ദില്‍ഷ ഒരിക്കല്‍ പോലും റോബിനെ ഇഷ്ടമാണെന്ന് പറഞ്ഞിട്ടില്ല, പിന്നെ എങ്ങനെ അവള്‍ അവനെ തേച്ചു; പ്രതികരിച്ച് ജാസ്മിന്‍

57

മലയാളം ബിഗ് ബോസ് സീസൺ ഫോറിന്റെ ഒന്നാം സ്ഥാനം നേടിയത് ദിൽഷ പ്രസന്നനാണ്. ചരിത്രം മാറ്റി കുറിച്ചുകൊണ്ട് ആയിരുന്നു ആ സ്ഥാനത്ത് ദിൽഷ എത്തിയത്. കാരണം അതുവരെ ഒരു സ്ത്രീ പോലും ഒന്നാം സ്ഥാനം കരസ്ഥമാക്കിയിരുന്നില്ല. എന്നാൽ കിരീടം വാങ്ങി കൊണ്ട് പുറത്തുവന്ന ദിൽഷയ്ക്ക് നേരെ സൈബർ ആക്രമണവും ശക്തമായി. ഡോക്ടർ റോബിനെ ദിൽഷ തേച്ചു എന്ന തരത്തിലുള്ള പരിഹാസ കമന്റുകളും കുറ്റപ്പെടുത്തലുകളും താരം കേൾക്കേണ്ടി വന്നു. 

വിമർശനം കൂടി വന്നപ്പോൾ പ്രതികരണം അറിയിച്ച് ദിൽഷയുടെ സുഹൃത്തുക്കളും രംഗത്ത് എത്തിയിരുന്നു. എന്നാൽ അതിൽ നിന്നും വലിയ മാറ്റം സംഭവിച്ചില്ല. ഇപ്പോഴിതാ ഈ വിഷയത്തിൽ പ്രതികരിച്ചിരിക്കുകയാണ് ജാസ്മിൻ. അഭിമുഖത്തിനിടെ ആയിരുന്നു ദിൽഷ ഒരിക്കൽപോലും റോബിനെ ഇഷ്ടമാണെന്ന് പറഞ്ഞിട്ടില്ലെന്നും തുടക്കം മുതൽ ഫ്രണ്ട് എന്ന തരത്തിലാണ് അവൾ സംസാരിച്ചതെന്നും ജാസ്മിൻ പറഞ്ഞത്.

Advertisements

ഷോ കഴിഞ്ഞു ഒന്നരവർഷത്തോളം ഇതിൻറെ പേരിൽ ദിൽഷ വിമർശനം കേൾക്കേണ്ടി വന്നു എന്നും ജാസ്മിൻ പറയുന്നു. നിലവിൽ കൊച്ചിയിൽ ഒരേ റൂമിലാണ് ദിൽഷയും ജാസ്മിനും താമസിക്കുന്നത്. ഇപ്പോൾ ഇവർ അടുത്ത സുഹൃത്തുക്കൾ കൂടിയാണ്.

അഭിമുഖത്തിനിടെ ദിൽഷയും കടന്നുവന്നു. പിന്നാലെ റൂം ക്ലീൻ ചെയ്യാത്തതിനെക്കുറിച്ചും റൂമിലെ മറ്റു രസകരമായ സംഭവങ്ങളെക്കുറിച്ചും എല്ലാം തമാശയോടെ ഇവർ സംസാരിച്ചു. എന്തായാലും ഇവരുടെ ഈ സൗഹൃദം ആരാധകർക്ക് ഒത്തിരി ഇഷ്ടപ്പെട്ടു. ഇത് തുടരുക എന്നാണ് ഇതിന് താഴെ കമന്റുകൾ വന്നത് .

 

Advertisement