ഞാന്‍ മുപ്പത്തിയഞ്ച് വര്‍ഷം കൊണ്ട് ഉണ്ടാക്കിയ സ്‌നേഹം, ഇനി ഞാന്‍ പ്രേക്ഷകരെ നിരാശപ്പെടുത്തില്ല, നൂറുശതമാനം ഉറപ്പ്, ജയറാം പറയുന്നു

104

വലിയൊരു ഇടവേളക്ക് ശേഷം മലയാളികളുടെ പ്രിയ നടന്‍ ജയറാം നായകനായി ഏറ്റവും പുതിയ ചിത്രമാണ് അബ്രഹം ഓസ്ലര്‍. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് ചിത്രം തിയ്യേറ്ററുകളിലെത്തിയത്. അബ്രഹാം ഓസ്ലര്‍ സംവിധാനം ചെയ്തിരിക്കുന്നത് മിഥുന്‍ മാനുവല്‍ തോമസാണ്.

Advertisements

അഞ്ചാംപാതിരയെന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം മിഥുന്‍ സംവിധാനം ചെയ്ത ചിത്രമാണ് അബ്രഹാം ഓസ്ലര്‍. ഒരു ഇമോഷണല്‍ ക്രൈം ത്രില്ലറാണ് ചിത്രം. തിയ്യേറ്ററുകളില്‍ നിന്നും ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. എന്നാല്‍ ബോക്സ് ഓഫീസില്‍ വലിയ മുന്നേറ്റമാണുണ്ടായിരിക്കുന്നത്.

Also Read:ഞാനും സുരേഷ് ഗോപിയും ബിജെപിയില്‍ വന്നത് ഒരേ ദിവസം, അദ്ദേഹം എത്ര മുന്നോട്ട് പോയി, പാര്‍ട്ടിക്ക് എന്നോടുള്ള സമീപനം വേറെ, തുറന്ന് പറഞ്ഞ് കൊല്ലം തുളസി

അബ്രഹാം ഓസ്ലറില്‍ മലയാള സിനിമയിലെ താരാരാജാവ് മമ്മൂട്ടിയും അതിഥി വേഷത്തില്‍ എത്തുന്നുണ്ട്. ഒരുകാലത്ത് മലയാളത്തില്‍ ഹിറ്റുകള്‍ സമ്മാനിച്ച ജയറാമിന്റെ ഒരു വമ്പന്‍ തിരിച്ചുവരവ് കൂടിയാണ് ഈ ചിത്രമെന്നുതന്നെ പറയാം.

ഇപ്പോഴിതാ ചിത്രത്തെ കുറിച്ച് ജയറാം പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്. ചിത്രം കാണാനായി അമ്മമാരും കുട്ടികളും എല്ലാവരും ഒന്നിച്ച് തിയ്യേറ്ററില്‍ വന്ന് ടിക്കറ്റെടുക്കുന്നത് താന്‍ കണ്ടുവെന്നും താന്‍ മുപ്പത്തിയഞ്ച് വര്‍ഷം കൊണ്ട് ഉണ്ടാക്കിയെടുത്ത സ്‌നേഹമാണതെന്നും താന്‍ ഇനി അത് മിസ്സാക്കില്ലെന്നും ജയറാം പറഞ്ഞു.

Also Read:മമ്മൂട്ടിക്ക് മുന്‍പ് ഈ വേഷം ചെയ്യാന്‍ പരിഗണിച്ചത് ആദ്യം മറ്റൊരു താരത്തെ ; ജയറാം പറയുന്നു

താന്‍ ഇനി പ്രേക്ഷകരെ നിരാശപ്പെടുത്തില്ല. അക്കാര്യം നൂറുശതമാനം ഉറപ്പിക്കാമെന്നും കഴിഞ്ഞ ദിവസം തിയ്യേറ്റില്‍ പോയപ്പോള്‍ എക്‌സ്ട്രാ ഷോയൊക്കെ ഉള്ളതു കണ്ടുവെന്നും ഇതൊക്കെ കൊണ്ടുവരണമെങ്കില്‍ കുടുംബപ്രേക്ഷകര്‍ തന്നെ വേണമെന്നും ജയറാം പറഞ്ഞു.

Advertisement