പ്രധാനമന്ത്രിക്ക് അരികെ കൈകെട്ടി മമ്മൂട്ടി, വേറെ ആളെ നോക്ക് എന്ന് കുറിച്ച് പോസ്റ്റുമായി ശീതള്‍ ശ്യാം, സഹോദരിയുടെ വിവാഹത്തിരക്കിലും കിടലന്‍ മറുപടിയുമായി ഗോകുല്‍ സുരേഷ്

848

രാഷ്ട്രീയ പ്രവര്‍ത്തകനും മലയാള സിനിമയിലെ സൂപ്പര്‍താരവുമായ സുരേഷ് ഗോപിയുടെ മകളുടെ വിവാഹമായിരുന്നു കഴിഞ്ഞ ദിവസം നടന്നത്. കേരളക്കര അടുത്തിടെ കണ്ടതില്‍ വെച്ച് ഏറ്റവും വലിയ താരവിവാഹമായിരുന്നു സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യയുടേത്.

Advertisements

കഴിഞ്ഞ ദിവസം ഗുരുവായൂരില്‍ വെച്ചായിരുന്നു ഭാഗ്യയുടെയും ശ്രേയസിന്റെയും വിവാഹം നടന്നത്. ഒരാഴ്ച നീണ്ട വിവാഹ പരിപാടികളില്‍ സംഗീത്, മെഹന്ദി, അടക്കമുള്ള എല്ലാ പരിപാടികളും ഉണ്ടായിരുന്നു. പ്രധാനമന്ത്രിയുള്‍പ്പെടെ നിരവധി പ്രമുഖര്‍ ഭാഗ്യയുടെ വിവാഹത്തില്‍ പങ്കെടുത്തിരുന്നു.

Also Read:ആ ധാരണകള്‍ തെറ്റാണ്, ലാലേട്ടന്റെ കൂടെ അഭിനയിക്കാന്‍ ആര്‍ക്കാണ് ആഗ്രഹമില്ലാത്തത്, എനിക്ക് ഇനിയും സിനിമ ചെയ്യണം, തുറന്നുപറഞ്ഞ് മഞ്ജു വാര്യര്‍

പ്രധാനമന്ത്രി എത്തുന്നതുകൊണ്ടു തന്നെ ഗുരുവായൂരില്‍ കനത്ത സുരക്ഷയായിരുന്നു ഒരുക്കിയത്. മമ്മൂട്ടിയും മോഹന്‍ലാലും ഉള്‍പ്പെടെ ഭാഗ്യയുടെ വിവാഹം കാണാനായി ഗുരുവായൂരില്‍ എത്തിയിരുന്നു. പ്രധാനമന്ത്രിയുടെ അടുത്ത് മമ്മൂട്ടി കൈകെട്ടി നില്‍ക്കുന്ന ഒരു ചിത്രം അതിനിടെ സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചിരുന്നു.

ഈ ചിത്രം ട്രാന്‍സ്‌ജെന്‍ഡര്‍ ആക്ടിവിസ്റ്റായ ശീതള്‍ ശ്യാം പങ്കുവെച്ചിരുന്നു. വേറേ ആളെ നോക്ക് എന്ന വാക്കുകളോടെയായിരുന്നു ശീതളിന്റെ പോസ്റ്റ്. ഈ പോസ്റ്റ് ശ്രദ്ധയില്‍പ്പെട്ടതോടെ സുരേഷ് ഗോപിയുടെ മകനും നടനുമായ ഗോകുല്‍ ഇതില്‍ പ്രതികരിച്ച് ഉടന്‍ തന്നെ രംഗത്തെത്തി.

Also Read:ആ ധാരണകള്‍ തെറ്റാണ്, ലാലേട്ടന്റെ കൂടെ അഭിനയിക്കാന്‍ ആര്‍ക്കാണ് ആഗ്രഹമില്ലാത്തത്, എനിക്ക് ഇനിയും സിനിമ ചെയ്യണം, തുറന്നുപറഞ്ഞ് മഞ്ജു വാര്യര്‍

ചില ആളുകള്‍ ഇങ്ങനെയാണ് പകുതി വിവരങ്ങള്‍ മാത്രം വിഴുങ്ങുകയും ബാക്കി നെഗറ്റിവിറ്റി ഛര്‍ദിക്കുകയും ചെയ്യുമെന്നായിരുന്നു ഗോകുലിന്റെ മറുപടി. ഗോകുലിന്റെ പേഴ്‌സണല്‍ അക്കൗണ്ടില്‍ നിന്നായിരുന്നു പ്രതികരണം. നിരവധി പേരാണ് ഈ പോസ്റ്റ് ലൈക്കടിച്ചത്.

Advertisement