ഇനി ഇന്‍സ്റ്റഗ്രാം ആന്‍ഡ് ഫേസ്ബുക്ക് പോസ്റ്റുകള്‍ ഇടുന്നില്ല, ഞാന്‍ മിണ്ടാതിരുന്നാല്‍ എല്ലാര്‍ക്കും സമാധാനം കിട്ടും ; അല്‍ഫോന്‍സ് പുത്രന്‍

31

പ്രേമം എന്ന ഒറ്റ ചിത്രം മതി സംവിധായകൻ അൽഫോൻസ് പുത്രനെ കുറിച്ച് പറയാൻ. അത്രയ്ക്കും ഹിറ്റായ ചിത്രമായിരുന്നു ഇത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ സജീവം ആണ് ഇദ്ദേഹം. അൽഫോൻസ് പങ്കുവെക്കുന്ന പോസ്‌റ്റെല്ലാം വൈറൽ ആവാറുണ്ട്.

Advertisements

ഇപ്പോഴിതാ താൻ ഇൻസ്റ്റഗ്രാമിൽ പോസ്റ്റിടുന്നത് തന്റെ അമ്മക്കും അച്ഛനും പെങ്ങൾമാർക്കും ഇഷ്ടമല്ലാത്തത് കൊണ്ട് ഇനി താൻഇൻസ്റ്റഗ്രാം ആൻഡ് ഫേസ്ബുക്ക് പോസ്റ്റുകൾ ഇടുന്നില്ല എന്ന് തീരുമാനിച്ചു, എന്ന് അറിയിച്ച് എത്തിയിരിക്കുകയാണ് അൽഫോൻസ് പുത്രൻ.

‘ഞാൻ ഇൻസ്റ്റഗ്രാമിൽ പോസ്റ്റിടുന്നത് എന്റെ അമ്മക്കും അച്ഛനും പെങ്ങൾമാർക്കും ഇഷ്ടമല്ലാത്തത് കൊണ്ടും അവരെ ഏതൊക്കെയോ ബന്ധുക്കൾ പറഞ്ഞ് പേടിപ്പിക്കുന്നത് കൊണ്ടും ഞാൻ ഇനി ഇൻസ്റ്റഗ്രാം ആൻഡ് ഫേസ്ബുക്ക് പോസ്റ്റുകൾ ഇടുന്നില്ല എന്ന് തീരുമാനിച്ചു. ഞാൻ മിണ്ടാതിരുന്നാൽ എല്ലാർക്കും സമാധാനം കിട്ടും എന്ന് പറയുന്നു. എന്നാൽ അങ്ങനെ ആവട്ടെ. ഒരുപാട് പേരോട് നന്ദിയുണ്ട്’, എന്നാണ് അൽഫോൺസ് പുത്രൻ കുറിച്ചത്.

അതേസമയം നേരം, പ്രേമം സിനിമകളിലൂടെ മലയാളികൾക്ക് പ്രിയങ്കരനായി മാറിയ സംവിധായകനാണ് അൽഫോൺസ് പുത്രൻ. ഏഴ് വർഷത്തിന് ശേഷം അൽഫോൺസ് പുത്രൻ മറ്റൊരു സിനിമയുമായി എത്തുമ്പോൾ ആരാധകർക്ക് ഏറെ പ്രതീക്ഷകളുണായിരുന്നു. പൃഥ്വിരാജ്-നയൻതാര-അൽഫോൺസ് പുത്രൻ കൂട്ടുകെട്ടിൽ എത്തിയ ഗോൾഡ് എന്നാൽ ആരാധകരെ നിരാശരാക്കിയെന്നാണ് റിപ്പോർട്ടുകൾ പറഞ്ഞത്. വൻ ഹൈപ്പോടെ എത്തിയ ചിത്രത്തിന് പക്ഷേ വേണ്ടത്ര പ്രകടനം കാണിക്കാൻ സാധിച്ചിരുന്നില്ല.

 

Advertisement