എന്നെ താരപദവിയിലേക്ക് എത്തിച്ചത് ആ സംവിധായകന്‍, ദുര്‍ഘടകമായ ഒരുഘട്ടത്തില്‍ റീ ലൈഫ് തന്ന് സഹായിച്ചു, വെളിപ്പെടുത്തലുമായി ജയറാം

331

വലിയൊരു ഇടവേളക്ക് ശേഷം മലയാളികളുടെ പ്രിയ നടന്‍ ജയറാം നായകനായി ഏറ്റവും പുതിയ ചിത്രമാണ് അബ്രഹം ഓസ്ലര്‍. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് ചിത്രം തിയ്യേറ്ററുകളിലെത്തിയത്. അബ്രഹാം ഓസ്ലര്‍ സംവിധാനം ചെയ്തിരിക്കുന്നത് മിഥുന്‍ മാനുവല്‍ തോമസാണ്.

Advertisements

അഞ്ചാംപാതിരയെന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം മിഥുന്‍ സംവിധാനം ചെയ്ത ചിത്രമാണ് അബ്രഹാം ഓസ്ലര്‍. ഒരു ഇമോഷണല്‍ ക്രൈം ത്രില്ലറാണ് ചിത്രം. തിയ്യേറ്ററുകളില്‍ നിന്നും ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. എന്നാല്‍ ബോക്‌സ് ഓഫീസില്‍ വലിയ മുന്നേറ്റമാണുണ്ടായിരിക്കുന്നത്.

Also Read:ഞാന്‍ നടനാവാന്‍ ആഗ്രഹിച്ച ആളാണ്, ഇതുവരെയും ആഗ്രഹം പൂര്‍ത്തിയായിട്ടില്ല, കഥാപാത്രങ്ങളോട് ഇപ്പോഴും ആര്‍ത്തിയാണ്, തുറന്നുപറഞ്ഞ് മമ്മൂട്ടി

അബ്രഹാം ഓസ്ലറില്‍ മലയാള സിനിമയിലെ താരാരാജാവ് മമ്മൂട്ടിയും അതിഥി വേഷത്തില്‍ എത്തുന്നുണ്ട്. ഒരുകാലത്ത് മലയാളത്തില്‍ ഹിറ്റുകള്‍ സമ്മാനിച്ച ജയറാമിന്റെ ഒരു വമ്പന്‍ തിരിച്ചുവരവ് കൂടിയാണ് ഈ ചിത്രമെന്നുതന്നെ പറയാം.

ഇപ്പോഴിതാ സംവിധായകന്‍ രാജസേനനെ കുറിച്ച് ജയറാം പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്. ഒരു ഘട്ടില്‍ തനിക്ക് റീ ലൈഫ് തന്ന സംവിധായകനാണ് രാജസേനനെന്നും അദ്ദേഹത്തിന്റെ മേലേപ്പറമ്പിലെ ആണ്‍വീട് എന്ന ചിത്രം കേരളത്തിന്റെ അതിര്‍ത്തി കടന്നുവരെ പോയിട്ടുണ്ടെന്നും ജയറാം പറയുന്നു.

Also Read:ഒത്തിരി സമ്മാനങ്ങളുമായി വീണ്ടും സുധിയുടെ വീട്ടിലെത്തി ലക്ഷ്മി നക്ഷത്ര, പുതിയ വീടിന്റെ വിശേഷങ്ങളും പങ്കുവെച്ച് താരം

അദ്ദേഹത്തിന്റെ പല സിനിമകളും തന്നെ കുടുംബപ്രേക്ഷകര്‍ക്കിടയില്‍ സ്വീകാര്യനാക്കാന്‍ സഹായിച്ചിട്ടുണ്ട്. മേലേപ്പറമ്പിലെ ആണ്‍വീട് അതിനുള്ള വലിയ ഉദാഹരണമായിരുന്നുവെന്നും അതിന് ശേഷം തന്റെ താരപദവി ഉയരാന്‍ തുടങ്ങിയെന്നും ജയറാം പറയുന്നു.

Advertisement