സ്വന്തം മകളുടെ വിവാഹത്തിരക്കിലും കൊടുത്ത വാക്ക് മറന്നില്ല, ജസ്‌നയുടെ ആഗ്രഹം സാധിച്ച് കൊടുത്ത് സുരേഷ് ഗോപി, കൈയ്യടി

112

രാഷ്ട്രീയ പ്രവര്‍ത്തകനും മലയാള സിനിമയിലെ സൂപ്പര്‍താരവുമായ സുരേഷ് ഗോപിയുടെ മകളുടെ വിവാഹമായിരുന്നു കഴിഞ്ഞ ദിവസം നടന്നത്. കേരളക്കര അടുത്തിടെ കണ്ടതില്‍ വെച്ച് ഏറ്റവും വലിയ താരവിവാഹമായിരുന്നു സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യയുടേത്.

Advertisements

കഴിഞ്ഞ ദിവസം ഗുരുവായൂരില്‍ വെച്ചായിരുന്നു ഭാഗ്യയുടെയും ശ്രേയസിന്റെയും വിവാഹം നടന്നത്. ഒരാഴ്ച നീണ്ട വിവാഹ പരിപാടികളില്‍ സംഗീത്, മെഹന്ദി, അടക്കമുള്ള എല്ലാ പരിപാടികളും ഉണ്ടായിരുന്നു. പ്രധാനമന്ത്രിയുള്‍പ്പെടെ നിരവധി പ്രമുഖര്‍ ഭാഗ്യയുടെ വിവാഹത്തില്‍ പങ്കെടുത്തിരുന്നു.

Also Read:ആ ധാരണകള്‍ തെറ്റാണ്, ലാലേട്ടന്റെ കൂടെ അഭിനയിക്കാന്‍ ആര്‍ക്കാണ് ആഗ്രഹമില്ലാത്തത്, എനിക്ക് ഇനിയും സിനിമ ചെയ്യണം, തുറന്നുപറഞ്ഞ് മഞ്ജു വാര്യര്‍

പ്രധാനമന്ത്രി എത്തുന്നതുകൊണ്ടു തന്നെ ഗുരുവായൂരില്‍ കനത്ത സുരക്ഷയായിരുന്നു ഒരുക്കിയത്. വിവാഹത്തിന് ഭാഗ്യയായിരുന്നു എല്ലാവരുടെയും ശ്രദ്ധാകേന്ദ്രം. വളരെ ലളിതമായ വെഡ്ഡിങ് ലുക്കായിരുന്നു ഭാഗ്യയുടേത്. ഒരു താരപുത്രി വിവാഹത്തിന് ഇങ്ങനെ അണിഞ്ഞൊരുങ്ങുന്നത് ഇതാദ്യമായിട്ടാവും.

ഇപ്പോഴിതാ മകളുടെ വിവാഹത്തിരക്കിലും സുരേഷ് ഗോപി ജസ്‌ന സലിമെന്ന യുവതിയുടെ ആഗ്രഹം നടത്തിക്കൊടുത്തിരിക്കുകയാണ്. ഗുരുവായൂര്‍ക്ഷേത്രത്തില്‍ കൃഷ്ണന്റെ ചിത്രങ്ങള്‍ വരച്ച് സമ്മാനിച്ച് ശ്രദ്ധനേടിയ ചിത്രകാരിയാണ് ജസ്‌ന സലിം.

താന്‍ വരച്ച ശ്രീകൃഷ്ണന്റെ ചിത്രം പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് കൊടുക്കാന്‍ ജസ്‌നയെ സഹായിച്ചത് സുരേഷ് ഗോപിയായിരുന്നു. ഏട്ടന്റെ മകളുടെ വിവാഹം കൂടാനും താന്‍ വരച്ച ഫോട്ടോ പ്രധാനമന്ത്രിക്ക് കൊടുക്കാനുമാണ് താന്‍ ഗുരുവായൂരില്‍ വന്നതെന്നും ക്ഷേത്രത്തില്‍ നിന്നും ഇറങ്ങിയപ്പോള്‍ ഫോട്ടോ പ്രധാനമന്ത്രിക്ക് കൊടുത്തുവെന്നും ജസ്‌ന പറയന്നു.

തന്റെ ചിത്രങ്ങള്‍ പ്രധാനമന്ത്രിക്ക് കൊടുക്കാന്‍ കുറേക്കാലമായി സുരേഷേട്ടന്‍ ട്രൈ ചെയ്യുന്നുണ്ട്. അങ്ങനെ ഗുരുവായൂരില്‍ വരുമ്പോള്‍ കൊടുക്കാമെന്ന് തീുമാനിക്കുകയായിരുന്നുവെന്നും മകളുടെ വിവാഹത്തിരക്കിലും സുരേഷേട്ടന്‍ അതിനുള്ള പേപ്പറുകള്‍ ശരിയാക്കി തന്നുവെന്നും തന്റെ ആഗ്രഹം സാധിപ്പിച്ച് തന്നുവെന്നും തനിക്ക് ഒരു സെറ്റ് സാരിയും സുരേഷേട്ടന്‍ സമ്മാനമായി ചതന്നുവെന്നും ജസ്‌ന പറയുന്നു.

Advertisement