Home Entertainment Celebrities

ജാസ്മിനും ഡെയ്സിയും തമ്മിൽ അങ്കം മുറുകുന്നു, വലിയ കൂട്ടായിരുന്നല്ലോ ഇവർക്കിതെന്തു പറ്റിയെന്ന് ആരാധകർ ; ഡോക്ടർമച്ചാന്റെ ചതി പ്രയോഗങ്ങൾ ഇഷ്ടപ്പെടാതെ സഹമത്സരാർത്ഥികൾ

117

മിനിസ്‌ക്രീൻ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട പരിപാടിയാണ് ബിഗ് ബോസ്. സംബവബഹുലമായി തന്നെ ആദ്യ ആഴ്ച പിന്നിട്ടിരിയ്ക്കുകയാണ് ബിഗ് ബോസ് സീസൺ 4. ബിഗ് ബോസ് വീട്ടിൽ എല്ലാവരും തങ്ങൾ മികച്ച മത്സരാർത്ഥികളാണെന്ന് തെളിയിക്കാനുള്ള ശ്രമത്തിലാണ്. എല്ലാവരും ഗെയിം കളിക്കാൻ തയ്യാറായി തന്നെയാണ് എത്തിയിരിക്കുന്നത്.

ബിഗ് ബോസിൽ നിന്ന് വലിയ ബഹളങ്ങൾ കേട്ടു തുടങ്ങുമ്പോൾ പ്രേക്ഷകർ ഇപ്പോൾ തിരക്കുന്നത് അവിടെ ഡോ. റോബിനും ജാസ്മിനും ഉണ്ടോ എന്നാണ്. രണ്ടുപേരും തമ്മിൽ സംസാരിക്കുന്നത് തന്നെ വഴക്കിടാനാണോ എന്നു പോലും തോന്നിപ്പോകും. ഇപ്പോഴും ഇതേ അവസ്ഥതന്നെയാണ് ഇരുവർക്കും ഇടയിൽ സംഭവിക്കുന്നത്.

Advertisements

ALSO READ

എന്റെ സുഹൃത്തിനെ കാണാൻ എനിക്കായില്ലെങ്കിലും എന്റെ മകന് ഭാവന ചേച്ചിയുമായുള്ള സർപ്രൈസ് മീറ്റിംഗ് ഉണ്ടായിരുന്നു ; അവൾ സന്തോഷവതിയും കരുത്തുറ്റവളുമായി നിൽക്കുന്നത് കണ്ടതിൽ സന്തോഷം : ചിത്രങ്ങൾ പങ്കു വച്ച് ചാക്കോച്ചൻ

ഡോക്ടർ ചതിയനാണെന്ന് പലപ്പോഴും ജാസ്മിൻ ആരോപിച്ചിരുന്നു. ഇപ്പോൾ വീണ്ടും ഇതേ ആരോപണം ആവർത്തിക്കുകയാണ് ജാസ്മിൻ. റോബിൻ ബിഗ് ബോസിൽ എത്തിയത് മത്സരിക്കാൻ മാത്രമാണെന്ന് പറയുമ്പോഴും ഇതിൽ മറ്റുള്ളവരെ പറ്റിച്ച് വിജയിക്കാൻ നോക്കുന്നത് എന്തിനാണെന്നാണ് ജാസ്മിൻ ചോദിക്കുന്നത്. ഇതേ ചോദ്യം മറ്റ് പല മത്സരാർത്ഥികളും ആവർത്തിക്കുകയും ചെയ്യുന്നുണ്ട്. ഇത് ഏറ്റവും കൂടുതൽ ആവർത്തിക്കുന്നത് ജാസ്മിൻ ആണെന്നുമാത്രം.

ഇപ്പോൾ അങ്കം മുറുകുന്നത് ജാസ്മിനും ഡെയ്സിയും തമ്മിലാണ്. ഡെയ്സിയും ജാസ്മിനും ബിഗ് ബോസിലേക്ക് വന്ന ദിവസങ്ങളിൽ വലിയ സൗഹൃദത്തിലായിരുന്നു. പെട്ടെന്ന് ഇരുവർക്കും ഇടയിൽ എന്താണ് സംഭവിച്ചത് എന്ന ചോദ്യമാണ് പ്രേക്ഷകർ ചോദിക്കുന്നത്. എന്നോട് ചൊറിയാൻ വരേണ്ട ജാസ്മിൻ, മറ്റുള്ളവരെ പോലെ ഞാൻ പേടിക്കില്ല എന്നൊക്കെയാണ് ഡെയ്സി പറയുന്നത്. വീഡിയോയിൽ ഇരുവരും മുഖാമുഖം നിൽക്കുന്നതും കാണാൻ സാധിക്കുന്നുണ്ട്.

ALSO READ

നായികയുമായുള്ള ലിപ് ലോക്ക് രംഗം ചിത്രീകരിച്ച് കഴിഞ്ഞ ശേഷം തനിയ്ക്ക് നേരിയ ചൂട് അനുഭവപ്പെട്ടു ; പുതിയ ചിത്രത്തിലെ ലിപ് ലോക്ക് രംഗങ്ങൾ ചിത്രീകരിച്ച സാഹചര്യത്തെ കുറിച്ച് അശോക് സെൽവൻ

Advertisement