അത് പറഞ്ഞ് ഇടയ്ക്ക് വഴക്കുണ്ടാവാറുണ്ട്, വിവാഹ ജീവിതത്തിലെ പ്രശ്‌നങ്ങളെ കുറിച്ച് തുറന്ന് പറഞ്ഞ് സരയുവും സനലും

58

പ്രേക്ഷകർക്ക് ഏറെ സുപരിചിതയാണ് നടി സരയു മോഹൻ. കപ്പൽ മുതലാളിയി എന്ന സിനിമയിലൂടെയാണ് താരം നായികയായി തുടക്കം കുറിച്ചത്. സിനിമയിലും സീരിയലുകളിലും റിയാലിറ്റി ഷോകളിലുമായി സജീവമാണ് സരയു. പച്ചയെന്ന ഷോർട്ട് ഫിലിമും ഒരുക്കിയിട്ടുണ്ട് നടി. 2016ലായിരുന്നു സരയുവും സനലും വിവാഹിതരായത്. കലാജീവിതത്തിന് മികച്ച പിന്തുണയാണ് സനൽ നൽകുന്നത്. അസോസിയേറ്റായി പ്രവർത്തിച്ച് വരികയാണ് സനൽ.

Also read

Advertisements

സൂര്യയ്ക്ക് അപർണ്ണയുടെ മനോഹരമായൊരു പിറന്നാൾ സമ്മാനം; വീഡിയോ ഏറ്റെടുത്ത് ആരാധകർ

രഞ്ജിത് ശങ്കർ, ജീത്തു ജോസഫ്, നിഥിൻ രൺജി പണിക്കർ ഇവർക്കൊപ്പമെല്ലാം അസോസിയേറ്റായി പ്രവർത്തിച്ചിട്ടുണ്ട് സനൽ. സ്വന്തം സിനിമയുടെ പണിപ്പുരയിലാണ് താനെന്നും അദ്ദേഹം പറയുന്നു. ത്രില്ലർ ചിത്രമാണ് ഒരുക്കുന്നത്. സിനിമാ ചർച്ചകളിൽ ഇടയ്ക്ക് ഭാര്യയെ കൊണ്ടുപോവാറുണ്ട്. എംജി ശ്രീകുമാറിനൊപ്പം പറയാം നേടാമിൽ പങ്കെടുത്തപ്പോഴായിരുന്നു ഇരുവരും ഇത്തരം വിശേഷങ്ങൾ പങ്കുവെച്ചത്.


ജോലിയുടെ കാര്യങ്ങളെല്ലാം കൃത്യമായി ചെയ്യാറുണ്ട്. സ്വന്തം കാര്യത്തിൽ ചിലപ്പോൾ മറവിയുണ്ടാവാറുണ്ട്. എന്തെങ്കിലും മേടിച്ച് വരാനൊക്കെ പറയും. ഒരിക്കൽ പറയുകയേയുള്ളൂ. പിന്നെ ഓർമ്മിപ്പിക്കാറില്ല. എന്നിട്ട് അത് പറഞ്ഞ് അടി ഇടാറുണ്ട് സരയു എന്നായിരുന്നു സനലിന്റെ കമന്റ്. ഒരു വണ്ടിയിലാണ് വന്നത്, ഇനിയിപ്പോൾ 2 വണ്ടിയിലായി തിരിച്ച് പോവേണ്ട അവസ്ഥയുണ്ടാവുമോയെന്നായിരുന്നു സരയുവിന്റെ സംശയം.

മോഡേൺ വേഷങ്ങളോടാണ് കൂടുതൽ താൽപര്യം. സങ്കൽപ്പത്തിലെ കാര്യങ്ങളെല്ലാം വന്ന് ഭവിച്ചുവെന്നായിരുന്നു സങ്കൽപ്പത്തെക്കുറിച്ച് ചോദിച്ചപ്പോൾ സനൽ നൽകിയ മറുപടി.

Also read

താൻ ഒരു ഫെമിനിസ്റ്റ് ആണ്, സ്ത്രീ ശാരീരികമായും മാനസികമായും തയ്യാറാകുമ്പോൾ മാത്രമേ ഗർഭിണിയാവാൻ പാടുള്ളൂ : ധന്യ വർമ്മ

രസകരമായ ചോദ്യങ്ങളായിരുന്നു എംജി ശ്രീകുമാർ ഇരുവരോടുമായി ചോദിച്ചത്. വിവാഹ ജീവിതത്തിലെ പ്രശ്നങ്ങളെക്കുറിച്ചും അദ്ദേഹം ചോദിച്ചിരുന്നു. സാധാരണ പോലെയുള്ള വഴക്കുകൾ ഞങ്ങളുടെ ഇടയിലും ഉണ്ടാവാറുണ്ടെന്നായിരുന്നു സരയു പറഞ്ഞത്.


അടുക്കും ചിട്ടയും പ്രധാനമാണ് എനിക്ക്. സനലാവട്ടെ ഇത്തരം കാര്യങ്ങളിൽ മടിയുള്ളയാളാണ്. ഒരു സാധനം എടുത്താൽ അതേ സ്ഥലത്ത് തന്നെ തിരിച്ച് വെക്കുന്ന പതിവില്ല. അത് പറഞ്ഞ് ഇടയ്ക്ക് വഴക്കുണ്ടാവാറുണ്ട്. അത് പോലെ തന്നെ വർക്കൗട്ട് ചെയ്യാത്തതിനെക്കുറിച്ച് പറഞ്ഞും വഴക്കിടാറുണ്ട്. ഭക്ഷണപ്രിയനാണ് സനൽ. എന്നാൽ അതിന് അനുസരിച്ച് വർക്കൗട്ട് ചെയ്യാൻ മടിയുണ്ടെന്നായിരുന്നു സരയു പറഞ്ഞത്.

 

Advertisement