ബിഗ് ബോസിന്റെ ചരിത്രത്തിലെ ആദ്യത്തെ ക്വീൻ എന്ന അഖിൽ ; സിഗരറ്റും വലിച്ചൊരു പോക്ക് പോയിട്ടുണ്ട്, സിനിമയിൽ ഇല്ല ഇത്രയും മാസെന്ന് സൂരജ് : ജാസ്മിൻ എം മൂസ ബിഗ് ബോസ് ഷോയിൽ നിന്നും സ്വയം പിൻ മാറിയതിനെ കുറിച്ച് ചർച്ച ചെയ്ത് മത്സരാർത്ഥികൾ

1025

മിനിസ്‌ക്രീൻ പ്രേക്ഷകരുടെ ഇഷ്ട പരിപാടിയായ ബിഗ്‌ബോസ് ഇപ്പോൾ ഉദ്വോഗ ഭരിതമായ എപ്പിസോഡുകളിലൂടെ ആണ് കടന്ന് പോകുന്നത്. ബിഗ് ബോസ് വീട്ടിലെ ഏറ്റവും ശക്തയായ മത്സരാർത്ഥിയെന്ന് എതിരാളികൾ പോലും സമ്മതിച്ചു തരുന്ന താരമാണ് ജാസ്മിൻ എം മൂസ.

ഫൈനൽ ഫൈവിൽ എത്തുമെന്ന് എല്ലാവരും വിലയിരുത്തിയിരുന്ന ജാസ്മിൻ കളിഞ്ഞ ദിവസം ഷോയിൽ നിന്നും സ്വയം പിന്മാറുകയായിരുന്നു. താരത്തിന്റെ പുറത്താകൽ പ്രേക്ഷകർക്കും താരങ്ങൾക്കും ഒരുപോലെ അമ്പരപ്പുണ്ടാക്കിയിരിക്കുകയാണ്.

Advertisements

ALSO READ

റിയാസിനെ കയ്യേറ്റം ചെയ്തിന് പുറത്താക്കിയ റോബിനെ തിരികെ കൊണ്ടു വരാനുള്ള തീരുമാനത്തിൽ പ്രതിഷേധിച്ചു കൊണ്ടാണ് ജാസ്മിൻ ഷോയിൽ നിന്നും സ്വയം പിന്മാറുന്നത്. റോബിൻ തിരികെ വരുന്നിടത്ത് താൻ നിൽക്കില്ലെന്നും തനിക്ക് ആത്മാഭിമാനമുണ്ടെന്നും പറഞ്ഞായിരുന്നു ജാസ്മിൻ പുറത്തേക്ക് പോയത്. കൺഫെഷൻ റൂമിൽ വച്ച് ബിഗ് ബോസിനോട് പൊട്ടിത്തെറിക്കുകയായിരുന്നു ജാസ്മിൻ.

താരത്തിന്റെ പിന്മാറ്റം ഷോയിലുള്ളവർക്കും വിശ്വസിക്കാൻ സാധിച്ചിരുന്നില്ല. ആരോടും യാത്ര പറയാൻ നിൽക്കാതെയായിരുന്നു ജാസ്മിൻ ഇറങ്ങി പോയത്. ജാസ്മിന്റെ ഇറങ്ങിപ്പോക്കിനെക്കുറിച്ച് ബിഗ് ബോസ് താരങ്ങളുടെ ചർച്ചകൾ ആണ് ഇപ്പോൾ ലൈവിൽ നടന്നു കൊണ്ടിരിക്കുന്നത്. ഇതിനിടെ ജാസ്മിനെക്കുറിച്ചും പിന്മാറ്റത്തെക്കുറിച്ചും അഖിൽ പറഞ്ഞ വാക്കുകൾ ശ്രദ്ധ നേടുകയാണ്. ബിഗ് ബോസിന്റെ ചരിത്രത്തിലെ ആദ്യത്തെ ക്വീൻ. വാക്ക് ഔട്ട് ചെയ്തിരിക്കുന്നു എന്നാണ് ജാസ്മിനെക്കുറിച്ച് അഖിൽ പറഞ്ഞത്. രണ്ട് ദിവസം കൊണ്ട് രണ്ട് സംഭവമുണ്ടായി. ആദ്യത്തെ ശാരീരികമായ കയ്യേറ്റം, ആദ്യത്തെ വാക്ക് ഔട്ട് എന്നും അഖിൽ പറയുന്നുണ്ട്. വിനയ്, സൂരജ്, ബ്ലെസ്ലി എന്നിവരോടായിരുന്നു അഖിലിന്റെ അഭിപ്രായ പ്രകടനം. ഇന്നലേയും അഖിലും സൂരജും വിനയും ജാസ്മിന്റെ പോക്കിനെക്കുറിച്ച് ചർച്ച ചെയ്തിരുന്നു.

