Home Entertainment Celebrities

എത്രത്തോളം ശക്തരാണ് നമ്മളെന്ന് അപ്പോള്‍ നമുക്ക് മനസ്സിലാവും, വൈറലായി ജാസ്മിന്റെ പുതിയ പോസ്റ്റ്

109

ബിഗ്ബോസിലൂടെ കേരളക്കരയാകെ ആരാധകരെ ഉണ്ടാക്കിയ താരമാണ് ജാസ്മിന്‍ എം മൂസ, കടന്ന് പോയ തന്റെ വഴികളില്‍ നിന്ന് വ്യത്യസ്തമായി ചിന്തിച്ച് ബോഡി ബില്‍ഡിങ്ങില്‍ തന്റേതായ ഇരിപ്പിടം കണ്ടെത്തിയ വ്യക്തി കൂടിയാണവര്‍. സോഷ്യല്‍ മീഡിയയില്‍ നിരവധി ആരാധകരാണ് താരത്തിനുള്ളത്.

Courtesy: Public Domain

വേറിട്ട രീതിയിലാണ് ജാസ്മിന്‍ ചിന്തിയ്ക്കുന്നതും പ്രവൃത്തിയ്ക്കുന്നതും. ജാസ്മിന്‍ ശരിയെന്ന് പറയുന്ന പലതും സമൂഹം തെറ്റായാണ് വ്യാഖ്യാനിക്കുന്നത്.
ജാസ്മിന്റെ സ്വഭാവത്തെക്കുറിച്ച് പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച തന്നെ നടക്കാറുണ്ട്.

Advertisements

Also Read: അന്ന് നിരീശ്വരവാദിയാണെന്ന് പറഞ്ഞു, ഇന്ന് ക്രിസ്ത്യാനിയായതില്‍ താനും ഭാര്യയും അഭിമാനിക്കുന്നുവെന്ന് ഉദയനിധിസ്റ്റാലിന്‍, വിവാദം

സോഷ്യല്‍മീഡിയയില്‍ സജീവമായ ജാസ്മിന്‍ പങ്കുവെച്ച പുതിയ പോസ്റ്റാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. തന്റെ രണ്ട് ചിത്രങ്ങളാണ് ജാസ്മിന്‍ പങ്കുവെച്ചത്. ഇതിനൊപ്പം ഒരു കുറിപ്പുമുണ്ടായിരുന്നു. മറ്റുള്ളവര്‍ എന്തുവിചാരിക്കുമെന്ന ചിന്ത ജീവിതത്തില്‍ ഒരിക്കലെങ്കിലും മാറ്റി നിര്‍ത്തുവെന്ന് ജാസ്മിന്‍ പറയുന്നു.

എന്നിട്ട് ഇതാണ് താന്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നത് എന്ന് ചിന്തിച്ചാല്‍ പല പ്രശ്‌നങ്ങളും തീരും. നിങ്ങളെ രക്ഷിക്കാന്‍ ആരും വരാന്‍ പോകുന്നില്ലെന്നും നിങ്ങള്‍ അനുഭവിക്കുന്ന ബുദ്ധമുട്ടുകള്‍ കണ്ട് ആരെങ്കിലും നിങ്ങളെ രക്ഷിക്കാന്‍ വരുമെന്ന് വിചാരിച്ച് ജീവിതം തള്ളി നീക്കരുതെന്നും ജാസ്മിന്‍ പറയുന്നു.

Also Read: ഇത്തിരിപ്പോന്ന തോക്ക് സൂക്ഷിക്കാൻ പറ്റാത്തവന്റെ കയ്യിലാണല്ലോ ഇത്രയും വലിയ മകളെ ഞാൻ ഏൽപ്പിച്ചത്; മോഹൻലാലിനെ കുറിച്ച് ശ്രീനിവാസൻ

തന്റെ ജീവിതം മാറ്റിമറിക്കാന്‍ ഒരാള്‍ക്കും കഴിയില്ലെന്നും അത് മാറ്റി മറിക്കാന്‍ തനിക്ക് മാത്രമാണ് കഴിയുകയുള്ളൂവെന്നും ജാസ്മിന്‍ പറയുന്നു. ഈ കാര്യം നിങ്ങള്‍ എപ്പോള്‍ മനസ്സിലാക്കുന്നു, അപ്പോഴേ നിങ്ങള്‍ക്ക് നിങ്ങള്‍ എത്രത്തോളം ശക്തനാണെന്ന് മനസ്സിലാവുകയുള്ളൂവെന്നും ജാസ്മിന്‍ കൂട്ടിച്ചേര്‍ത്തു.

Advertisement