എത്ര തവണ പറഞ്ഞിട്ടും മീനയ്ക്ക് അത് മനസിലായില്ല; മീനയെ കുറ്റം പറയുകയല്ല, ഞാന്‍ പറഞ്ഞത് മനസിലാക്കിയില്ല: ജീത്തു ജോസഫ്

533

നിരന്തരം സൂപ്പര്‍ഹിറ്റ് സിനിമകല്‍ ഒരുക്കി മലയാളി പ്രേക്ഷകരുടെ ഒന്നടങ്കം പ്രിയങ്കരനായ സംവിധായകരില്‍ ഒരാളാണ് ജീത്തു ജോസഫ്. ദൃശ്യം, മെമ്മറീസ് പോലുളള സിനിമകളെല്ലാം ജിത്തു ജോസഫിന്റെ കഴിവ് എന്തെന്ന് കാണിച്ചുതന്ന ചിത്രങ്ങളാണ്.

ഡിറ്റക്ടീവ് എന്ന ആദ്യ ചിത്രം സംവിധായകന്റെതായി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മലയാളത്തില്‍ എല്ലാതരം സിനിമകളും ഒരുക്കി ജീത്തു ജോസഫ് പ്രേക്ഷകരുടെ കൈയ്യടി നേടിയിരുന്നു. മോഹന്‍ലാല്‍, സുരേഷ് ഗോപി, ദിലീപ്, പൃഥ്വിരാജ് തുടങ്ങിയ സൂപ്പര്‍ താരങ്ങളെ വെച്ചെല്ലാം സംവിധായകന്‍ സിനിമകള്‍ ഒരുക്കിയിട്ടുണ്ട്.

Advertisements

അതേസമയം ഏഴ് വര്‍ഷത്തിന് ശേഷം ദൃശ്യം 2 ചിത്രം ഒരുക്കി വീണ്ടും ജീത്തു ജോസഫ് ഞെട്ടിത്തിരുന്നു. ചിത്രത്തിലെ സസ്‌പെന്‍സ് ഞെട്ടിക്കുന്നത് തന്നെയാണ് എന്നും ഒന്നാംഭാഗത്തിന് യോജിച്ച രീതിയിലാണ് രണ്ടാം ഭാഗം ഒരുക്കിയതെന്നും പ്രേക്ഷകര്‍ അഭിപ്രായപ്പെട്ടിരുന്നു.

ALSO READ- ഡിസംബറിലെ അവതാര്‍-2 വിന് ഒപ്പം മോഹന്‍ലാലിന്റെ ബറോസ് എത്തുമോ? ഒടുവില്‍ മറുപടിയുമായി മോഹന്‍ലാല്‍

എന്നാല്‍ ചിത്രത്തിന് നേരെ ഉയര്‍ന്ന പ്രധാന വിമര്‍ശനമായിരുന്നു മീനയുടെ കഥാപാത്രത്തിന് നല്‍കിയ അമിത മേക്കപ്പ്. സംഘര്‍ഷം ഏറെ അനുഭവിക്കുന്ന വീട്ടമ്മ അണിഞ്ഞൊരുങ്ങി ഐലാഷസ് പോലും വെച്ച് സ്‌ക്രീനില്‍ പ്രത്യക്ഷപ്പെട്ടത് അധികപേര്‍ക്കും ദഹിച്ചിരുന്നില്ല.

കൂടാതെ, മാച്ചിങ് സാരിയും ബ്ലൗസും, അതുപോലെ കളര്‍ ചെയ്ത് മുടിയും അങ്ങനെ എല്ലാം ഏറെ വിമര്‍ശങ്ങള്‍ മീനയുടെ മേയ്ക്കപ്പിന് നേരെ ഉയര്‍ന്നിരുന്നു. ഇപ്പോഴിതാ ആ വിമര്‍ശനങ്ങളോട് പ്രതികരിക്കുകയാണ് ജീത്തു.

ഇക്കാര്യത്തില്‍ ആരേയും കുറ്റം പറയാനാകില്ലെന്നും മീനയോട് മേയയ്കപ്പ് കുറക്കാന്‍ പറഞ്#തായിരുന്നു. കുറ്റം പറയുക അല്ല, അവരുടെ കുഴപ്പവും അല്ലിത്. ഞാനിത് പറഞ്ഞിട്ട് അവര്‍ക്കത് മനസ്സിലായില്ല. പിന്നെ ഒരാളെ അണ്‍ കംഫര്‍ട്ടബിള്‍ ആക്കി സിനിമാ ഷൂട്ടിങ് മുന്നോട്ട് കൊണ്ടുപോകാനും പറ്റില്ല.

ALSO READ- വേറെ ഒരു വഴിയും ഇല്ലാത്തത് കൊണ്ടാണ് ഇങ്ങനെ പറയുന്നത്; സന്തോഷത്തിനിടെ എല്ലാം തക ര്‍ ന്ന് ശ്രിയ അയ്യര്‍; കരഞ്ഞ് അപേക്ഷിച്ച് താരം

‘എനിക്ക് ഏങേങനെ മുന്നോട്ട് പോവാനും പറ്റില്ല. ഒരു ആര്‍ട്ടിസ്റ്റുമായി വഴക്കിടാന്‍ പറ്റില്ല. കാരണം അവര്‍ പെര്‍ഫോം ചെയ്യേണ്ടവരാണ്. നിങ്ങളിപ്പോള്‍ കണ്ടതിനേക്കാള്‍ കൂടുതല്‍ ആയിരുന്നു. അത് കുറച്ചതാണ്. കുറ്റം പറഞ്ഞിട്ട് കാര്യമില്ല. നിങ്ങള്‍ കണ്ടതിലും കൂടുതലായിരുന്നു അവരുടെ മേക്കപ്പ്’- എന്നാണ് ജിത്തു ജോസഫ് പറയുന്നത്.

ലാല്‍ സാറും ഞാനും കഴിവതും പറഞ്ഞതാണ്, പക്ഷെ ഒരു മാറ്റവും ഉണ്ടായില്ല. ഞാന്‍ ആദ്യമായി ലാല്‍ സാറിനൊപ്പം വര്‍ക്ക് ചെയ്യുന്ന സമയവും അതുകൊണ്ട് തന്നെ സെറ്റില്‍ ഒരു പ്രശ്‌നം ഉണ്ടാക്കാന്‍ ഞാന്‍ ആഗ്രഹിച്ചിരുന്നില്ലെന്നാണ് സംവിധായകന്‍ പറയുന്നത്.

എന്തെങ്കിലും പ്രശ്‌നം ഉണ്ടായി അവര്‍ അപ്‌സെറ്റായി മാറി ഇരുന്നാല്‍ ഷൂട്ടിംഗ് നടന്നില്ലെങ്കിലോ എന്നൊക്കെയായിരുന്നു അന്നത്തെ ചിന്ത. ഒരു സംവിധായകന്‍ എന്ന നിലയില്‍ അങ്ങനെ ചിന്തിക്കേണ്ട കാര്യം ഇല്ലായിരുന്നു. ഇന്നാണെങ്കില്‍ ഞാന്‍ അങ്ങനെ ഒന്നും ചിന്തിക്കില്ലായിരുന്നുവെന്നും ജീത്തു പറയുന്നു.

Advertisement