ഓളെ ഒരു മനുഷ്യൻ മറക്കില്ല എന്നാണ് വിനയ് പറഞ്ഞത്. സിഗരറ്റും വലിച്ചൊരു പോക്ക് പോയിട്ടുണ്ട്, സിനിമയിൽ ഇല്ല ഇത്രയും മാസെന്ന് സൂരജ് പറഞ്ഞപ്പോൾ അതിന് നെഞ്ചുറപ്പ് വേണം. ഏതോ ഒരു സിനിമയിൽ ആരോ പറഞ്ഞിട്ടുണ്ട് ജീവിതത്തിൽ ഒറ്റയ്ക്ക് ആയിപ്പോകുമ്പോൾ കാണിക്കുന്ന ധൈര്യം. അതും വേണം എന്നായിരുന്നു വിനയ് നൽകിയ മറുപടി.. ചില സമയത്ത് എനിക്ക് തോന്നാറുണ്ട് ഇവൾ ഈ കാണിക്കുന്ന ധൈര്യം അവളുടെ ലൈറ്റ് ഹാർട്ടിനെ കവർ ചെയ്യാൻ ശ്രമിക്കുന്നതാണെന്ന്. പക്ഷെ അല്ല. ജീവിതത്തിൽ ഒറ്റയ്ക്ക് ആയിപ്പോകുമ്പോൾ കിട്ടുന്ന ധൈര്യമാണതെന്നും വിനയ് പററഞ്ഞിരുന്നു.

ALSO READ

ഹിരൺമയി ഇതുപോലെ പാവം പിടിച്ച പ്രിയയെ ഞെട്ടിക്കാനും പ്രകോപിപ്പിക്കാനും വേണ്ടി ശ്രമിച്ചിരുന്നു, ഇപ്പോൾ ഇവരും അത് തന്നെ ആവർത്തിക്കുന്നു ; ചർച്ചയായി അമൃതയും ഗോപി സുന്ദറും ഒന്നിച്ചെത്തിയ പരിപാടിയുടെ വീഡിയോ

നിങ്ങളുടെ പ്രതിഫലം എനിക്ക് പുല്ലാണ്. ഞാൻ പുറത്ത് പോയി അധ്വാനിച്ചുണ്ടാക്കും. 75 ലക്ഷത്തിന് വേണ്ടി എന്ത് തെണ്ടിത്തരവും കാണിക്കില്ല ഞാനെന്ന് പറഞ്ഞാണ് ജാസ്മിൻ പുറത്തേക്ക് പോയിരിക്കുന്നത്. ഒരാളെ കയ്യേറ്റം ചെയ്തിന് പുറത്താക്കിയ ആളെ തിരികെ കൊണ്ടു വരുന്നത് ശരിയല്ലെന്നും അങ്ങനെയുള്ളിടത്ത് നിൽക്കാൻ തന്റെ ആത്മാഭിമാനം അനുവദിക്കുന്നില്ലെന്നും ജാസ്മിൻ വ്യക്തമാക്കുകയായിരുന്നു. പ്രേക്ഷകർക്ക് വേണ്ടത് അങ്ങനത്തെ ആൾക്കാരെയാണെങ്കിൽ എന്നെ ചവിട്ടിപ്പുറത്താക്കൂ. എനിക്കിവിടെ നിൽക്കണ്ട. ഈ ഷോയോടുള്ള എന്റെ ബഹുമാനം നഷ്ടമായി. ചെറിയൊരു ആഗ്രഹം കൊണ്ടാണ് ഈ ഷോയിലേക്ക് വന്നത്. പക്ഷെ ഇതെന്താണെന്ന് മനസിലായി. ഇവിടെ നമ്മൾ നമ്മളായി നിൽക്കുന്നതിൽ കാര്യമില്ല. നാടകം കളിച്ച് ക്യാമറയുടെ മുന്നിൽ എങ്ങനെയെങ്കിലും മുഖം കാണിക്കണം എന്ന് കരുതുന്നവരെയാണ് നിങ്ങൾക്ക് വേണ്ടതെങ്കിൽ എന്നെ ചവിട്ടി പുറത്താക്കാം, അയാം ഡൺ എന്ന് പറഞ്ഞാണ് ജാസ്മിൻ പോകുന്നത്.

താൻ പോവുകയാണെന്നും പോകുന്നതിന് പിന്നിലെ കാരണം എന്താണെന്നും എല്ലാവരോടും വ്യക്തമാക്കിയ ശേഷമായിരുന്നു താരത്തിന്റെ ഇറങ്ങിപ്പോക്ക്. പോകുന്നതിന് മുമ്പായി മുറ്റത്തുണ്ടായിരുന്ന റോബിന്റെ ചെടിച്ചട്ടിയും തന്റെ ചെടിച്ചട്ടിയും ജാസ്മിൻ എറിഞ്ഞുടയ്ക്കകുയും ചെയ്തു. പിന്നാലെ ഒരു സിഗരറ്റും കത്തിച്ച് ചുണ്ടിൽ വച്ചുകൊണ്ട് സിനിമാ സ്റ്റൈലിൽ വാതിലിലൂടെ പുറത്തേക്ക് പോവുകയായിരുന്നു ജാസ്മിൻ.

Advertisement