Home Entertainment Celebrities

വിവാഹം ഉടനെ വേണം, അറേഞ്ച്ഡ് മാരേജ് ആയിരിക്കില്ല, ഒടുവില്‍ മനസ്സുതുറന്ന് സ്വാസിക

83

സീരിയല്‍ രംഗത്ത് നിന്ന് മലയാളികള്‍ക്ക് ലഭിച്ച മികച്ച നടിയാണ് സ്വാസിക. അഭിനയത്തിന് പുറമേ അവതാരികയായും, നര്‍ത്തകിയായും സ്വാസികയെ പ്രേക്ഷകര്‍ സ്വീകരിച്ച് കഴിഞ്ഞു. സീരിയല്‍ രംഗത്തിലൂടെയാണ് സ്വാസികയെ എല്ലാവരും അറിഞ്ഞ് തുടങ്ങിയത്.

Advertisements

പക്ഷെ നടി അഭിനയരംഗത്തേക്ക് കടന്ന് വന്നത് സിനിമയിലൂടെയായിരുന്നു. തമിഴ് സിനിമയിലൂടെയായിരുന്നു സ്വാസികയുടെ അരങ്ങേറ്റം. അഭിനയ പ്രാധാന്യമുള്ള നിരവധി വേഷങ്ങള്‍ ഇതിനോടകം സ്വാസിക ചെയ്തു കഴിഞ്ഞു. സിദ്ധാര്‍ഥ് ഭരതന്റെ ചതുരം എന്ന സിനിമയിലൂടെ ടൈറ്റില്‍ റോളിലും സ്വാസിക എത്തി.

Also Read:എന്നെ താരപദവിയിലേക്ക് എത്തിച്ചത് ആ സംവിധായകന്‍, ദുര്‍ഘടകമായ ഒരുഘട്ടത്തില്‍ റീ ലൈഫ് തന്ന് സഹായിച്ചു, വെളിപ്പെടുത്തലുമായി ജയറാം

ഇന്ന് മലയാളികളുടെ പ്രിയപ്പെട്ട നടിമാരില്‍ ഒരാളാണ് സ്വാസിക. സോഷ്യല്‍മീഡിയയിലും ഒത്തിരി സജീവമാണ്താരം. ഇപ്പോഴിതാ തന്റെ പുതിയ ചിത്രത്തിന്റെ പ്രൊമോഷന്‍ പരിപാടിക്കിടെ വിവാഹത്തെ കുറിച്ച് സ്വാസിക പറഞ്ഞ കാര്യങ്ങളാണ് ആരാധകര്‍ക്കിടയില്‍ ശ്രദ്ധനേടുന്നത്.

എന്തായാലും വിവാഹം കഴിക്കണം. തനിക്ക് അതിനോട് താത്പര്യമുണ്ടെന്നും തന്റെ കൂടെ ഒരാള്‍ ഉണ്ടാവുന്നത് ഒത്തിരി ഇഷ്ടമാണെന്നും താനൊരിക്കലും വിവാഹത്തെ എതിര്‍ക്കുകയോ പേടിക്കുകയോ ചെയ്യുന്നില്ലെന്നും എത്രയും വേഗം തന്റെ വിവാഹം നടക്കണമെന്നാണ് ആഗ്രഹമെന്നും സ്വാസിക പറയുന്നു.

Also Read:ഒത്തിരി സമ്മാനങ്ങളുമായി വീണ്ടും സുധിയുടെ വീട്ടിലെത്തി ലക്ഷ്മി നക്ഷത്ര, പുതിയ വീടിന്റെ വിശേഷങ്ങളും പങ്കുവെച്ച് താരം

വിവാഹത്തിന്റെ കാര്യങ്ങളെല്ലാം നടക്കുന്നുണ്ട്. തന്റേത് അറേഞ്ച്ഡ് മാരേജ് ആയിരിക്കില്ലെന്നും ലവ് മാരേജ് ആയിരിക്കുമെന്നും പെണ്ണുകാണലൊന്നും ഇല്ലെന്നും തനിക്ക് ലിവിംഗ് ടുഗെദറിനോട് താത്പര്യമില്ലെന്നും സ്വാസിക പറയുന്നു.

Advertisement