ്രീദേവിയെ കുറിച്ച് മകൾ ജാൻവി കപൂർ വെളിപ്പെടുത്തിയ ചില കാര്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. അമ്മയുടെ പേടി കാരണം തന്റെ ബാത്‌റൂമിന് ലോക്ക് വെച്ചിട്ടില്ല എന്നാണ് ജാൻവി കപൂർ പറയുന്നത്. താരത്തിന്റെ വാക്കുകൾ ഇങ്ങനെ; ബാത്ത്റൂമിൽ പോകണമെന്ന ആവശ്യവുമായി വന്ന് ഞാൻ അതിനകത്ത് കയറി ആൺകുട്ടികളുമായി ഫോണിൽ സംസാരിക്കുമോ എന്ന പേടിയായിരുന്നു അമ്മയ്ക്ക്. അതുകൊണ്ട് തന്നെ എന്റെ ബാത്ത്റൂമിലെ ലോക്ക് അമ്മ വെക്കാൻ സമ്മതിച്ചില്ല.

Advertisements

Also Read
പ്ലാൻ ചെയ്ത് തോറ്റ് പോയ ഒരാളാണ് ഞാൻ; ഇനി ചെയ്യുന്നത് ബംബർ ഹിറ്റായിരിക്കും; മനസ്സ് തുറന്ന് ബാല

അതേസമയം മക്കളുടെ കാര്യത്തിൽ അതീവ ശ്രദ്ധ പുലർത്തുന്ന താരമായിരുന്നു ശ്രീദേവി. അവർ ജീവിച്ചിരിക്കുന്ന സമയത്ത് മക്കളെ രാത്രിയിൽ പാർട്ടിക്കോ, കൂട്ടുക്കാരുടെ കൂടെ കറങ്ങാനോ പോകാൻ അനുവദിച്ചിരുന്നില്ല താരം. ശ്രീദേവിയുടെ പേടി കാരണമാണ് മകൾ ജാൻവി കപൂറിന്റെ അരങ്ങേറ്റം വൈകിയെതുന്നതും അന്ന് ഗോസിപ്പുകളുണ്ടായിരുന്നു.

ശ്രീദേവി കാണാൻ ഏറെ ആഗ്രഹിച്ചിരുന്നതാണ് മകളുടെ അരങ്ങേറ്റ ചിത്രം. പക്ഷെ അതിന് മുന്നെ തന്നേ അവർ യാത്രയായി. എന്നാൽ അമ്മയുടെ വേർപ്പാടിന് ശേഷം ഇന്ത്യൻ സിനിമയിലെ മികച്ച താരപുത്രിമാരിൽ ഒരാളായി മാറിയിരിക്കുകയാണ് ജാൻവി കപൂർ.

Also Read
സരയൂ ഷൂട്ടിന് പോയാൽ ഞാൻ ബാച്ചിലറും തിരിച്ച് വന്നാൽ വീണ്ടും വിവാഹിതനും ആണ്; ഞാനിപ്പോൾ മുരടനല്ല; ചിരിപ്പടർത്തി സരയുവും, ഹസ്ബൻഡ് സനലും

ജാൻവിയ്ക്ക് പിന്നാലെ ശ്രീദേവിയുടെ രണ്ടാമത്തെ മകൾ ഖുഷി കപൂറും സിനിമയിൽ അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ്. ഖുഷി അഭിനയിച്ച വെബ് സീരിസ് വൈകാതെ പുറത്ത് വരുമെന്നാണ് വിവരം. അതേസമയം ശ്രീദേവിയുടെ അപ്രതീക്ഷിത വിയോഗത്തിന് ശേഷം മക്കളുടെ കാര്യങ്ങളും സിനിമാ നിർമാണവുമൊക്കെയായി സജീവമാണ് ഭർത്താവ് ബോണി കപൂർ.

Advertisement