അവളെ അഴിച്ച് വിട്ടിരിക്കുവാണോ, നീയൊക്കെ എന്ത് ഭര്‍ത്താവാണ് എന്ന് സ്ത്രീകള്‍ വരെ ചോദിച്ചു, സോഷ്യല്‍മീഡിയയില്‍ നിന്നും നേരിട്ട ചോദ്യങ്ങളെ കുറിച്ച് ജീവ പറയുന്നു

90

മലയാളം മിനിസ്‌ക്രീനില്‍ തിളങ്ങി നില്‍ക്കുന്ന സെലിബ്രിറ്റി ദമ്പതികളാണ് ജീവ ജോസഫും ഷിറ്റു എന്ന അപര്‍ണ തോമസും. സരിഗമപ കേരളം എന്ന സംഗീത റിയാലിറ്റി ഷോയിലൂടെ മലയാളികള്‍ക്ക് സുപരിചിതനായ ജീവ വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് പ്രേക്ഷകഹൃദയങ്ങള്‍ കീഴടക്കിയത്.

Advertisements

തനത് അവതരണ ശൈലി കൊണ്ടും ഫ്ലോറില്‍ ജീവ പരത്തുന്ന പോസിറ്റിവിറ്റി കൊണ്ടുമൊക്കെയാണ് അവതാരകനെന്ന നിലയില്‍ ജീവ ശ്രദ്ധ നേടിയത്. ഇപ്പോഴിതാ ജീവയും ഭാര്യയും മോഡലുമൊക്കെയായ അപര്‍ണയും അവതാരകരായി എത്തുന്ന മിസ്റ്റര്‍ ആന്റ് മിസിസ് എന്ന ഷോയും സൂപ്പര്‍ ഹിറ്റായി മുന്നേറുകയാണ്.

Also Read: സുനിയണ്ണെനെവിടെ എന്നാണ് ഭര്‍ത്താവിനൊപ്പം പുറത്തിറങ്ങപ്പോള്‍ കേള്‍ക്കുന്ന ചോദ്യമെന്ന് അശ്വതി, എന്നോട് ചോദിക്കുന്നത് ചന്ദ്രികയെക്കുറിച്ചാണെന്ന് അനീഷും, രസകരമായ അനുഭവങ്ങള്‍ പങ്കുവെച്ച് താരങ്ങള്‍

ജീവയുടെ ഭാര്യയായ അപര്‍ണ്ണ എയര്‍ഹോസ്റ്റസാണ്. അഭിനയത്തിലും കഴിവ് തെളിയിച്ചിട്ടുണ്ട് അപര്‍ണ്ണ. സൂര്യ മ്യൂസിക്ക് എന്ന സംഗീത ചാനലിലെ ലൈവ് ഷോ അവതാരകനായിട്ടായിരുന്നു ജീവയുടെ തുടക്കം. വ്യത്യസ്തമായ അവതരണ ശൈലിയുമായി പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായി മാറിയതാണ് ജീവ. അപര്‍ണയും ജീവയും യൂട്യൂബിലും സജീവമായിരുന്നു. ഇടയ്ക്ക് അവര്‍ ചാനല്‍ നിര്‍ത്തുകയും ചെയ്തിരുന്നു. ഇപ്പോള്‍ പുതിയ ചാനല്‍ ആരംഭിച്ചിരിക്കുകയാണ് ഇരുവരും.

ഇപ്പോഴിതാ തങ്ങള്‍ക്ക് സോഷ്യല്‍മീഡിയയിലൂടെ വരുന്ന മോശം കമന്റുകളെ കുറിച്ച് സംസാരിക്കുകയാണ് ജീവ. ചിലര്‍ ടോക്‌സിറ്റിക്ക് വേണ്ടി മാത്രമാണ് സോഷ്യല്‍മീഡിയ ഉപയോഗിക്കുന്നതെന്നും സോഷ്യല്‍മീഡിയയെ ആശ്രയിച്ച് ജീവിക്കുന്നവര്‍ ഒത്തിരിയുണ്ടെന്ന് ഇവര്‍ ആലോചിക്കുന്നില്ലെന്നും ജീവ പറയുന്നു.

Also Read: മഷൂറക്ക് ആ സംഭവം വളരെ ഷോക്കായിരുന്നു; ചെറിയ കുഞ്ഞല്ലേ; രക്ഷിക്കാൻ പറഞ്ഞ് അവൾ കരച്ചിലും, ബഹളവുമായി; ബഷീർ ബഷി

ഇന്ന് വ്യക്തിപരമായി തെറി വിളിക്കാനും ഒരാളെ പറ്റി മോശം പറയാനുമൊക്കെയുള്ള പ്ലാറ്റ്‌ഫോമായി മാറിയിരിക്കുകയാണ് സോഷ്യല്‍മീഡിയ. തങ്ങളെ കുറിച്ച് മോശമായി കമന്റുകള്‍ വന്നിട്ടുണ്ടെന്നും ഭാര്യയെ ഫ്രീയായി വിട്ടിട്ട് പുറകിലൂടെ നിന്റെ കാര്യങ്ങള്‍ നോക്കുവാണല്ലേ എന്നൊക്കെ ചോദിച്ചിട്ടുണ്ടെന്നും ജീവ പറയുന്നു.

അവളെ അഴിച്ച് വിട്ടിരിക്കുവാണോ, ഒരു ഭര്‍ത്താവാണെന്ന് പറഞ്ഞ് നടക്കാന്‍ നാണമില്ലേ എന്നൊക്കെ സ്ത്രീകള്‍ മെസ്സേജ് ചെയ്തിട്ടുണ്ട്. ഭാര്യയെ തനിക്ക് ഇഷ്ടമുള്ള വസ്ത്രങ്ങള്‍ ധരിപ്പിക്കുന്നതാണോ ആണത്തമെന്നും അവള്‍ക്ക് ഇഷ്ടമുള്ള കാര്യങ്ങള്‍ ചെയ്യിക്കാതിരിക്കുന്നതാണോ ആണത്തമെന്നും ജീവ ചോദിക്കുന്നു.

Advertisement