നീയത് ചെയ്യണമെന്ന് സുരേഷ് പറഞ്ഞു, ഹിറ്റായപ്പോള്‍ വിളിച്ച് അഭിനന്ദിച്ചു, സാമജവന പാട്ടുപാടുന്ന വീഡിയോയെ കുറിച്ച് ജയറാം പറയുന്നു

80

തെന്നിന്ത്യയില്‍ ആകെ ഹിറ്റായി തീര്‍ന്ന സിനിമകളിലൊന്നായിരുന്നു അങ്ങ് വൈകുണ്ഠപുരത്ത്. അല്ലു അര്‍ജുന്‍ കേന്ദ്ര കഥാപാത്രമായി എത്തിയ ഈ ചിത്രത്തിലെ എല്ലാ പാട്ടുകളും വമ്പന്‍ ഹിറ്റുകളായിരുന്നു. അടുത്തിടെ മലയാളത്തിന്റെ സ്വന്തം പ്രിയനടന്‍ സുരേഷ് ഗോപി ഈ ചിത്രത്തിലെ സാമജവരഗമന എന്ന ഗാനം ആലപിക്കുന്നതിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു.

Advertisements

ഒരു ടെലിവിഷന്‍ പരിപാടിക്കിടെയായിരുന്നു സുരേഷ് ഗോപി ഈ പാട്ടുപാടിയത്. ഇതിന് പിന്നാലെ സുരേഷ് ഗോപിയെ അനുകരിച്ച് വീഡിയോയുമായി തെന്നിന്ത്യന്‍ സിനിമാതാരം ജയറാമും രംഗത്തെത്തിയിരുന്നു. ഇന്‍സ്റ്റഗ്രാമിലാണ് ജയറാം വീഡിയോ പങ്കുവെച്ചിരുന്നത്.

Also Read: ഓരോ കുട്ടികള്‍ ജനിക്കുമ്പോഴും തേടിയെത്തിയത് ഓരോ അവാര്‍ഡുകള്‍, ഓസ്‌കാര്‍ കിട്ടുമെങ്കില്‍ നാലാമത്തെ കുട്ടിക്കായി താന്‍ റെഡിയാണെന്ന് സുരാജ് വെഞ്ഞാറന്മൂട്

ഈ വീഡിയോ സോഷ്യല്‍മീഡിയ ഒന്നടങ്കം ഏറ്റെടുത്തിരുന്നു. ജയറാം വീഡിയോ പങ്കുവെച്ച് നിമിഷങ്ങള്‍ക്കുള്ളിലാണ് അത് വൈറലായത്. ഇപ്പോഴിതാ ആ വീഡിയോ കുറിച്ചും സുരേഷ് ഗോപിയെ കുറിച്ചും സംസാരിക്കുകയാണ് പ്രിയതാരം ജയറാം.

വീഡിയോ വൈറലായതിന് പിന്നാലെ താന്‍ സുരേഷിനെ കോള്‍ ചെയ്തിരുന്നു. ചെയ്തത് കൂടിപ്പോയോ എന്ന് ചോദിച്ചുവെന്നും ഒന്നുമില്ല വളരെ നന്നായിട്ടുണ്ടെന്നായിരുന്നു സുരേഷിന്റെ മറുപടിയെന്നും ജയറാം പറയുന്നു.ഗോസ്റ്റ് എന്ന പുതിയ ചിത്രത്തിന്റെ പ്രൊമൊഷനുമായി ബന്ധപ്പെട്ടുള്ള വാര്‍ത്തസമ്മേളനത്തില്‍ സംസാരിക്കവെയാണ് ജയറാം ഇ്ക്കാര്യം പറഞ്ഞത്.

Also Read: അവര്‍ ബന്ധങ്ങള്‍ താറുമായ കുടുംബത്തിലുള്ളവരായിരിക്കും, മകള്‍ ഹന്‍സികയെ കെട്ടിപ്പിടിച്ച് ചുംബച്ചിതിനെ വിമര്‍ശിച്ചവര്‍ക്ക് കിടിലന്‍ മറുപടിയുമായി കൃഷ്ണകുമാര്‍

കണ്ണനായിരുന്നു തനിക്ക് സുരേഷ് ഗോപിയുടെ വീഡിയോ കാണിച്ചുതന്നത്. കണ്ടപ്പോള്‍ തനിക്ക് ഒത്തിരി ഇഷ്ടമായി എന്നും അപ്പോള്‍ തന്നെ സുരേഷിനെ വിളിച്ച് അഭിനന്ദിച്ചുവെന്നും അതിന് ശേഷമായിരുന്നു ആ വീഡിയോയില്‍ തമാശയായി എന്തെങ്കിലും ചെയ്താലോ എന്ന് ആലോചിച്ചതെന്നും അങ്ങനെ സുരേഷിന്റെ അനുവാദം വാങ്ങി വീഡിയോ റീക്രിയേറ്റ് ചെയ്തുവെന്നും ജയറാം പറയുന്നു.

Advertisement