ജസ്‌നയുടെ ആഗ്രഹം സഫലമാക്കികൊടുത്ത് സുരേഷ് ഗോപി; താന്‍ വരച്ച ഫോട്ടോ പ്രധാനമന്ത്രിയ്ക്ക് കൊടുത്ത് ജസ്‌ന

94

കൊടുക്കുന്ന വാക്ക് അതേപോലെ പാലിക്കുന്ന വ്യക്തി കൂടിയാണ് സുരേഷ് ഗോപി. ഇപ്പോഴിതാ അത്തരം ഒരു വാക്ക് പാലിച്ചിരിക്കുകയാണ് നടൻ. മകളുടെ വിവാഹ തിരക്കിനിടയിൽ പോലും ജസ്‌ന സലീമിന്റെ ആഗ്രഹം സുരേഷ് ഗോപി സഫലമാക്കി കൊടുത്തു.

Advertisements

ഗുരുവായൂർ അമ്പലത്തിൽ കൃഷ്ണന്റെ ചിത്രങ്ങൾ വരച്ച് സമ്മാനിച്ച് ശ്രദ്ധനേടിയ താരമാണ് ജസ്‌ന. താൻ വരച്ച ശ്രീകൃഷ്ണന്റെ ഫോട്ടോ പ്രധാനമന്ത്രിക്ക് കൊടുക്കണം എന്നത് ജസ്‌നയുടെ ആഗ്രഹമായിരുന്നു. ഇതിന് തന്നെ സഹായിച്ചത് സുരേഷ് ഗോപി ആണെന്ന് ജസ്‌ന പറയുന്നു.

‘പ്രധാനമന്ത്രിക്ക് ഫോട്ടോ കൊടുക്കാനും ഏട്ടന്റെ മകളുടെ കല്യാണം കൂടാനും വേണ്ടിയിട്ടാണ് വന്നത്. രാവിലെ ഗുരുവായൂർ അമ്പലത്തിൽ നിന്നും ഇറങ്ങിയപ്പോഴാണ് പ്രധാനമന്ത്രിയ്ക്ക് ഫോട്ടോ കൊടുത്തത്. ഒരു കാര്യത്തിൽ സന്തോഷവും അത്ഭുതവും ഉണ്ട്. എന്റെ ചിത്രങ്ങൾ പ്രധാനമന്ത്രിക്ക് കൊടുക്കാനായി കുറേക്കാലമായി സുരേഷേട്ടൻ ട്രൈ ചെയ്യുന്നുണ്ട്.

also read
കോടിക്കണക്കിന് ഭാവങ്ങളും ആയിരക്കണക്കിന് ചിന്തകളും; പ്രണയത്തെ കുറിച്ചുള്ള മഞ്ജുവിന്റെ പോസ്റ്റ്
നമുക്ക് ഗുരുവായൂരപ്പന്റെ നടയിൽ വച്ച് തന്നെ കൊടുക്കാമെന്ന് പറഞ്ഞ്, സ്വന്തം മകളുടെ വിവാഹം പോലും നോക്കാതെ എനിക്കുള്ള പേപ്പറുകൾ ശരിയാക്കി തന്നു. അത് കൊടുക്കാൻ പറ്റിയതിൽ വലിയൊരു സന്തോഷമുണ്ട്. സുരേഷേട്ടൻ എനിക്കൊരു സെറ്റ് സാരി സമ്മാനമായി തരികയും ചെയ്തു. മകളുടെ വിവാഹം എന്നത് ഏതൊരു മനുഷ്യനും ഭയങ്കര ടെൻഷൻ ആയി നിൽക്കുന്ന സമയമാണ്. പണക്കാരനായാലും പാവപ്പെട്ടവനായാലും.

ആ തിരിക്കിനിടയിലും എനിക്കൊരു സമ്മാനം തരിക എന്ന് പറയുന്നത് ഭയങ്കര സന്തോഷം തന്നെയാണ്. സുരേഷേട്ടനുമായി ഒൻപത് വർഷത്തെ പരിചയമുണ്ട്’, എന്നാണ് ജസ്‌നയുടെ പ്രതികരണം.

 

Advertisement